തിരുവനന്തപുരം: കടംകയറി മുടിഞ്ഞ വീടിന്റെ കഴുക്കോലല്‍ ഊരിക്കൊണ്ടു പോകുന്ന മക്കളെ പോലെയാണ്, മന്ത്രിസ്ഥാനം ഒഴിഞ്ഞ ആന്റണി രാജുവും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും ചെയ്തിരിക്കുന്നത്. മന്ത്രിയായിരുന്നപ്പോള്‍ താന്‍ ഉപയോഗിച്ചിരുന്ന വിലകൂടിയ മൊബൈല്‍ ഫോണ്‍ തിരിച്ചു കൊടുക്കാതെ സ്വന്തമാക്കിയിരിക്കുകയാണ് ആന്റണി രാജു എംഎല്‍എ. ഖജനാവ് കാലിയായാലും, കടംകേറി കുത്തുപാളയെടുത്താലും മൊബൈല്‍ ഫോണ്‍ തിരിച്ചുകൊടുക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഒടുവില്‍ മന്ത്രിസ്ഥാനത്ത് ഇരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന ഔദ്യോഗിക മൊബൈല്‍ ഫോണ്‍, സ്ഥാനം ഒഴിഞ്ഞിട്ടും സ്വന്തമായി വേണമെന്ന ആന്റണി രാജുവിന്റെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചു.

മൊബൈല്‍ ഫോണ്‍ സ്വന്തമായി വേണമെന്ന് ആവശ്യപ്പെട്ട് ജനുവരി 8 ന് ആന്റണി രാജു മുഖ്യമന്ത്രിക്ക് അപേക്ഷയും നല്‍കിയിരുന്നു. മുന്‍മന്ത്രിയുടെ ആവശ്യം അംഗീകരിച്ചെന്നറിഞ്ഞ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും ആഗ്രഹം, സര്‍ക്കാര്‍ നല്‍കിയ ഫോണ്‍ സ്വന്തമായി വേണമെന്ന്. അങ്ങനെ പ്രൈവറ്റ് സെക്രട്ടറിയും ഇതേ ആവശ്യം ഉന്നയിച്ച് അപേക്ഷ നല്‍കി. അപേക്ഷിച്ചാല്‍ കടാക്ഷിക്കുന്ന മുഖ്യമന്ത്രി രണ്ടപേക്ഷകളും കാര്യമായി തന്നെ പരിഗണിക്കുകയും ചെയ്തു. പൂര്‍ണ്ണമായും വെറുതേ താരനൊക്കില്ലെന്നും ചെറിയൊരു തുകയ്ക്ക് തരാമെന്നായി മുഖ്യമന്ത്രി. അങ്ങനെ, മുന്‍മന്ത്രിക്കും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും വിലകൂടിയ ഫോണ്‍ തുച്ഛമായ തുകക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുയായിരുന്നു.

30,000 രൂപയാണ് ആന്റണി രാജുവിന് മന്ത്രിയായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ഖജനാവില്‍ നിന്ന് നല്‍കിയത്. 3600 രൂപ ട്രഷറിയില്‍ അടച്ച് മൊബൈല്‍ ഫോണ്‍ സ്വന്തമായി എടുത്തോളൂ എന്നാണ് മുഖ്യമന്ത്രി ആന്റണി രാജുവിനോട് പറഞ്ഞത്. ആന്റണി രാജുവിന്റെ പ്രൈവറ്റ് സെക്രട്ടറി എസ് അനിലിനോട് 2880 രൂപ ട്രഷറിയില്‍ അടച്ച് മൊബൈല്‍ ഫോണ്‍ എടുത്തോളാനും മുഖ്യമന്ത്രി പറഞ്ഞു. 20,000 രൂപയാണ് പ്രൈവറ്റ് സെക്രട്ടറിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കിയത്. ആന്റണി രാജുവിന്റേയും പ്രൈവറ്റ് സെക്രട്ടറിയുടേയും വിചിത്രമായ അപേക്ഷ സെക്രട്ടേറിയറ്റില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ്. ജനാധിപത്യത്തിനുള്ളിലെ ‘രാജഭരണം’ ആണോ നക്കുന്നതെന്നാണ് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കിടയിലെ സംസാരം.

എന്തായാലും, മുന്‍മന്ത്രിആന്റണി രാജുവിന്റെയും പ്രൈവറ്റ് സെക്രട്ടറിയുടേയും അപേക്ഷയില്‍ മുഖ്യമന്ത്രി അനുകൂല തീരുമാനമെടുത്തതില്‍ മറ്റ് മന്ത്രിമാരും പ്രൈവറ്റ് സെക്രട്ടറിമാരും ആഹ്ലാദത്തിലാണ്. മന്ത്രികസേരയില്‍ ഇരുന്ന കാലത്തെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മയായി മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാം എന്ന ചിന്തയിലാണ് മന്ത്രിമാര്‍. മന്ത്രിമാരെ ഉപദേശിച്ചതിന്റെ ഓര്‍മ്മക്കായി മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാം എന്ന സന്തോഷത്തിലാണ് പ്രൈവറ്റ് സെക്രട്ടറിമാരും. സംസ്ഥാനം കടക്കെണിയില്‍ നില്‍ക്കുമ്പോഴും ആര്‍ഭാടങ്ങള്‍ക്ക് ഒരു കുറവും വരുത്താതെ നോക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇനിയിപ്പോള്‍ ഒമന്ത്രിയായിരുന്ന കാലത്തെ ഓര്‍മ്മ നിലനിര്‍ത്താന്‍ മന്ത്രിക്കസേരക്ക് അപേക്ഷ നല്‍കില്ലെന്ന് പറയാനൊക്കില്ല.

മന്ത്രി ഉപയോഗിച്ച സര്‍ക്കാര്‍ വക കാറും, പിന്നെ ഗൃഹാതുരത്വം ഉണര്‍ത്തുന്നുവെന്ന പേരില്‍ മന്ത്രി മന്ദിരങ്ങളിലെ കട്ടിലും, പാത്രങ്ങള്‍ വരെയും ചോദിക്കാന്‍ സാധ്യതയുണ്ട്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന ഭാഗ്യമാണല്ലോ മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ പറ്റുന്നത്. അപ്പോള്‍ അതിന്റെ ഓര്‍മ്മയില്‍ ജീവിക്കണമെങ്കില്‍ എന്തെങ്കിലുമൊക്കെ കരുതണം. എന്തായാലും ഖജനാവിലെ ചോര്‍ച്ചയ്ക്ക് ഒരു കുറവുമ വന്നിട്ടില്ല. ഒരു മൊബൈല്‍ അല്ലേ, ഇതൊക്കെ വലിയ വിഷയമാക്കേണ്തുണ്ടോ. എന്നൊക്കെ ചിന്തിക്കുന്നവരുണ്ടാകും. അങ്ങനെ ചിന്തിക്കുന്നവരേട് പറയാനുള്ളത്, പലതുള്ളി പെരുവെള്ളം എന്നു മാത്രമാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















