×

'എങ്ങനെ ഒന്നിച്ചു നീങ്ങണമെന്ന് ചില തമിഴ് താരങ്ങള്‍ മലയാളി താരങ്ങളെ കണ്ട് പഠിക്കണം': മലയാള സിനിമാതാരങ്ങളുടെ വിഡിയോ വൈറലാക്കി തമിഴ് സിനിമ പ്രേമികൾ

google news
,jhhhg

മലയാള സിനിമാ താരങ്ങളുടെ ഐക്യവും സ്നേഹവും പലപ്പോഴും മറുഭാഷ സിനിമാപ്രേമികൾ അസൂയയോടെയാണ് നോക്കിക്കാണുന്നത്. അവരുടെ സിനിമാ താരങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളും ഈഗോയുമൊക്കെയാണ് ഇത്തരമൊരു അസൂയയ്ക്ക് കാരണം. അസൂയ ഉണ്ടെങ്കിലും മലയാള സിനിമയെയും അതിലെ താരങ്ങളെയും മറുഭാഷ സിനിമ ആരാധകർ എപ്പോഴും ബഹുമാനത്തോടെയാണ് നോക്കികാണുന്നത്. 


 

പ്രകടനമികവിനൊപ്പം അവര്‍ പലപ്പോഴും പറയുന്ന ഒരു കാര്യമാണ് മലയാളി താരങ്ങള്‍ക്കിടയിലെ അടുത്ത സൗഹൃദം. മറ്റ് പല ഭാഷകളിലെയും സൂപ്പര്‍താരങ്ങള്‍ക്കിടയില്‍ കാണാനാവാത്ത തരത്തില്‍ ഈഗോ മാറ്റിവച്ചുള്ള, ഇഴയടുപ്പമുള്ള സൗഹൃദം മോളിവുഡ് താരങ്ങള്‍ക്കിടയില്‍ കാണാമെന്നതാണ് സിനിമാപ്രേമികളില്‍ നിന്ന് പലപ്പോഴും ഉയര്‍ന്നിട്ടുള്ള നിരീക്ഷണം.

ഇപ്പോഴിതാ ഒരു വീഡിയോ ഈ അഭിപ്രായത്തോടൊപ്പം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

ഒരു താരനിശയ്ക്ക് മുന്നോടിയായുള്ള മലയാളി താരങ്ങളുടെ റിഹേഴ്സല്‍ ക്യാമ്പില്‍ നിന്നുള്ള പഴയ വീഡിയോ മുഖ്യമായും പ്രചരിപ്പിക്കുന്നത് തമിഴ്നാട്ടുകാരായ സിനിമാപ്രേമികളാണ്. മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും സിദ്ദിഖുമൊക്കെ രസകരമായ നിമിഷങ്ങള്‍ പങ്കുവെക്കുന്ന വീഡിയോ ആണിത്.


ദളപതിയിലെ ബന്ധം എന്ന സ്വന്തം എന്ന എന്ന ഗാനത്തോടൊപ്പമാണ് വീഡിയോ റീ എഡിറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്.

തമിഴ് താരങ്ങളെ ഇങ്ങനെയൊന്നും ഇതുവരെ കണ്ടിട്ടില്ലാത്തതിലെ നിരാശയും അങ്ങനെയൊരു ഫ്രെയിം കാണാനുള്ള ആഗ്രഹവുമൊക്കെ പോസ്റ്റുകളിലും കമന്‍റുകളിലുമുണ്ട്. മലയാള സിനിമയുടെ ഒത്തൊരുമ കണ്ടിട്ട് അസൂയ തോന്നുന്നു.

Read more.....

ഐശ്വര്യയുടെ 'ലാൽ സലാം' സിനിമയ്ക്ക് ആശംസകൾ നേർന്നു രജനികാന്തും ധനുഷും

ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പ്: സന്തോഷം പങ്കുവെച്ചു ബോളിവുഡ് നടി യാമി ഗൗതം

Suresh Gopi മുപ്പത്തിനാല് വർഷത്തെ വിവാഹ ജീവിതം: ഭാര്യയ്ക്ക് വിവാഹ വാർഷിക ആശംസകളുമായി നടൻ സുരേഷ് ഗോപി

എല്ലാവരും മറന്നൊരു കാര്യം, കുത്തിത്തിരിപ്പ് ഉണ്ടാക്കിയപ്പോള്‍ ഒരു സുഖം കിട്ടിയില്ലേ: മാധ്യമ പ്രവർത്തകനോട് പ്രതികരണവുമായി നടൻ ടൊവിനോ തോമസ്

'രണ്ട് കയ്യും കൂട്ടിയടിച്ചാലല്ലേ ശബ്ദമുണ്ടാകൂ: ഇത്തരം കമന്‍റുകളോട് ഞാന്‍ പ്രതികരിക്കാറില്ല': മീനാക്ഷി

രജനി, കമല്‍, സൂര്യ, അജിത്ത് തുടങ്ങിയവരെ ഇങ്ങനെ കാണാന്‍ തോന്നുന്നു എന്നാണ് ഒരു പോസ്റ്റ്. എങ്ങനെ ഒത്തൊരുമയോടെ നീങ്ങണമെന്ന് ചില തമിഴ് താരങ്ങള്‍ മലയാളി താരങ്ങളെ കണ്ട് പഠിക്കണമെന്നാണ് ഈ വീഡിയോ പങ്കുവച്ചുകൊണ്ടുള്ള മറ്റൊരു പോസ്റ്റ്.

വലിയ രീതിയില്‍ ശ്രദ്ധ നേടിയ ഈ വീഡിയോ സൗത്ത് ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ മൂവി അവാര്‍ഡ്സിന്‍റെ (സൈമ) എക്സ് അക്കൗണ്ടിലടക്കം പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ