മട്ടന്‍ പോലെയുള്ള ഇറച്ചി സാവധാനത്തില്‍ വേവിച്ചാല്‍ മാത്രമാണ് നന്നായി വെന്ത് കിട്ടുക. പ്രത്യേകിച്ച് ഇത്തരത്തില്‍ ഇറച്ചി വേവിച്ച് എടുക്കാന്‍ തന്നെ ധാരാളം ഗ്യാസും ചെലവാകും. അധികം സമയം എടുക്കാതെ ഇറച്ചി വേഗത്തില്‍ നല്ല സോഫ്റ്റായി വേവിച്ചെടുക്കാന്‍ പാചകം ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
ചെറുതാക്കി നുറുക്കുക
ഇറച്ചി കറിവെക്കാന്‍ വാങ്ങിക്കുമ്പോള്‍ വളരെ ചെറിയ രീതിയില്‍ നുറുക്കി അത് കറിവെക്കാന്‍ എടുക്കുന്നതാണ് ഏറ്റവും നല്ലത്. ഇത്തരത്തില്‍ ചെറിയ കഷ്ണങ്ങളാക്കി ഇറച്ചി നുറുക്കി എടുക്കുമ്പോള്‍ അധികം സമയം ഇല്ലാതെ തന്നെ വേവിച്ചെടുക്കാൻ സാധിക്കും. ഇത് സമയം ലാഭിക്കാന്‍ സഹായിക്കും.
മസാല തിരുമ്മി വെക്കാം
ഇറച്ചി വേവിക്കുന്നതിന് മുന്‍പ് നല്ലപോലെ മസാല തിരുമ്മി വെക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഇറച്ചി മസാല അല്ലെങ്കില്‍ നാരങ്ങ എന്നിവയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ വെക്കണം. അതിന് ശേഷം കറി വെക്കുകയാണെങ്കില്‍ ഇറച്ചി വേഗത്തില്‍ വേവാകും. ഇറച്ചി നല്ല സോഫ്റ്റാകുന്നതിനും ഇത് സഹായിക്കുന്നു.
പ്രഷര്‍ കുക്കർ
പ്രഷര്‍ കുക്കറില്‍ വേവിക്കുന്നത് ഇറച്ചി വേഗത്തില്‍ വെന്ത് കിട്ടുന്നതിന് സഹായിക്കുന്നു. കൂടാതെ, ഇറച്ചി നല്ലപോലെ സോഫ്റ്റാകാനും ഇത് സഹായിക്കും.
പപ്പായ പേയ്സ്റ്റ്
ഇറച്ചി നല്ല സോഫ്റ്റാകുന്നതിനും വേഗത്തില്‍ വെന്ത് കിട്ടാനും കറിയ്ക്ക് നല്ല സ്വാദ് ലഭിക്കുന്നതിനും പണ്ട് കാലം മുതല്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗ്ഗമാണ് പപ്പായ പേയ്സ്റ്റ്. ഈ പപ്പായ പേയ്സ്റ്റ് ഇറച്ചിയില്‍ നല്ലപോലെ തേച്ച് പിടിപ്പിച്ച് കുറച്ച് നേരം വെക്കുക. ശേഷം വേവിച്ച് എടുക്കുന്നത് ഇറച്ചി നല്ലപോലെ സോഫ്റ്റായി ഇരിക്കുന്നതിനും നല്ലപോലെ വേവാകുന്നതിനും ഇത് സഹായിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക