നല്ല ഭക്ഷണ ശീലങ്ങൾ മാത്രമേ നല്ല ആരോഗ്യം ലഭ്യമാക്കുകയുള്ളു. നമ്മുടെ ആഹാര ശീലം മികച്ച രീതിയിലല്ലങ്കിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാകും. ആഹാരത്തിലെപ്പോഴും ഉൾപ്പെടുത്തേണ്ട ഭക്ഷണമാണ് ഗ്രീൻ പീസ്
എല്ലാവര്ക്കും അത്ര പ്രിയപ്പെട്ടതല്ലാത്ത പച്ചക്കറിയാണ് ഗ്രീൻ പീസ് . വിറ്റാമിനുകളും പോഷകങ്ങളും ഉയര്‍ന്ന അളവിൽ ഇതിൽ അടങ്ങിയിട്ടുണ്ട്
ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇത് വിറ്റാമിന്‍ എ, സി, കെ, ബി 6, ഫോളിക് ആസിഡ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയവയുടെ കലവറയാണ്. ഫൈബറും ധാരാളം അടങ്ങിയ ഗ്രീന്‍ ബീന്‍സില്‍ കലോറിയും കൊഴുപ്പും വളരെ കുറവാണ്.
ഗ്രീൻപീസിന്റെ ഗുണങ്ങൾ
- ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും
- മലബന്ധം തടയുന്നു
- ഗ്രീന്‍ ബീന്‍സ് പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്. ഇവയിൽ ഗ്ലൈസെമിക് സൂചികയും കുറവാണ്.
- കാത്സ്യം ഉള്‍പ്പടെ നിരവധി ധാതുക്കളും മറ്റ് വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.
- ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
- തലമുടി കൊഴിച്ചിൽ തടയുന്നു
- നഖം പൊട്ടി പോകുന്നത് തടയുന്നു
- അയണ്‍ ധാരാളം അടങ്ങിയിരിക്കുന്നു
- കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു കാരണം ഇവയിൽ പ്രധാന ആന്റി ഓക്സിഡന്റുകളായ ‘ല്യൂട്ടിന്‍’, ‘സിയാക്സാന്തിന്‍’ എന്നിവ അടങ്ങിയിരിക്കുന്നു
READ MORE alzheimer’s ഇടയ്ക്കിടെയുള്ള ഓർമ്മക്കുറവ് അൾഷിമേഴ്സിന്റെ ആരംഭമാണോ? പരിശോധിക്കാം