സാലഡ് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. ഡിന്നറിന് ഒരു സാലഡ് ആയലോ?
ആവശ്യമായ ചേരുവകൾ
കാരറ്റ് – നാല്, (നീളത്തിൽ കനം കുറച്ചു മുറിച്ചത്)
കാബേജ് കനം കുറച്ചരിഞ്ഞത് – ഒന്നരക്കപ്പ്
സവാള – ഒരു ചെറുത് (കനം കുറച്ചരിഞ്ഞത്)
പച്ചമുളക് – 2 എണ്ണം ( പൊടിയായി അരിഞ്ഞത്)
കാപ്സിക്കം – ഒന്നിന്റെ പകുതി
നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ
തേൻ – രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
മല്ലിയില പൊടിയായി അരിഞ്ഞത് പാകത്തിന്
നൂഡിൽസ് വറുത്തത്
തയ്യാറാക്കുന്ന വിധം
കാരറ്റ്, കാബേജ്, സവാള, പച്ചമുളക്, ക്യാപ്സിക്കം എന്നിവ തണുത്ത വെള്ളത്തിലിട്ടു വയ്ക്കുക.
നാരങ്ങാനീര്, തേൻ, ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക.
വിളമ്പുന്നതിനു തൊട്ടുമുൻപ് പച്ചക്കറികൾ വെള്ളത്തിൽ ഊറ്റിയെടുത്ത ശേഷം തയ്യാറാക്കിയ മിശ്രിതവും മല്ലിയിലയും ചേർത്തു യോജിപ്പിക്കുക.
മുകളിൽ ന്യൂഡിൽസ് വിതറി ശേഷം വിളമ്പുക.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക