എല്ലാവരും മറന്നൊരു കാര്യം, കുത്തിത്തിരിപ്പ് ഉണ്ടാക്കിയപ്പോള്‍ ഒരു സുഖം കിട്ടിയില്ലേ: മാധ്യമ പ്രവർത്തകനോട് പ്രതികരണവുമായി നടൻ ടൊവിനോ തോമസ്

പുതിയ സിനിമയായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ മിന്റെ പ്രസ്സ് മീറ്റിനിടെ മാധ്യമ പ്രവർത്തകന് മറുപടിയുമായി നടൻ ടൊവിനോ തോമസ്. പൊളിറ്റിക്കല്‍ കറക്ട്‌നസിന്റെ പേരിലുള്ള ചോദ്യത്തിനാണു ടൊവിനോ മാധ്യമപ്രവർത്തകനെ വിമർശിച്ചത്.

‘കടുവ’ സിനിമയിലെ ഒരു ഡയലോഗുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് തിരക്കഥാകൃത്തായ ജിനു ഏബ്രഹാം മറുപടി നൽകുന്നതിനിടെയായിരുന്നു ടൊവിനോയുടെ പ്രതികരണം. ‘‘രണ്ട് വര്‍ഷം മുമ്പ് ഇറങ്ങിയ സിനിമ.

അതില്‍ പറ്റിയൊരു തെറ്റിന്റെ പേരില്‍ നിരുപാദികം മാപ്പ് ചോദിക്കുകയും ആ സീന്‍ നീക്കം ചെയ്യുകയും ചെയ്തു. എല്ലാവരും മറന്നു കിടന്നൊരു കാര്യം ഇവിടെ മനഃപൂർവം ഓർമിപ്പിച്ച് കുത്തിത്തിരിപ്പുണ്ടാക്കി. ഒരു സുഖം കിട്ടിയല്ലേ, കൊള്ളാം.’’–ഇതായിരുന്നു ഈ വിഷയത്തില്‍ ടൊവിനോയുടെ പ്രതികരണം.

പൃഥ്വിരാജ് നായകനായെത്തി കടുവയുടെ തിരക്കഥാകൃത്തായിരുന്നു ജിനു ഏബ്രഹാം. ചിത്രത്തിലെ ഒരു ഡയലോഗ് ഭിന്നശേഷിക്കാരായ കുട്ടികളെ അവഹേളിക്കുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ആ ഡയലോഗ് സിനിമയില്‍ നിന്നും എടുത്തു മാറ്റുകയും ചെയ്തിരുന്നു. എഴുത്തില്‍ ഇത്തരം പൊളിറ്റിക്കലായ കാര്യം ഇനി ശ്രദ്ധിക്കുമോ? എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. 

‘‘ഒരു സിനിമയുടെ തിരക്കഥ ഒരുപാട് ആളുകള്‍ വായിച്ച്, ഒരുപാട് ഫില്‍റ്ററിങുകള്‍ക്കു ശേഷമാണ് ഷൂട്ട് ചെയ്യുന്നത്. ഷൂട്ട് ചെയ്യുന്നതിന്റെ തൊട്ട് മുമ്പുള്ള നിമിഷത്തില്‍ പോലും ചര്‍ച്ചകള്‍ നടക്കാറുണ്ട്. ആ സിനിമ ഇറങ്ങിയ ശേഷം ഞാനും ചിത്രത്തിന്റെ സംവിധായകനും ഇവിടുത്ത പ്രബുദ്ധരായ പല മാധ്യമങ്ങളിലും അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട്.

അവരൊക്കെ സിനിമ കണ്ടിരുന്നു. സിനിമയുടെ എല്ലാ ഭാഗങ്ങളെക്കുറിച്ചും സംസാരിച്ചിരുന്നു. ആര്‍ക്കും അതിനൊരു പ്രശ്‌നം തോന്നുകയോ ആ ഡയലോഗിന് അങ്ങനൊരു ആംഗിളോ തോന്നിയിരുന്നില്ല. പെട്ടെന്നാണ് കുറച്ചാളുകള്‍ക്ക് അത് ബാധിക്കുന്നുവെന്ന് വ്യാഖ്യാനിക്കപ്പെടുന്നത്. ഞങ്ങളാരും അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. ഞാനൊരു സാഡിസ്റ്റല്ല. ചിത്രത്തിന്റെ സംവിധായകന്‍ ഷാജി കൈലാസോ നായകന്‍ പൃഥ്വിരാജോ ഒട്ടുമല്ല.

പക്ഷേ ഞങ്ങളല്ല ഉദ്ദേശിച്ചത് എന്ന് പറയാനാകില്ല. ഒരു വിഭാഗത്തിന് അങ്ങനൊരു തോന്നല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അവരെ മുറിവേല്‍പ്പിക്കാതെ കട്ട് ചെയ്ത് മാറ്റുക എന്നതാണ് മാന്യവും യുക്തവുമായ നടപടി. അത് കൃത്യമായി ചെയ്യുകയും ചെയ്തു.

തിരക്കഥ സെന്‍സര്‍ ചെയ്ത് എഴുതുന്ന ആളല്ല ഞാന്‍. ഡാര്‍വിനും ടൊവിനോയും ഈ സിനിമയുടെ തിരക്കഥ എഴെട്ട് തവണ വായിച്ചിട്ടുണ്ടാകും. നാളെ ഞാന്‍ ചെയ്യാന്‍ പോകുന്ന സിനിമയിലെ നായകന്‍ പൃഥ്വിരാജാണ്. അവര്‍ക്ക് എന്നെ ഓര്‍മിപ്പിക്കുകയും ഇങ്ങനൊരു പ്രശ്‌നമുണ്ടെന്ന് പറയാനും, അത് ജെനുവിന്‍ ആണെന്ന് തോന്നിയാല്‍ മാറ്റാന്‍ ഞാനും തയാറാണ്.

എഴുതുമ്പോള്‍ മനപ്പൂര്‍വ്വം ആരെയെങ്കിലും വേദനിപ്പിക്കണം എന്ന് ചിന്തിക്കുന്ന ആളല്ല ഞാന്‍. അത് അന്ന് കുറച്ച് പേര്‍ക്ക് വിഷമമുണ്ടാക്കി, അത് തിരുത്തി. അത് അവിടെ കഴിഞ്ഞു. എന്റെ അടുത്ത സിനിമകളിലും അത്തരം ഡയലോഗുകളുണ്ടാകുമെന്നും ഞാനത് ചിന്തിച്ച് തിരക്കഥയെഴുതുമെന്നും ആരും ചിന്തിക്കണ്ട.’’– ജിനു പറഞ്ഞു. 

പിന്നാലെ ടൊവിനോ മൈക്ക് വാങ്ങുകയും സംസാരിക്കുകയുമായിരുന്നു. ‘‘ഞാനൊരു കാര്യം ചോദിക്കട്ടെ. രണ്ട് വര്‍ഷം മുമ്പ് ഇറങ്ങിയ സിനിമ. അതില്‍ പറ്റിയൊരു തെറ്റിന്റെ പേരില്‍ നിരുപാദികം മാപ്പ് ചോദിക്കുകയും ആ സീന്‍ നീക്കം ചെയ്യുകയും ചെയ്തു.

എല്ലാവരും മറന്നു കിടന്നൊരു കാര്യം ഇവിടെ വീണ്ടും മനഃപൂർവം ഓര്‍മിപ്പിച്ച് കുത്തിത്തിരിപ്പുണ്ടാക്കി. ഒരു സുഖം കിട്ടി. ഒരു കണ്ടന്റ് കിട്ടിയില്ലേ? തെറ്റ് ഏറ്റുപറഞ്ഞ് എഴുത്തുകാരന്‍, ഇനി ആവര്‍ത്തിക്കില്ലെന്ന് എഴുത്തുകാരന്‍ അതായിരിക്കും ക്ലിക്ക് ബൈറ്റ്. കൊള്ളാം. ഐ അപ്രിഷിയേറ്റ് ഇറ്റ്.’’– എന്നായിരുന്നു ടൊവിനോയുടെ പ്രതികരണം.

READ MORE: 

ആ സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് എനിക്ക് അറിയാം: നെഗറ്റീവ് എഴുതുന്നവർ മറുപടി അർഹിക്കുന്നില്ല: ദിവ്യ ഉണ്ണി

‘രണ്ട് കയ്യും കൂട്ടിയടിച്ചാലല്ലേ ശബ്ദമുണ്ടാകൂ: ഇത്തരം കമന്‍റുകളോട് ഞാന്‍ പ്രതികരിക്കാറില്ല’: മീനാക്ഷി

സസ്‌പെൻസും ദുരൂഹതയും നിറച്ചു ‘മഞ്ഞുമ്മൽ ബോയ്സ്’: ട്രെയ്‌ലർ പുറത്തിറങ്ങി

Anna Ben| ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’യിൽ ഭാഗമായി അന്ന ബെന്നും: തെലുങ്കിലെ അന്നയുടെ ആദ്യ ചിത്രം

ഫൈറ്റർ’ വിവാദത്തിൽ; സൈനിക വേഷത്തിൽ ചുംബിച്ചു; ഫൈറ്ററിന് വ്യോമസേന ഓഫീസറുടെ വക്കീൽ നോട്ടീസ്