×

സസ്‌പെൻസും ദുരൂഹതയും നിറച്ചു 'മഞ്ഞുമ്മൽ ബോയ്സ്': ട്രെയ്‌ലർ പുറത്തിറങ്ങി

google news
,

'ജാൻ എ മൻ'ന് ശേഷം ചിദംബരം സംവിധാനംചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. യുവത്വത്തിന്റെ ആഘോഷത്തിനൊപ്പം സസ്പെൻസും ദുരൂഹതയും നിറച്ചാണ് ട്രെയിലർ എത്തിയിരിക്കുന്നത്.

കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തു നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിലുടനീളം പറയുന്നത് എന്നാണ് ട്രെയിലറിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. 

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നടൻ സലിം കുമാറിന്റെ മകൻ ചന്തുവും തമിഴ്നടൻ ജോർജ് മാരിയാനും സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

അനൗൺസ്മെന്റ് വന്നത് മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രത്തിന്റെതായി പുറത്തുവിട്ട പോസ്റ്ററുകളെല്ലാം വലിയ സ്വീകാര്യതയാണ് നേടിയത്.

ബ്ലോക്ക്‌ബസ്റ്റർ ചിത്രം 'ജാൻ എ മൻ'ന് ശേഷം ചിദംബരംത്തിന്റെ സംവിധാനത്തിൽ എത്തുന്ന ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായ് ചിത്രികരണം പൂർത്തിയാക്കിയ ചിത്രം പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.

ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹർഷൻ, സംഗീതം: സുഷിൻ ശ്യാം, പശ്ചാത്തലസംഗീതം: സുഷിൻ ശ്യാം, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ.

പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറെക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ&മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

READ MORE: ജെ.സി ഡാനിയൽ ഫൗണ്ടേഷൻ ട്രസ്റ്റ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

READ MORE: Bheeman Raghu| 'അറിയാതെ വന്ന നാക്കുപിഴ: ആർക്കെങ്കിലും വേദന തോന്നിയെങ്കിൽ മാപ്പുപറയുന്നു': ഭീമൻ രഘു

READ MORE: Siren (2024)| ജയം രവിയും കീർത്തി സുരേഷും ഒന്നിക്കുന്ന ചിത്രം: 'സൈറൻ' ട്രെയ്‌ലർ പുറത്തിറക്കി

READ MORE: Anna Ben| ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’യിൽ ഭാഗമായി അന്ന ബെന്നും: തെലുങ്കിലെ അന്നയുടെ ആദ്യ ചിത്രം

READ MORE: Suresh Gopi മുപ്പത്തിനാല് വർഷത്തെ വിവാഹ ജീവിതം: ഭാര്യയ്ക്ക് വിവാഹ വാർഷിക ആശംസകളുമായി നടൻ സുരേഷ് ഗോപി