ആവശ്യമായ ചേരുവകൾ
റവ -1 കപ്പ്
പച്ചമുളക് -2 എണ്ണം
സവാള -1 എണ്ണം
ഇഞ്ചി അരിഞ്ഞത് -1 ടീസ്പൂൺ
ഉഴുന്ന് -1 ടീസ്പൂൺ
എണ്ണ -1 ടേബിൾ സ്പൂൺ
നെയ്യ് -1 ടേബിൾ സ്പൂൺ
കടുക് -1 ടീസ്പൂൺ
ചുവന്ന മുളക്-3 എണ്ണം
കറിവേപ്പില -2 തണ്ട്
ക്യാരറ്റ് അരിഞ്ഞത്
ഉപ്പ് -ആവശ്യത്തിന്
വെള്ളം -1 കപ്പ്
പശുവിൻ പാൽ – 1 കപ്പ്
തേങ്ങ ചിരവിയത് -2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
റവ നന്നായി വറുത്തെടുത്ത് മാറ്റിവെക്കുക.
ശേഷം മറ്റൊരു പാനിൽ എണ്ണയും നെയ്യും ചേർത്ത്, ചൂടാക്കി കടുക് പൊട്ടിക്കുക.
ശേഷം ഉഴുന്നു ചേർക്കുക, സവാള ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് കാരറ്റ് ചേർത്ത്, പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റണം.
ചിരകിയ തേങ്ങയും ചേർത്ത് നന്നായിട്ട് മൂപ്പിച്ചെടുക്കുക. മൂത്തുകഴിയുമ്പോൾ അതിലേക്ക് വെള്ളം ഒഴിച്ച് കൂടെ പാലും ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം.
ഇത് നന്നായി തിളച്ചതിനു ശേഷം മാത്രം വറുത്ത റവ ചേർത്ത് കൊടുക്കുക.
അടച്ചു വെച്ച് മീഡിയം തീയ്യിൽ വേവിച്ചെടുക്കുക. സ്വാദിഷ്ടമായ ഉപ്പുമാവ് തയ്യാർ.
Read also: Kallumakkaya Roast | ടേസ്റ്റി കല്ലുമ്മക്കായ റോസ്‌റ്റ്
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക