കുറ്റാന്വേഷണ ത്രില്ലർ ഗണത്തിൽപെടുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ചിത്രത്തിനു തിയറ്ററുകളിൽ മികച്ച പ്രതികരണം. ടൊവിനോ തോമസാണ് ചിത്രത്തിൽ നായകനായെത്തുന്നത്.
നവാഗതനായ ഡാർവിൻ കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എസ്ഐ ആനന്ദ് നാരായണൻ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. തൊണ്ണൂറുകളാണ് കഥാപശ്ചാത്തലം.
കോട്ടയത്തെ ഒരു പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണവും അതേതുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയിലുടനീളം പറയുന്നത്.
തെന്നിന്ത്യൻ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണു ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്. വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ കാൻവാസിലാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്.
എഴുപതോളം താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Read more…..
. ‘ഗുമസ്തൻ’ ഷൂട്ടിങ് പൂർത്തിയായി
. ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
. ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പ്: സന്തോഷം പങ്കുവെച്ചു ബോളിവുഡ് നടി യാമി ഗൗതം
. ‘ഒരു വാതിൽകോട്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
തിയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരാണ് നിർമാണം. ഈ സിനിമയുടെ നിർമാതാവും സംവിധായകനുമായ ഡോൾവിനും ഡോൾവിനും ഡാർവിനും ഇരട്ട സഹോദരന്മാരാണ്.
ഈ ചിത്രത്തിനു വേണ്ടി വലിയ ബജറ്റിൽ ഒരു ടൗൺഷിപ്പ് തന്നെ കലാ സംവിധായകനായ ദിലീപ് നാഥ് ഒരുക്കിയിരുന്നു. ‘തങ്കം’ എന്ന സിനിമയ്ക്ക് ശേഷം ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിങ് സൈജു ശ്രീധർ.
സംഗീതം സന്തോഷ് നാരായണൻ, കലാ സംവിധാനം ദിലീപ് നാഥ്, മേക്കപ്പ് സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്, പ്രൊഡക്‌ഷൻ കൺട്രോളർ സഞ്ജു ജെ., പിആർഒ ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.