Home Remedies | പാത്രം കരിഞ്ഞാല്‍ വൃത്തിയാക്കാൻ പാടുപെടേണ്ട

ചില ആഹാരങ്ങള്‍ ചില പാത്രത്തില്‍ തയ്യാറാക്കിയാല്‍ അവ വേഗത്തില്‍ അടിയില്‍ പിടിക്കാറുണ്ട്. ഇങ്ങനെ അടിയില്‍ പിടിച്ചാല്‍ പാത്രം നല്ല പോലെ ക്ലീനാക്കി എടുക്കാന്‍ ഇതാ ചില എളുപ്പ വഴികള്‍.

തിളപ്പിക്കാം​

     അടിയില്‍ പിടിച്ച് കരിഞ്ഞ പാത്രത്തില്‍ കുറച്ച് വെള്ളവും സോപ്പ് ലിക്വിഡും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. നന്നായി തിളച്ച് കഴിഞ്ഞ് വെള്ളം ചൂടാറി കഴിയുമ്പോള്‍ നിങ്ങള്‍ക്ക് സക്രബര്‍ വെച്ച് കഴുകി എടുക്കാവുന്നതാണ്. പാത്രം നല്ലപോലെ വൃത്തിയാകുന്നതുവരെ  ഈ പ്രക്രിയ തുടരാം. 
ഇത് പാത്രത്തിന കേടുപാടുകള്‍ ഇല്ലാതെ വേഗത്തില്‍ തന്നെ അടിയില്‍ പിടിച്ച കരിയും ഭക്ഷണാവശിഷ്ടങ്ങളും അടര്‍ന്ന് പോരുന്നതിന് സഹായിക്കും.

ബേക്കിംഗ് സോഡ​

     വീട്ടിൽ ബേക്കിംഗ് സോഡ ഉണ്ടെങ്കില്‍ അതും കുറച്ച് സോപ്പുപൊടിയും ചേര്‍ത്ത് മിക്‌സ് ചെയ്ത് പാത്രത്തിന്റെ കരി പിടിച്ച ഭാഗത്ത് നന്നായി നല്ല കട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഒരു ഒരു മണിക്കൂര്‍ കഴിഞ്ഞ് പാത്രം നല്ല സോഫ്റ്റ് സ്‌ക്രബര്‍ ഉപയോഗിച്ച് കഴുകി എടുക്കുക. പാത്രം കഴുകി എടുക്കുമ്പോള്‍ അമിതമായി ഉരച്ച് കഴുകാതിരിക്കാനും ശ്രദ്ധിക്കണം.

​വിനാഗിരി​

    കുറച്ച് വിനാരിഗി ചേര്‍ത്ത വെള്ളത്തില്‍ പാത്രം മുക്കി വെക്കുന്നത് അടിയില്‍ പിടിച്ചത് വേഗത്തില്‍ ഇളക്കി കളയാന്‍ സാധിക്കും. അതുമല്ലെങ്കില്‍ ബേക്കിംഗ് സോഡയും വിനാഗിരിയും മിക്‌സ് ചെയ്ത് അത് പാത്രം കരിഞ്ഞ ഭാഗത്ത് പുരട്ടി വെക്കാവുന്നതാണ്. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇത് കഴുകി എടുക്കാവുന്നതാണ്. വിനാഗിരിക്ക് പകരം വേണമെങ്കില്‍ ചെറുനാരങ്ങയുടെ നീരും ഉപയോഗിക്കാം. 

​പാത്രത്തില്‍ നിന്നും കരിഞ്ഞ മണം മാറാന്‍​

     പാത്രം അടിയില്‍ പിടിച്ച് കഴിഞ്ഞാല്‍ പാത്രത്തിന് ഒരു കരിഞ്ഞ മണം നിലനില്‍ക്കും. അത് പാത്രം ക്ലാനാക്കി എടുത്താലും ആഹാരം വെച്ച് കഴിയുമ്പോള്‍ ആഹാരത്തിന് ഒരു കരിഞ്ഞ മണം പലപ്പോഴും വരാറുണ്ട്. ഇത് മാറ്റി എടുക്കാന്‍ കരിഞ്ഞ പാത്രങ്ങള്‍ ക്ലീനാക്കിയതിന് ശേഷം കുറച്ച് കഞ്ഞിവെള്ളം ചേര്‍ത്ത് ചൂടാക്കി വെക്കാം. ഇടയ്ക്ക് ഇടയ്ക്ക് കഞ്ഞിവെള്ളം ഒഴിച്ച് ചൂടാക്കി വെക്കുന്നത് പാത്രത്തില്‍ നിന്നും കരിഞ്ഞ മണം നീക്കം ചെയ്യാന്‍ സഹായിക്കും. 

   അല്ലെങ്കിൽ പാത്രത്തില്‍ വെളിച്ചെണ്ണ തടവി കുറച്ച് നേരം വെയിലത്ത് വെക്കണം. ഇത്തരത്തില്‍ രണ്ട് മൂന്ന് ദിവസം അടുപ്പിച്ച് ചെയ്യുന്നത് പാത്രത്തില്‍ നിന്നും കരിഞ്ഞ മണം മാറ്റിയെടുക്കാന്‍ സഹായിക്കുന്നതാണ്.

     ഇതല്ലെങ്കില്‍ നാരങ്ങനീര് തടവി ക്ലീന്‍ ആക്കുന്നത് പാത്രത്തില്‍ നിന്നും മണം മാറ്റി എടുക്കാന്‍ സഹായിക്കുന്നവയാണ്. അതുപോലെ, ഓറഞ്ചിന്റെ നീര് ഉപയോഗിച്ച് പാത്രം സ്‌ക്രബ് ചെയ്യുന്നതും പാത്രങ്ങളില്‍ നിന്നും കരിഞ്ഞ മണം മാറ്റി എടുക്കാന്‍ സഹായിക്കും.

​പാത്രം കരിഞ്ഞ് പോകാതിരിക്കാന്‍​

    പാത്രം കരിഞ്ഞ് പോകാതിരിക്കാന്‍ അല്ലെങ്കില്‍ ഭക്ഷണസാധനങ്ങള്‍ അടിയില്‍ പിടിക്കാതിരിക്കാന്‍ പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അതില്‍ തന്നെ പാചകം ചെയ്യുമ്പോള്‍ കൃത്യമായ അളവില്‍ വെള്ളം ചേര്‍ത്ത് പച്ചക്കറികളും മറ്റും വേവിക്കുക. 

     വെള്ളം കുറഞ്ഞാല്‍ കറികളും ചോറും അടിയില്‍ പിടിക്കാന്‍ സാധ്യത കൂടുതലാണ്. അതുപോലെ, ഇടയ്ക്ക് ഇളക്കി കൊടുക്കാനും തുറന്ന് പരിശോധിക്കാനും മറക്കരുത്. തീ എല്ലായ്‌പ്പോഴും മീഡിയത്തില്‍ വെക്കുക. തീ കൂട്ടി വെക്കുന്നത് ഭക്ഷണ സാധനങ്ങള്‍ പാത്രത്തിന്റെ അടിയില്‍ പിടിക്കുന്നതിന് കാരണമാകും.

    കട്ടിയുള്ള പാത്രത്തില്‍ പാചകം ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത് അടിയില്‍ പിടിക്കാതിരിക്കാന്‍ സഹായിക്കും.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക