ഒരു ദിവസം ഒരു മനുഷ്യനാവശ്യം 3 ലിറ്റർ വെള്ളമാണ്. നമ്മുടെ നിത്യ ജീവിതത്തിനെ നയിക്കുന്നത് തന്നെ വെള്ളത്തിന്റെ ഊർജ്ജമാണ്. വെള്ളം കുടിച്ചില്ലെങ്കിൽ ഡീഹൈഡ്രേഷൻ, ക്ഷീണം, ഉന്മേഷക്കുറവ് തുടങ്ങിയവ പിടികൂടും.
എന്നാൽ ചിലർക്ക് രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് വെള്ളം കുടിക്കുന്ന ശീലമുണ്ട്. ഇവ ശരീരത്തിന് ദോഷമാണോ? ഗുണമാണോ ചെയ്യുന്നത് ?
വെള്ളം രാത്രിയിൽ കുടിക്കുന്നത് നല്ലതാണു. പക്ഷെ ഒരിക്കലും അമിതമായി കുടിക്കരുത്. ഒരു ഗ്ലാസ് വെള്ളം മാത്രം എടുത്തു സിപ്പ് ആയി കുടിക്കുക .
വെള്ളം കുടിക്കുന്നതിനും അതിന്റേതായ ശരിയായ രീതികളുണ്ട്.
ചിലര്‍ ഒറ്റയടിക്ക് അമിതമായി വെള്ളം കുടിക്കുന്നത് കാണാം. സത്യത്തില്‍ ഇത്തരത്തില്‍ വേഗത്തില്‍ വെള്ളം കുടിച്ചത് മൂലം ശരീരത്തിന് യാതൊരുവിധ ഗുണവും ഇല്ല. ഇവയെല്ലാം തന്നെ മൂത്രമായി പോവുകയാണ് ചെയ്യുക. അതിനാല്‍, സാവധാനത്തില്‍ ഇരുന്ന് സിപ്പ് സിപ്പായി വെള്ളം കുടിക്കാന്‍ ശീലിക്കണം. അമിതമായി ഒറ്റയടിക്ക് വെള്ളം കുടിക്കുന്നത് സത്യത്തില്‍ വൃക്കയുടെ ആരോഗ്യം നശിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.അതുപോലെ രാവിലെ വെള്ളം കുടിക്കുന്നത് നല്ലതാണ്. അതുപോലെ മൂന്ന് ലിറ്റര്‍ വെള്ളം പരമാവധി 6 മണിക്ക് മുന്‍പ് കുടിച്ച് തീര്‍ക്കാന്‍ ശ്രദ്ധിക്കണം. കാരണം, ഇല്ലെങ്കില്‍ ഇത് നിങ്ങളുടെ ഉറക്കത്തെ കാര്യമായി ബാധിക്കാം.
അതുപോലെ തന്നെ കിടക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കണം എന്ന് നിര്‍ബന്ധം ഉണ്ടെങ്കില്‍ കുറച്ച് മാത്രം കുടിച്ച് ഒരു അരമണിക്കൂറിന് ശേഷം മൂത്രം ഒഴിച്ച് കിടക്കാവുന്നതാണ്. ഇത് നല്ല ഉറക്കത്തിന് ഒരു പരിധിവരെ സഹായിക്കും. നല്ല ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും നയിക്കും. അതുപോലെ, ഉറക്കത്തിനിടയില്‍ അത്യവശ്യമെങ്കില് മാത്രം വെള്ളം കുടിച്ചാല്‍ മതിയാകും. ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്. വെള്ളം ശരിയായ രീതിയില്‍ വിധത്തില്‍ കുടിക്കുക.
ഗുണങ്ങള്‍
കിടക്കുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചാല്‍ അത് മനസ്സിനെ കൂടുതല്‍ ശാന്തമാക്കി എടുക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ സ്ട്രെസ്സ് കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ, മൂഡ് നിലനിര്‍ത്താന്‍ രാത്രിയില്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് നല്ലതാണ്.വെള്ളം കുടിക്കുന്നത് ശരീരത്തെ തികച്ചും നാച്വറലായി തന്നെ ക്ലെന്‍സ് ചെയ്ത് എടുക്കുന്നു. അതിനാല്‍, ശരീരത്തില്‍ നിന്നും ദുഷിപ്പ് പോകാനും നല്ല ശാന്തമായി കിടന്ന് ഉറങ്ങാനും കിടക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് സഹായിക്കും.
read more alzheimer’s ഇടയ്ക്കിടെയുള്ള ഓർമ്മക്കുറവ് അൾഷിമേഴ്സിന്റെ ആരംഭമാണോ? പരിശോധിക്കാം