ഡിസംബർ ഒന്നിന് തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ‘അനിമൽ’. ചിത്രത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നിരുന്നത്.
ചിത്രത്തിന്റെ പ്രമേയത്തേയും സ്ത്രീ വിരുദ്ധതയേയും വിമർശിച്ച് താരങ്ങൾ പോലും രംഗത്തെത്തിയിരുന്നു. കബീർ സിങ് എന്ന ചിത്രത്തിനുശേഷം സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘അനിമൽ’.
അനിമലിന് തൊട്ടുമുമ്പ് ഇറങ്ങിയ സന്ദീപ് റെഡ്ഡിയുടെ കബീർ സിങ്, അർജുൻ റെഡ്ഡി എന്നീ ചിത്രങ്ങൾക്കെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. മലയാളി താരം പാർവതി തിരുവോത്തും ചിത്രങ്ങളുടെ പ്രമേയത്തെ വിമർശിച്ചിരുന്നു.
ഇപ്പോഴിതാ നടിക്ക് മറുപടിയുമായി സന്ദീപ് റെഡ്ഡി രംഗത്തെത്തിയിരിക്കുകയാണ്. പാർവതിയുടെ പേരെടുത്ത് പറഞ്ഞുക്കൊണ്ടായിരുന്നു മറുപടി നൽകിയത്.
‘മലയാളത്തിൽ ഒരു നടിയുണ്ടായിരുന്നു. അവരുടെ പേര് പാർവതി തിരുവോത്ത് എന്നാണെന്ന് തോന്നുന്നു. മുൻപ് ഇവർ നൽകിയ അഭിമുഖത്തിൽ ഹോളിവുഡ് ചിത്രമായ ജോക്കർ കൊലപാതകത്തെ മഹത്വവല്‍ക്കരിക്കുന്നില്ലെന്ന് അവർ പറഞ്ഞിരുന്നു.
Read more:
. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി ടൊവിനോ നായകനായെത്തിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’: റിവ്യൂ
.പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു ‘പ്രേമലു’: റിവ്യൂ
. പുതുതായി പ്രതിഷ്ഠിക്കപ്പെട്ട അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചു ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ
. ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പ്: സന്തോഷം പങ്കുവെച്ചു ബോളിവുഡ് നടി യാമി ഗൗതം
നടിയുടെ പ്രതികരണം കേട്ട് താന്‍ ഞെട്ടിപ്പോയി. അവർ മികച്ച അഭിനേതാവാണ്, ജോക്കർ അക്രമത്തെ മഹത്വവത്കരിക്കുന്നില്ലെങ്കിലും കബീർ സിങ് ചെയ്യുന്നതായി അവളെപ്പോലുള്ള ഒരാൾക്ക് തോന്നുകയാണെങ്കിൽ, പൊതുജനങ്ങളിൽ നിന്ന് നമുക്ക് എന്ത് പ്രതീക്ഷിക്കാനാകും- സന്ദീപ് റെഡ്ഡി പറഞ്ഞു.
2019 ലെ ഇന്ത്യൻ ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള താരങ്ങൾ പങ്കെടുത്ത റൗണ്ട് ടേബിളിലായിരുന്നു വങ്കയുടെ ചിത്രങ്ങൾക്കെതിരെ നടി വിമർശനം ഉന്നയിച്ചത്. പാർവതിക്കൊപ്പം അർജുൻ റെഡ്ഡി താരം വിജയ് ദേവരകൊണ്ടയും ഉണ്ടായിരുന്നു.
അര്‍ജുന്‍ റെഡ്ഡിയും കബീര്‍ സിങ്ങും അക്രമങ്ങളുടെ മഹത്വവത്കരണത്തിന്റെ ദൃശ്യവല്‍ക്കരണമാണ്. എന്നാല്‍ ജോക്കറില്‍ വാക്വിന്‍ ഫീനിക്‌സ് അവതരിപ്പിച്ച കഥാപാത്രത്തോട് സഹതാപം തോന്നി. അക്രമത്തെ മഹത്വവത്കരിക്കുന്ന രീതിയലല്ല ആ കഥാപാത്രം എന്നായിരുന്നു പാര്‍വതി പറഞ്ഞത്.