Breakfast Recipe | ബ്രേക്ഫാസ്റ്റിന് കുഞ്ഞി പത്തൽ ആയാലോ?

 ആവശ്യമായ ചേരുവകൾ

വേവിച്ച അരി – ¼ കിലോ

ചിക്കൻ – 200 ഗ്രാം 

ഉള്ളി (വലുത്) – 1 

പച്ചമുളക് – 2

കറിവേപ്പില    
 

തേങ്ങാപ്പാൽ (കട്ടിയുള്ളത്) – 1 കപ്പ്

ഉപ്പ് – ആവശ്യത്തിന്

മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

മല്ലിപ്പൊടി – 1½ ടീസ്പൂൺ

ഗരം മസാല – ആവശ്യത്തിന്

പെരുംജീരകം പൊടി – ¼ ടീസ്പൂൺ

വെളിച്ചെണ്ണ – 3 ടീസ്പൂൺ

ഇഞ്ചി – 2 ടീസ്പൂൺ

വെളുത്തുള്ളി – 2 ടീസ്പൂൺ

ചുവന്ന മുളക് പൊടി – ½ ടീസ്പൂൺ

ജീരകം – ¼ ടീസ്പൂൺ

Read also: RECIPE | അവോക്കാഡോ ഷേക്ക്

തയ്യാറാക്കുന്ന വിധം 

വേവിച്ച അരി രണ്ട് മണിക്കൂർ കുതിർത്ത് ചെറിയ അളവിൽ വെള്ളം ചേർത്ത് കട്ടിയുള്ള മാവ് ഉണ്ടാക്കുക. ശേഷം മാവ് ഉരുട്ടി ബട്ടണുകൾ പോലെ ഉണ്ടാക്കിയെടുക്കുക. 

ഇത് വാഴയിലയിൽ എണ്ണ പുരട്ടി 10 മിനിറ്റ് ആവിയിൽ വേവിക്കുക.

ചട്ടിയിൽ കുറച്ച് വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് ഏലം, കുരുമുളക്, കറുവപ്പട്ട, ജീരകം എന്നിവ ചേർക്കുക. 

നന്നായി ഇളക്കിയതിനു ശേഷം ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ അരിഞ്ഞത് ചേർക്കുക.

ശേഷം ഉള്ളി ചേർത്ത് നന്നായി ഇളക്കുക. ഇനി പൊടിച്ച മഞ്ഞൾ, ചുവന്ന മുളക്, പെരുംജീരകം, മല്ലിയില, ഉപ്പ്  എന്നിവ ചേർത്ത് നന്നായി ഇളക്കുക.

 ഇതിലേക്ക് ചിക്കൻ ചേർത്ത് കുറച്ച് വെള്ളം ഒസഹിക്കുക, കുറച്ച് ഗരം മസാല ചേർത്ത് ഇളക്കി കൊടുക്കുക. ഇത് മൂടി വെച്ച് കുറച്ചു സമയം വേവിക്കുക.

പാകമായതിനു ശേഷം  ചിക്കനിലേക്ക് കുറച്ച് തേങ്ങാപ്പാൽ ചേർത്ത് നന്നായി ഇളക്കുക. 

ശേഷം കുഞ്ഞി പത്തിരികൾ ചിക്കൻ തയ്യാറാക്കിയതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. കുറച്ചു ഗരം മസാല കൂടെ ചേർത്താൽ കുഞ്ഞി പത്തൽ തയ്യാർ.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക