ആവശ്യമായ ചേരുവകൾ
കല്ലുമ്മക്കായ -1 കിലോ
തേങ്ങ ചിരവിയത് -2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
മുളക് പൊടി -1 ടീസ്പൂൺ
ചുവന്ന ഉള്ളി -5,6 എണ്ണം
പച്ച മുളക് -2 എണ്ണം
കരി വേപ്പില -ആവശ്യത്തിന്
വെളുത്തുള്ളി -2,3 അല്ലി
കുരുമുളക് -1 ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നാളികേരം, പച്ചമുളക്, വെളുത്തുള്ളി, മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക്, ചുവന്നുള്ളി, കറി വേപ്പില എന്നിവ നന്നായി ചതച്ചെടുക്കുക.
വൃത്തിയാക്കിയ കല്ലുമ്മക്കായയിലേക്ക് ഈ മിശ്രിതവും ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.
ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ചു വെളിച്ചെണ്ണ ചൂടാക്കി യോജിപ്പിച്ചു വെച്ച കല്ലുമ്മക്കായ ചേർത്ത് നന്നായി വറുത്തെടുക്കുക.
അടിയിൽ പിടിക്കാതെ ചെറിയ തീയിൽ അടച്ചു വെച്ച് വേവിച്ചെടുക്കണം.
ഇടക്ക് വെളിച്ചെണ്ണ ഒഴിച്ച് വീണ്ടും മൊരിയിപ്പിച്ചെടുക്കുക.
ടേസ്റ്റി കല്ലുമ്മക്കായ റോസ്‌റ്റ് തയ്യാർ.
Read also: Honey ball Grape Juice | ഹണിബാൾ ഗ്രേപ്പ് ജ്യൂസ്
Read also: Passion fruit-mint | കൂളാകാൻ പാഷൻ ഫ്രൂട്ട്-മിന്‍റ്
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക