തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ മറുവശത്ത് പൊതുമേഖലായ സ്ഥാപനങ്ങള്‍ക്ക് പൂട്ടിടുകയാണ് ചെയ്യുന്നത്. മന്ത്രി പി. രാജീവ് വ്യവസായ മന്ത്രി ആയതോടെ യുവജനങ്ങള്‍ക്കും കേരളത്തിലെ വ്യവസായങ്ങള്‍ക്കും പുതുജീവന്‍ വെച്ചിരുന്നു. എന്നാല്‍, രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭ രണ്ടര വര്‍ഷം പിന്നിട്ടപ്പോള്‍ വ്യവസായ മേഖല കിതയ്ക്കുകയാണ്. മന്ത്രി പി രാജീവ് പൊതുമേഖല സ്ഥാപനങ്ങളുടെ അന്തകനാകുമോ എന്നാണ് ഇപ്പോഴത്തെ സംശയം. നഷ്ടത്തിലോടുന്ന 18 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉടന്‍ അടച്ചുപൂട്ടുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനു പകരം അവയെ ലാഭത്തിലാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമെന്നിരിക്കെ 18 സ്ഥാപനങ്ങള്‍ ഒറ്റയടിക്കു പൂട്ടുന്നത് ഇവ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമല്ലെന്ന സൂചനയാണ് നല്‍കുന്നത്. അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റില്‍ സ്വകാര്യ മൂലധന നിക്ഷേപത്തിനു മുന്‍ഗണന നല്‍കുന്നതിനാല്‍ പൊതുമേഖലയെ സര്‍ക്കാര്‍ കൈവിടുമോ എന്ന ആശങ്കയാണ് വിവിധ വ്യവസായ മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കുള്ളത്. അടച്ചു പൂട്ടുകയോ, ലയിപ്പിക്കുകയോ ചെയ്യാതെ 18 സ്ഥാപനങ്ങള്‍ക്കും നിലനില്‍പ്പില്ലെന്നാണ് കണ്ടെത്തല്‍. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഏഴാമത്തെ കമ്പനിയയായ കേരളാ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍. കേരളത്തിന്റെ റെയില്‍ വികസനവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രാധാന്യമുള്ള സ്ഥാപനമാണിത്. കെ റെയില്‍ നടപ്പായിരുന്നെങ്കില്‍ കേരളാ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന് കൂടുതല്‍ സാധ്യതകള്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍, കെ റെയിലിന്റെ അനിശ്ചിതത്വം എന്നു നീങ്ങുമെന്ന് പറയാനാകാത്ത സ്ഥിതിയിലുമായിരിക്കുകയാണ്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വന്തം വരുമാനം കൊണ്ടു പ്രവര്‍ത്തിക്കണമെന്നതാണ് ധനവകുപ്പിന്റെ നിലപാട്. കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ സഹായിക്കുന്നുണ്ട് എങ്കിലും സ്വന്തം കാലില്‍ നില്‍ക്കണമെന്ന് അടിക്കടി ഓര്‍മ്മപ്പിക്കുന്നത് നിലപാടു മാറ്റത്തിന്റെ സൂചന കൂടിയാണ്. കേരളത്തിലെ പൊതു മേഖലാ സ്ഥാപനങ്ങളില്‍ നഷ്ടത്തില്‍ മുന്നില്‍ കെ.എസ്.ആര്‍.ടി.സിയാണ്. (1,521 കോടി), തൊട്ടു പിന്നില്‍ വാട്ടര്‍ അതോറിറ്റിയുണ്ട്. (1,312 കോടി), പെന്‍ഷന്‍ ഫണ്ട് ലിമിറ്റഡ് (1,043 കോടി), കെ.എസ്.ഇ.ബി (1,023 കോടി), സപ്ലൈകോ (190 കോടി) എന്നീ സ്ഥാപനങ്ങളാണ്.
* പൂട്ടുന്ന പൊതു മേഖലാ സ്ഥാപനങ്ങള്‍ ഇവയാണ്
1, ആശ്വാസ് പബ്ലിക് അമിനിറ്റീസ് കേരള
2, കഞ്ചിക്കോട് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ്
3, കെല്‍ട്രോണ്‍ കൗണ്ടേഴ്‌സ്
4, കെല്‍ട്രോണ്‍ പവര്‍ ഡിവൈസസ്
5, കെല്‍ട്രോണ്‍ റെക്ടിഫയേഴ്‌സ്
6, കേരള ഗാര്‍മെന്റ്‌സ് ലിമിറ്റഡ്
7, കേരള ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍
8, കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് & നോണ്‍ ടീച്ചിങ് കോര്‍പറേഷന്‍
9, കേരള സ്‌പെഷല്‍ റിഫ്രാക്ടറീസ്
10, കേരള സ്റ്റേറ്റ് വുഡ് ഇന്‍ഡസ്ട്രീസ്
11, കുന്നത്തറ ടെക്‌സ്‌റ്റൈല്‍സ്
12, പ്രതീക്ഷ ബസ് ഷെല്‍റ്റേഴ്‌സ് കേരള
13, സിഡ്‌കോ മോഹന്‍ കേരള
14, സിഡ്‌കെല്‍ ടെലിവിഷന്‍സ്
15, കേരള ആസ്ബസ്റ്റോസ് സിമന്റ് പൈപ്പ് ഫാക്ടറി
16, കേരള പ്രിമോ പൈപ്പ് ഫാക്ടറി
17, കേരള ഹൗസിങ് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍
18, വഞ്ചിനാട് ലെതേഴ്‌സ്
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക