ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലേഡി സൂപ്പര്‍ സ്റ്റാറായ മഞ്ജു വാര്യരെ രംഗത്തിറക്കാന്‍ സി.പി.എം ശ്രമം. സിനിമാ-സാംസ്‌ക്കാരിക നായകന്‍മാരെ നിരത്തി പാര്‍ലമെന്റ് സീറ്റുകള്‍ മുഴുവന്‍ യു.ഡി.എഫില്‍ നിന്നു പിടിക്കാമെന്ന മോഹവുമായാണ് സി.പി.എം കുരുനീക്കം നടത്തുന്നത്. അതിനായി മലയാള സിനിമാ രംഗത്തെ പ്രഗത്ഭരും ഇടതുപക്ഷ അനുഭാവികളുമായ നടീനടന്‍മാരെ പാര്‍ട്ടീ നേതാക്കള്‍ സമീപിക്കുന്നുണ്ട്. അതേസമയം, സി.പി.ഐക്ക് ഇതില്‍ കടുത്ത ആശങ്കയുണ്ട്. തൃശൂര്‍ മണ്ഡലത്തിലെ മുന്നണി വോട്ടുകള്‍ ചോരുമോയെന്നാണ് ആശങ്ക. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാനാണ് മഞ്ജു വാര്യരെ പരിഗണിക്കുന്നത്. എന്നാല്‍, സിനിമാ ആഭിനയവും, നൃത്തവുമൊക്കെയായി മുന്നോട്ടു പോകാനാണ് ഇഷ്ടമെന്ന സ്ഥിരം പല്ലവിയാണ് മഞ്ജുവില്‍ നിന്ന് നേതാക്കള്‍ക്ക് കേള്‍ക്കേണ്ടി വന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കെല്ലാം മറുപടിയെന്നോണമാണ് മഞ്ജു വാര്യര്‍ പ്രതികരിച്ചിരിക്കുന്നത്.
തൃശൂരില്‍ സുരേഷ് ഗോപി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ഉറപ്പിച്ചിരിക്കുകയാണ്. ഈ സ്ഥാനാര്‍ഥിക്ക് ബദല്‍ സ്ഥാനാര്‍ഥി എന്ന നിലയിലാണ് സെലിബ്രിട്ടി പദവിയുള്ള വനിതാ സ്ഥാനാര്‍ഥിയെ അവതരിപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചിരിക്കുന്നത്. തൃശൂര്‍ സി.പി.ഐക്കുള്ള സീറ്റാണ്. ഇവിടെ മുന്‍ മന്ത്രി വി.എസ് സുനില്‍കുമാറായിരിക്കും സി.പി.ഐ സ്ഥാനാര്‍ഥി ആവുകയെന്നാണ് സൂചനകള്‍. എല്‍.ഡി.എഫില്‍ സീറ്റു വിഭജനം പൂര്‍ത്തിയായെങ്കിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനുള്ള പ്രാഥമിക പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ് പാര്‍ട്ടികള്‍. സി,പി,ഐക്ക് സ്ഥിരമായി ലഭിക്കുന്ന നാല് സീറ്റുകളില്‍ ഒന്നാണ് തൃശൂര്‍. കോണ്‍ഗ്രസ്സിലെ ടി.എന്‍. പ്രതാപനാണ് മണ്ഡലത്തിലെ സിറ്റിംഗ് എം.പി. എന്തായാലും തൃശൂരില്‍ സി.പി.ഐ സെലിബ്രിട്ടികളെ ഇറക്കാന്‍ തീരുമാനിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ തൃശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍തഥികള്‍ ആരൊക്കെയാണെന്ന ഏകദേശ ചിത്രം വ്യക്തമായിട്ടുണ്ട്. ഇവിടെ എന്തെങ്കിലും രാഷ്ട്രീയ തീരുമാനം എടുക്കാന്‍ സി.പി.എമ്മിനാകില്ല. അതുകൊണ്ടു തന്നെ അന്തരിച്ച ചലച്ചിത്ര താരം ഇന്നസെന്റിന്റെ ചാലക്കുടി മണ്ഡലത്തിലേക്കാണ് മഞ്ജു വാര്യരെ പരിഗണിക്കുന്നുവെന്ന വാര്‍ത്ത പരന്നത്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍തഥികളായി സിനിമാ മേഖലയില്‍ നിന്നുള്ളവരെ കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത് തന്നെ ലോക്‌സഭയില്‍ പാര്‍ട്ടിയുടെ അംഗ സംഖ്യ വര്‍ദ്ധിപ്പിക്കാന്‍ കൂടിയാണ്. കഴിഞ്ഞ് തെരഞ്ഞെടുപ്പില്‍ കനല്‍ ഒരു തരി മതിയെന്ന മുദ്രാവാക്യവും പേറി എ.എം ആരിഫ് മാത്രമാണ് കേരളത്തില്‍ നിന്നും ഡെല്‍ഹിക്കു പോയത്. ഈ ക്ഷീണം തീര്‍ക്കുന്നതിന് രാഷ്ട്രീയ അടവുകള്‍ കൂടുതല്‍ പയറ്റാനുള്ള തയ്യാറെടുപ്പും സി.പിഎം എടുത്തിട്ടുണ്ട്.
ഇതിന് തൃശൂര്‍ ജില്ലയില്‍ പ്രധാനമായും സുരേഷ് ഗോപിക്ക് ബദല്‍ മഞ്ജുവാര്യര്‍ എന്ന സമവാക്യമാണ് മുന്നോട്ടു വെക്കുന്നത്. അയല്‍ മണ്ഡലമായ ചാലക്കുടിയില്‍ മത്സരിപ്പിച്ച് ജില്ലയില്‍ മുന്‍തൂക്കം നേടുകയെന്നതും ലക്ഷ്യം. എന്നാല്‍, കേള്‍ക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്നും, അസംബന്ധമാണെന്നും, ഒരു പാര്‍ട്ടിക്ക് വേണ്ടിയും ഒരിടത്തും മത്സരിക്കില്ലെന്നുമാണ് മഞ്ജു വാര്യര്‍ സിനിമാ മേഖലയിലെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകരോട് പറയുന്നത്. രാഷ്ട്രീയപ്രവേശം എന്നത് തന്റെ അജണ്ടയില്‍ ഇല്ല. അഥവാ, രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ നന്നായി പ്രവര്‍ത്തിക്കണം. അതിനുള്ള കഴിവ് തനിക്കുണ്ടോയെന്ന് സ്വയം ബോധ്യപ്പെടണം. തത്ക്കാലം സിനിമയും നൃത്തവും മാത്രമാണ് ഇഷ്ട വിഷയങ്ങള്‍. ഈ നിലപാടാണ് സിപിഎം നേതാക്കളെയും മഞ്ജു അറിയിച്ചിരിക്കുന്നത്.
എല്‍ഡിഎഫിനെ ചില ഘട്ടങ്ങളില്‍ മാത്രം പിന്തുണച്ച മണ്ഡലമാണ് ചാലക്കുടി എന്നതാണ് പ്രത്യേകത. കലാഭവന്‍ മണിയെ സ്ഥാനാര്‍ഥിയാക്കി മണ്ഡലം പിടിച്ചെടുക്കാന്‍ സിപിഎം ആലോചിച്ചിരുന്നു. പിന്നീത് ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍, സിപിഎം ചിഹ്നത്തില്‍ ഇന്ന,ന്റെിനെ ഇറക്കി ചാലക്കുടി പിടിച്ചെടുത്തിട്ടുണ്ട്. 2014ലെ തിരഞ്ഞെടുപ്പില്‍ അവസാന നിമിഷമുണ്ടായ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമായിരുന്നു ഇന്നസെന്റിന്റേത്. അന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പി.സി.ചാക്കോയെ 13,879 വോട്ടുകള്‍ക്ക് ഇന്നസെന്റ് വീഴ്ത്തി. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ബെന്നി ബഹനാന്‍ ഒരുലക്ഷം വോട്ട് നേടി മണ്ഡലം തിരിച്ചുപിടിച്ചു. പാര്‍ട്ടിക്ക് ശക്തമായ അടിത്തറയില്ലാത്ത മണ്ഡലമെന്ന സാഹചര്യത്തിലാണ് ഇത്തവണ മഞ്ജു വാര്യരിലേക്ക് ചര്‍ച്ചകള്‍ നീണ്ടതെന്നാണ് സി.പി.എം അണികള്‍ പറയുന്നത്.
തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍, എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ചാലക്കുടി ലോക്‌സഭ മണ്ഡലം. പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് മുകുന്ദപുരം മണ്ഡലം ഇല്ലാതായതോടെ 2008ലാണ് ചാലക്കുടി മണ്ഡലം രൂപീകരിക്കപ്പെടുന്നത്. പിന്നീട് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളില്‍ രണ്ട് തവണയും യുഡിഎഫിനൊപ്പമായിരുന്നു മണ്ഡലം. മഞ്ജുവാര്യരെക്കൂടാതെ ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി.തോമസ്, മുന്‍ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, സിഐടിയു നേതാവ് യു.പി.ജോസഫ് എന്നിവരുടെ പേരുകളും ചാലക്കുടിയിലേക്ക് പരിഗണിക്കുന്നുണ്ട്.
ഇതൊക്കെയാണെങ്കിലും സി.പി.എമ്മിന്റെ ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സിപിഐയ്ക്ക് തൃപ്തിയില്ലെന്നാണ് സൂചന. തൃഷൂരില്‍ സുരേഷ്‌ഗോപി ശക്തനായ സ്ഥാനാര്‍ത്ഥിയാണ്. കഴിഞ്ഞ തവണ ബി.ജെ.പിയുടെ വോട്ട് ശതമാനം ക്രമാതീതമായി ഉര്‍ത്തിയിട്ടുമുണ്ട്. എങ്കിലും മണ്ഡലത്തിലെ മറ്റ് മുന്നണികളിലെ വോട്ടുകള്‍ ചോര്‍ന്നാല്‍ മാത്രമേ സുരേഷ്‌ഗോപിക്ക് വിജയിക്കാനാവൂ. ഇതാണ് സി.പി.ഐയെ കൂടുതല്‍ ആശങ്കയിലാക്കുന്നത്. തൃശൂര്‍ മണ്ഡലത്തിലെ സി.പി.എം വോട്ടുകളിലാണ് സി.പി.ഐക്ക് ആശങ്കയുള്ളത്. സി.പി.എമ്മും ബിജെപിയും തമ്മില്‍ വോട്ട് വില്‍പ്പന നടത്തുമോയെന്ന സംശയമാണ് സി.പിഐക്കുള്ളത്. ചാലക്കുടിയില്‍ ബിജെപി വോട്ടുകള്‍ സി.പി.എമ്മിനും തൃശൂരില്‍ സി.പി.എം വോട്ടുകള്‍ ബിജെപിക്കും മറിഞ്ഞാല്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിക്ക് തിരിച്ചടിയാകും.
ഇത് മുന്നണി രാഷ്ട്രീയത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്യും. എല്‍.ഡി.എഫില്‍ സി.പിഎമ്മിന്റെ വല്യേട്ടന്‍ നടപ്പ് സി.പി.ഐ മാത്രമാണ് അംഗീകരിക്കാതിരിക്കുന്നത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ സിപിഐയെ സിപിഎം അത്ര കണ്ട് സഹായിക്കുന്നില്ലെന്ന വിലയിരുത്തലുമുണ്ട്. എന്തായാലും ചാലക്കുടിയില്‍ ഇന്നസെന്റിനു പുറകേ ഒരു സെലിബ്രിട്ടി സ്ഥാനാര്‍ത്ഥി എത്തുമെന്ന പ്രചാരണം ഇടതു സൈബര്‍ പോരാളികള്‍ ശക്തമായി നടത്തുന്നുണ്ട്. അതും മഞ്ജു വാര്യരെ വെച്ചു തന്നെ.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക