യുവിയുടെ സിക്‌സറും, 6 ക്യൂട്ട് കാമുകിമാരും

ഇന്ത്യന്‍ ക്രിക്കറ്റിലെ സിക്‌സര്‍ വീരനായ ഇടം കൈയ്യന്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗിന്റെ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഗ്യാലറികളും കടന്ന് സ്റ്റിച്ച്‌ബോള്‍ ഒരു പറവയെപ്പോലെ പറന്നു പോകുന്നതു പോലെ തോന്നും. ക്രിക്കറ്റിലെ ഓള്‍ റൗണ്ടര്‍ കൂടിയായ ഇദ്ദേഹം ജീവിതത്തിലും ഓള്‍ റൗണ്ടറാണെന്ന കാര്യം മറന്നു പോകരുത്. 2007ലെ ആദ്യ ടി20 ലോകകപ്പില്‍ ഒരോവറില്‍ തുടര്‍ച്ചയായി ആറു സിക്സറുകള്‍ പറത്തി ലോക റെക്കോര്‍ഡിട്ട താരം കളിക്കളത്തിനു പുറത്ത് ആറു സുന്ദരിമാരെയും കറക്കി വീഴ്ത്തിയിരുന്നുവെന്നതാണ് ചരിത്രം. മൈതാനത്തെ തകര്‍പ്പന്‍ ഷോട്ടുകളും സ്‌റ്റൈലിഷ് ലുക്കും കൊണ്ട് യുവരാജ് സിംഗ് ക്രിക്കറ്റ് ആരാധകരുടെ ഹരമായിരുന്നു. അതുകൊണ്ടു തന്നെ യുവിയെ ചുറ്റിപ്പറ്റി പല സെലിബ്രിറ്റി നടികളുടെയും പേരുകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നു. പ്രശസ്ത ബോളിവുഡ് നടികളും മോഡലുകളുമായിരുന്നു ഇക്കൂട്ടത്തിലുണ്ടായിരുന്നത്.  എന്നാല്‍, ഇവരുമായുള്ള ബന്ധത്തിനൊന്നും വലിയ ആയുസ്സുണ്ടായില്ലെന്നു മാത്രം. എങ്കിലും കുറച്ചു കാലം ക്രിക്കറ്റിലെ താരവും വെള്ളിത്തിരയിലെ താരങ്ങളും മാധ്യമങ്ങള്‍ക്കു ചുടുള്ള വാര്‍ത്തകള്‍ നല്‍കിയിരുന്നു. 

യുവിയുടെ ആ 6 കാമുകിമാര്‍ ആരൊക്കെ ?

ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്ന ഹോട്ട്‌നടി ദീപിക പദുകോണാണ് ഈ ലിസ്റ്റിലെ പ്രധാനി. ഒരു സമയത്ത് യുവരാജും ദീപികയും തമ്മിലുള്ള അടുപ്പവും പ്രണയവുമെല്ലാം വലിയ വാര്‍ത്തയായി മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. ദീപിക പദുകോണ്‍ ബോളിവുഡില്‍ സൂപ്പര്‍ നടിയെന്ന പദവിയിലേക്കു ഉയരുന്നതിനു മുമ്പായിരുന്നു ഇതെന്നു മാത്രം. 2007ലെ ടി20 ലോകകകപ്പില്‍ ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശേഷമാണ് യുവരാജ് സിംഗും ദീപിക പദുകോണും തമ്മില്‍ പരിചയപ്പെടുന്നത്. ഇന്ത്യന്‍ ടീമിന്റെ മല്‍സരങ്ങള്‍ കാണാനും യുവിക്കു പിന്തുണനല്‍കാനുമായി ദീപിക പലപ്പോഴും ഗ്യാലറിയിലുണ്ടാകുമായിരുന്നു. യുവിയുടെ പിറന്നാള്‍ ആഘോഷത്തിലും ദീപിക പങ്കെടുത്തിട്ടുണ്ട്. 

ബോളിവുഡിലെ തന്നെ നടി മിനിഷ ലാംബയാണ് യുവരാജിന്റെ കാമുകിമാരുടെ ലിസ്റ്റിലെ രണ്ടാമന്‍. മിനിഷയെ യുവരാജ് സിംഗ് ചുംബിക്കുന്ന ഒരു ഫോട്ടോ പുറത്തുവന്നതോടെയാണ് രണ്ടാമത്തെ കാമുകിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരുന്നത്. ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്ന് ഗോസിപ്പുകളും പരന്നു. എന്നാല്‍, പിന്നീട് മിനിഷ തന്നെ വിശദീകരണവുമായി രംഗത്തു വന്നു. ഫോട്ടോയിലുള്ളത് താനല്ലെന്നും രൂപസാദൃശ്യമുള്ള മറ്റൊരു യുവതിയാണെന്നുമായിരുന്നു അവര്‍ പറഞ്ഞത്. പ്രശസ്ത മോഡലും നടിയുമായ റിയാ സെന്നാണ് മൂന്നാമന്‍. ഒരു പിറന്നാള്‍ ആഘോഷച്ചടങ്ങിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. ഈ കൂടിക്കാഴ്ചയില്‍ തന്നെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. പിന്നീട് പല പൊതു വേദികളിലും യുവിയുടെ കൈ പിടിച്ച് റിയ വരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ പ്രണയവും അധികം നീണ്ടില്ല.

ബോളിവുഡിലെ തന്നെ മറ്റൊരു നടിയും മോഡലുമായ നേഹ ദൂപിയയാണ് യുവരാജിന്റെ കാമുകിമാരുടെ ലിസ്റ്റിലെ നാലാമന്‍. ഗരം മസാല, ദേ ദനാ ദന്‍ തുടങ്ങിയ ഹിറ്റ് സിനിമകളില്‍ അഭിനയിച്ച നടിയാണിവര്‍. മോഡലും നടിയുമായ സോഫി ചൗധരിയുടെ പിറന്നാള്‍ ആഘോഷച്ചടങ്ങില്‍ വച്ച് 2014ലായിരുന്നു യുവിയും നേഹയും സൗഹൃദത്തിലായത്. പക്ഷെ പിന്നീട് യുവിയുമായി ചേര്‍ത്തുള്ള ഗോസിപ്പുകള്‍ നിഷേധിച്ച് അവര്‍ രംഗത്തു വരികയും ചെയ്തിരുന്നു. മൊഹബത്തേന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ ഭാഗമായിരുന്ന നടി കിം ശര്‍മയായിരുന്നു യുവരാജിന്റെ അഞ്ചാമത്തെ കാമുകി. മറ്റു ഗോസിപ്പുകള്‍ പോലെയായിരുന്നില്ല ഇരുവരും തമ്മിലുളള ബന്ധം. 2000ത്തിന്റെ തുടക്കത്തില്‍ യുവിയും കിമ്മും കടുത്ത പ്രണയത്തിലായിരുന്നു. യുവരാജിന്റെ അമ്മയ്ക്കു ഈ ബന്ധത്തോടു താല്‍പ്പര്യമില്ലായിരുന്നുവെന്നും ഇതാണ് പിരിയാനുള്ള കാരണമെന്നുമുള്ള തരത്തില്‍ റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍, പിന്നീട് ഇരുവരും വേര്‍ പിരിയുകയായിരുന്നു. 

ബോളിവുഡ് സുന്ദരി പ്രീതി സിന്റയാണ് യുവരാജിന്റെ കാമുകിമാരുടെ ലിസ്റ്റിലെ ആറാമനും അവസാനത്തേതും. ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനു വേണ്ടി യുവി കളിച്ചിരുന്നപ്പോഴായിരുന്നു ടീമുടമകളിലൊരാള്‍ കൂടിയായ പ്രീതിയുമായി ചേര്‍ത്തു യുവിയുടെ പേരില്‍ ഗോസിപ്പുകള്‍ വന്നത്. പഞ്ചാബിന്റെ വിജയത്തിനു ശേഷം പലപ്പോഴും ഗ്രൗണ്ടില്‍ വച്ച് യുവിയും പ്രീതിയും കെട്ടിപ്പിടിച്ച് ആഹ്ലാദ പ്രകടനം നടത്തിയതായിരുന്നു ഈ ഗോസിപ്പുകളുടെ പ്രധാന കാരണം. പക്ഷെ ഇവയെല്ലാം വെറും കെട്ടുകഥകള്‍ മാത്രമാണെന്നു പിന്നീട് പ്രീതി വ്യക്തമാക്കുകയായിരുന്നു.

ക്രിക്കറ്റ് സെലിബ്രിട്ടികളും സിനിമാ സെലിബ്രിട്ടികളും തമ്മിലുള്ള ഗൗസിപ്പുകളും വിവാഹവും പ്രണയവും വേര്‍ പിരയലുമൊക്കെ സര്‍വ്വ സാധാരണമാണ്. എന്നാല്‍, യുവരാജ് സിംഗിന്റെ കാമുകിമാരും അദ്ദേഹത്തിന്റെ കരിയറിലെ ആറ് സിക്‌സറുകളും തമ്മില്‍ അഭിദ്യമായ ബന്ധമുണ്ടെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ വിലയിരുത്തുന്നത്. അതുകൊണ്ടാണ് യുവിയുടെ ആറ് കാമുകിമാരെ കുറിച്ചുള്ള വാര്‍ത്തകളും ജനങ്ങളിലേക്ക് വേഗത്തില്‍ ഇടംപിടിക്കുന്നതും.  മാത്രവുമല്ല, ഒരോവറിലെ ആറു പന്തുകളെ മനോഹരമായ ആറ് സിക്‌സറുകള്‍ പറത്തിയതു പോലെയാണ് സുവരാജിന്റെ ആ ആറു സുന്ദരി കാമുകിമാരും.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക