മാലി: മാലദ്വീപിലെ ഇന്ത്യന്‍ സൈനികരെ പിന്‍വലിച്ച് പകരം ആ സ്ഥാനത്ത് സാങ്കേതിക വിദഗ്ദ്ധരെ നിയോഗിക്കുമെന്ന് ഇന്ത്യ. ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്ന പ്രസിഡന്റ് മൊഹമ്മദ് മൊയ്സുവിന്റെ ആവശ്യപ്രകാരമാണിത്.
മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മറ്റ് മാനുഷിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ പ്രവര്‍ത്തനത്തിനും പരിപാലനത്തിനുമായി വിന്യസിച്ച സൈനികരെ ഒഴിപ്പിച്ച് പകരം സാങ്കേതിക വിദഗ്ധരെ മാലിദ്വീപില്‍ വിന്യസിക്കാനാണ് ധാരണയായിരിക്കുന്നത്. മാര്‍ച്ച 15ന് മുന്‍പായി ഇന്ത്യന്‍ സൈനികരെ ദ്വീപില്‍ നിന്ന് നീക്കം ചെയ്യണമെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്സു മുന്‍പ് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. 75 ഇന്ത്യന്‍ സൈനികരാണ് മാലിദ്വീപിലുണ്ടായിരുന്നത്.
മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ഉലച്ചിലിന് പിന്നാലെ ഇരുവിഭാഗങ്ങളും തമ്മില്‍ രണ്ടാംതല ഉന്നതകോര്‍ യോഗം ചേര്‍ന്നിരുന്നു. യോഗ ശേഷം ഒരു വിമാനം പ്രവര്‍ത്തിപ്പിക്കുന്ന സംഘത്തെ മാര്‍ച്ച് 10-നകം ഇന്ത്യ പിന്‍വലിക്കുമെന്ന് മാലദ്വീപ് അധികൃതര്‍ പറഞ്ഞിരുന്നു. ബാക്കിയുളളവരെ മേയ് 10-നകവും പിന്‍വലിക്കും.
”ഇപ്പോഴത്തെ ഉദ്യോഗസ്ഥര്‍ക്ക് പകരം വിദഗദ്ധരായ ഇന്ത്യന്‍ സാങ്കേതിക ഉദ്യോഗസ്ഥരെ നിയമിക്കും,”-ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
Read more: മാസപ്പടിക്കേസ്; എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം; എക്സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍
Read more: കേന്ദ്രത്തിൻ്റെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ എടുത്തുകാട്ടി കോൺഗ്രസ്സ് കരിമ്പത്രിക പുറത്തിറക്കി
Read more: ബാഗ്ദാദിൽ യു.എസ് ഡ്രോൺ ആക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു