തന്റെ എല്ലാ പരിപാടികളും രാഷ്ട്രപതി ഭവന്റെ അനുമതിയോടെ; ഓണത്തിനു പോലും ക്ഷണിക്കാത്തവരാണ് പരാതി ഉന്നയിക്കുന്നത്; ഗവര്‍ണര്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി ഗവര്‍ണര്‍. തന്റെ എല്ലാ പരിപാടികളും രാഷ്ട്രപതി ഭവന്റെ അനുമതിയോടെയാണ്. ഓണത്തിനു പോലും ക്ഷണിക്കാത്തവരാണ് പരാതി ഉന്നയിക്കുന്നതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

കേന്ദ്ര അവഗണനക്കെതിരെ ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഡല്‍ഹി ജന്തർമന്തറിൽ നടത്തിയ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നേരെ പരിഹാസം ചൊരിഞ്ഞത്.

നേട്ടങ്ങളുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും കേരളത്തെ ശിക്ഷിക്കുന്നു; അവകാശ ലംഘനങ്ങള്‍ക്കെതിരായ സമരമെന്ന് മുഖ്യമന്ത്രി
ഗവര്‍ണര്‍ക്ക് കേരളത്തില്‍ ചെലവഴിക്കാന്‍ സമയമില്ല. ഭൂരിഭാഗം സമയത്തും ഗവര്‍ണര്‍ കേരളത്തിന് പുറത്താണ്. ഇന്നും ഗവര്‍ണര്‍ ഡല്‍ഹിയിലുണ്ട്. ചില ആളുകള്‍ ചോദിച്ചത് നിങ്ങളുടെ സമരം കാണാന്‍ വന്നതാണോ എന്നാണ്. ഇനി വന്നാല്‍ തന്നെ വഴിയരികില്‍ കസേരയിട്ടിരിക്കുന്നതാണ് രീതിയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

​​​​​​Read more…..

കേന്ദ്രസര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിന് എതിരായ സമരമാണ് ജന്തര്‍മന്തറിലേതെന്ന് ഡല്‍ഹി പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നേട്ടങ്ങളുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ശിക്ഷിക്കുകയാണ്. ഭരണഘടന ദുര്‍വ്യാഖ്യാനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ വായ്പാ പരിധി വെട്ടിക്കുറയ്ക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ