ജയം രവി, കീർത്തി സുരേഷ്, അനുപമ പരമേശ്വരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘സൈറൻ’ ട്രെയ്ലർ പുറത്തിറക്കി. ആന്റണി ഭാഗ്യരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇൻവെസ്റ്റിഗേറ്റീവ് സസ്പെൻസ് ത്രില്ലറായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ജയം രവി ഈ സിനിമയിൽ എത്തുന്നത്. എസ്എംകെ റിലീസാണ് കേരളത്തിൽ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
സുപ്രധാനമായ ഒരു കേസിൽ കുറ്റം ആരോപിക്കപ്പെട്ടു ജയിലിലാകുന്ന ആംബുലൻസ് ഡ്രൈവറിന്റെ കഥാപാത്രത്തെയാണ് ജയം രവി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തന്റെ നിരപരാധിത്തം തെളിയിക്കാൻ അയാൾ ശ്രമിക്കുന്നതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥ കടുത്ത വെല്ലുവിളി ഉയർത്തുകയും തുടന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
കീർത്തി സുരേഷാണ് ചിത്രത്തിൽ പോലീസിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജി.വി പ്രകാശ് കുമാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ റൂബെന്‍ എഡിറ്റിങ് നിര്‍വഹിക്കുന്നു.
ഫെബ്രുവരി 16 ന് ചിത്രം തീയേറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഡി ഒ പി – സെല്‍വ കുമാര്‍, ബിജിഎം – സാം സി എസ് , പ്രൊഡക്ഷന്‍ ഡിസൈനര്‍ – കതിര് കെ, ആര്‍ട്ട് ഡയറക്ടര്‍ – ശക്തി വെങ്കടരാജ്, സ്റ്റണ്ട് – ദിലീപ് സുബ്ബരയ്യന്‍, കൊറിയോഗ്രാഫി – ബ്രിന്ദ , എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ – ഒമാര്‍, പി ആര് ഒ – ശബരി.