ഭാരതപ്പുഴ സിൽവർ ജൂബിലി കൺവെൻഷൻ ഇന്ന് തുടങ്ങും

പ്രസിദ്ധമായ ഭാരതപ്പുഴ കൺവെൻഷന്റെ സിൽവർ ജൂബിലി കൺവെൻഷന് ഇന്ന് തുടക്കമാകും. ഫെബ്രുവരി 11 വരെയാണ് കൺവെൻഷൻ ചേരുക. ഒറ്റപ്പാലം മായന്നൂർ അതിർത്തി പ്രദേശമായ ഭാരതപ്പുഴ മണൽ പുറത്താണ് കൺവെൻഷൻ ചേരുന്നത്. പാസ്റ്റർമാരായ ഫെയ്ത് ബ്ലെസൺ, ഷാജി എം പോൾ, പിജി വർഗീസ് എന്നിവർ പ്രസംഗിക്കും. സംഗീതസംവിധായകൻ സ്റ്റീഫൻ ദേവസ്യയുടെ നേതൃത്വത്തിൽ പ്രശസ്ത പിന്നണിഗായകർ അണിനിരക്കുന്ന ഗാന ശുശ്രൂഷയും കൺവെൻഷനോട് അനുബന്ധിച്ച് നടക്കും. 

​​​​​​Read more…..

50ലേറെ പെന്തക്കോസ് സഭകൾ ചേർന്നാണ് കൺവെൻഷൻ നടത്തുന്നത്. ജൂബിലി കൺവെൻഷനോടനുബന്ധിച്ച് ആത്മീയ കൂട്ടായ്മകൾ, ഉപവാസ പ്രാർത്ഥനകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സെമിനാറുകൾ, സുവിശേഷ റാലി, പരസ്യ യോഗങ്ങൾ, ജൂബിലി സ്മരണിക പ്രകാശനം എന്നിവ നടക്കുമെന്ന് കൺവെൻഷൻ ജോയിൻ സെക്രട്ടറി പാസ്റ്റർ അജീഷ് ജോസഫ് അറിയിച്ചു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ പെന്തക്കോസ്ത് സഭകളുടെ നേതൃത്വത്തിൽ 1999 മെയ് 6 മുതൽ 9 വരെയാണ് പ്രഥമ ഭാരതപ്പുഴ കൺവെൻഷൻ ചേർന്നത്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ