പച്ചക്കറികളിൽ പലർക്കുമിഷ്ടമല്ലാത്തൊരു വിഭവമാണ് വെണ്ടയ്ക്ക. നിരവധി ഗുണങ്ങൾ വെണ്ടയ്ക്കയിലടങ്ങിയിട്ടുണ്ട്. വെണ്ടയ്ക്കയുടെ വഴുവഴുപ്പുള്ള സ്വഭാവം എല്ലാവർക്കുമങ്ങനെ ഇഷ്ട്ടപെടണമെന്നില്ല. എന്നാൽ വിറ്റാമിന്‍ എ, ബി, സി, ഇ, കെ, കാത്സ്യം, അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫൈബര്‍ എന്നിവ വെണ്ടയ്ക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
നാരുകള്‍ ധാരാളം അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. ഭക്ഷണങ്ങളില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റ് എടുക്കുന്നതിനെ പരിമിതപ്പെടുത്താൻ വെണ്ടയ്ക്ക സഹായിക്കുന്നു. ഇതിലൂടെ ഗ്ലൂക്കോസ് നില നിയന്ത്രിച്ചു നിര്‍ത്താനാകുന്നു. വെണ്ടയ്ക്കയുടെ ഗ്ലൈസെമിക് ഇൻഡക്സും കുറവാണ്. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്ന വെണ്ടയ്ക്ക ദഹനത്തിനും നല്ലതാണ്. വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് മലബന്ധം അകറ്റാനും സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും.
മഗ്നീഷ്യം, കാത്സ്യം, വിറ്റാമിന്‍ സി തുടങ്ങിയവ അടങ്ങിയ വെണ്ടയ്ക്ക എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിന്‍ എ അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നത് ചില ക്യാന്‍സറുകളെ തടയാനും ചർമ്മസംരക്ഷണത്തിനും നല്ലതാണ്.
വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ വെണ്ടയ്ക്ക ഉറപ്പായും ഡയറ്റിൽ ഉൾപ്പെടുത്തണം. കാരണം ഇവയിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുന്നു. ഒരുപാടു കഴിക്കാനുള്ള തോന്നലുകൾ കുറയ്ക്കുന്നു
read more ഗ്യാസും അസിഡിറ്റിയും: മാറ്റാൻ എന്തെല്ലാം ചെയ്യാം ?