കയ്യിൽ കിട്ടുന്നതെന്തെലും വാരി ബാഗിലിട്ട് യാത്ര പോകാൻ റെഡി ആയി നിൽക്കുന്ന പല സുഹൃത്തുക്കളും നമ്മുടെയിടയിലുണ്ടാകും. സുഹൃത്തുക്കളുമൊക്കെയായിട്ട് യാത്ര പോയിട്ടൊരുപാട് നാളായെങ്കിൽ ലിറ്റിൽ ടിബറ്റലേക്ക് പോയാലോ?
ലഡാക്കിനെ ലിറ്റില്‍ തിബറ്റ് എന്നാണ് വിളിക്കുന്നത്. ഇന്ത്യയിലെ സവിശേഷകരമായ ഭൂപ്രകൃതിയും സംസ്കാരവും നിറഞ്ഞയിടമാണ് ലഡാക്ക്.
രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ലേ, കാര്‍ഗില്‍ എന്നീ രണ്ട് ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന ഈ കേന്ദ്രഭരണപ്രദേശം കുണ്‍ലൂണ്‍ മലനിരകള്‍ക്കും ഹിമാലയന്‍ പര്‍വ്വതനിരകള്‍ക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. ലിറ്റില്‍ തിബറ്റ് എന്ന് വിളിക്കുന്ന ഈ പ്രദേശത്ത് തിബറ്റന്‍ സംസ്കാരത്തിന്റെ ശക്തമായ സ്വാധീനമുണ്ട്.
ഭൂമിശാസ്ത്രപരമായും സാംസ്കാരികപരമായും ലഡാക്ക് ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് ഏറെ വേറിട്ട് നില്ക്കുന്ന ഒരു പ്രദേശമാണ്. ചുരങ്ങളുടെ നാട് എന്നാണ് ലഡാക്ക് എന്ന വാക്കിന്റെ അര്‍ത്ഥം. ഹിമാലപര്‍വതത്തിന്റെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന ലഡാക്ക് ട്രെക്കിംഗ് നടത്തുന്നവരുടെ പ്രിയപ്പെട്ട ഇടമാണ്.
ലേയാണ് ലഡാക്കിലെ ഏറ്റവും വലിയ ടൗണ്‍. ലഡാക്ക് മേഖലയില്‍ ട്രെക്കിംഗ് നടത്താന്‍ എത്തുന്ന സഞ്ചാരികള്‍ ആദ്യം എത്തിച്ചേരുന്നത് ജമ്മുകാശ്മീരിലെ ലേയിലാണ്.
ദിവസേന എത്തിച്ചേരുന്ന സഞ്ചാരികളല്ലാതെ ലഡാക്കില്‍ അധികം താമസക്കാരില്ലാ. തദ്ദേശിയരില് ബഹുഭൂരിപക്ഷം മഹായാനബുദ്ധിസ്റ്റുകളാണ്. സമുദ്രനിരപ്പിന് 3500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലേ ടൗണിലും പരിസരത്തുമായാണ് ഇവര്‍ വസിക്കുന്നത്.ഇന്തോ-ആര്യന്, തിബറ്റന്‍ വംശജരായ ഇവിടുത്തെ നിവാസികളില്‍ ബഹുഭൂരിപക്ഷവും തിബറ്റന്‍ ബുദ്ധമതം പിന്തുടരുന്നവരാണ്.
ലഡാക്കിലെ കാഴ്ചകൾ
വന്യജീവികള്‍
അപൂര്‍വവും വിചിത്രവുമായ നിരവധി ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് ലഡാക്ക്. മലയാടുകള്‍, ടിബറ്റന്‍ കട്ടുകഴുതകള്, ടിബറ്റന്‍ മാനുകള്‍, മര്‍മോത്തുകള്‍ അങ്ങനെ വിവിധ തരത്തിലുള്ള ജീവികളെ സഞ്ചാരികള്‍ക്ക് കാണാനാകും. ഭഗ്യമുണ്ടെങ്കില്‍ ഹിമപുലികളെയും കാണാം.
ആളുകള്‍ പോറ്റുന്ന യാക്കുകളാണ് ലഡാക്കിലെ മറ്റൊരു കാഴ്ച. സഞ്ചാരികള്‍ക്ക് വേണമെങ്കില്‍ യാക്കിന്റെ പുറത്ത് കയറി സഞ്ചരിക്കാനുള്ള അവസരവും ഉണ്ട്.
ആതിഥ്യ മര്യാദ
സഞ്ചാരികളോട് മാന്യമായി പെരുമാറുന്നവരാണ് ലഡാക്കികള്‍. ലഡാക്കില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ ലഡാക്കികളുടെ ആതിഥ്യ മര്യാദകള്‍ അറിഞ്ഞിട്ടുള്ളവരാണ്. വസ്ത്രധാരണരീതിയില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ലഡാക്കികള്‍ നിങ്ങളുടെ ക്യാമറയ്ക്ക് മുന്നില്‍ നില്ക്കാന് ഒരിക്കലും മടികാണിക്കത്തവരുമാണ്. സഞ്ചാരികള്‍ക്ക് ഒരിക്കലും അപരിചിതത്വം തോന്നുകയില്ലാ.
ബുദ്ധവിഹാരങ്ങൾ
ലഡാക്കിലെ കാഴ്ചകള്‍ക്ക് കൂടുതല്‍ ചാരുത പകരന് അവിടുത്തെ പ്രകൃതിദൃശ്യങ്ങള്‍ക്ക് പുറമേ ബുദ്ധവിഹാരങ്ങളും തല ഉയര്‍ത്തി നില്‍ക്കുന്നുണ്ട്. ഓരോ ബുദ്ധവിഹാരങ്ങള്‍ക്കും സഞ്ചാരികളെ വിസ്മയിപ്പിക്കത്തക്കവണ്ണമുള്ള രൂപഭംഗിയാണ്. ലഡാക്കിലെ മലനിരകളുടെ നെറുകയിലാണ് ഇത്തരം ബുദ്ധവിഹാരങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഇത് കാഴ്ചയുടെ ഭംഗി കൂട്ടുകതന്നെ ചെയ്യും.
സഞ്ചാരികൾ
ലേയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാന്‍ ലഡാക്കില്‍ നിരവധി സ്ഥലങ്ങളുണ്ട്. സഞ്ചാരികളുടെ താല്പര്യങ്ങള്ക്കും അഭിരുചികള്‍ക്കും അനുസരിച്ച് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് യാത്ര നടത്താം. ലേയ്ക്ക് സമീപത്തുള്ള ബുദ്ധവിഹാരങ്ങള്‍ മുതല്‍ അഞ്ച് ദിവസം ട്രെക്കിംഗ് ചെയ്ത് എത്തിച്ചേരാവുന്ന അല്‍ചി, പന്ത്രണ്ട് ദിവസം തുടര്‍ച്ചയായി നടന്നാല്‍ എത്തിച്ചേരാവുന്ന സന്‍സ്കാര്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് സഞ്ചാരികള്‍ക്ക് പോകാം.
കാര്‍ഗില്‍
ലഡാക്ക് മേഖലയില്‍ സ്ഥിതി ചെയ്യുന്ന കാര്‍ഗിലിന് “ലാന്‍ഡ് ഓഫ് ആഗാസ് ” എന്നും പേരുണ്ട്. ശ്രീനഗറില്‍ നിന്ന് 205 കിലോമീറ്റര്‍ അകലെയുള്ള ഈ മനോഹര മലയോര പട്ടണം പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന നിയന്ത്രണ രേഖക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം
സ്പിടുക് ഗോമ്പ
ലഡാക്കിലെ ലെഹ് ജില്ലയിലാണ് ഈ ആശ്രമം. സ്പിടുക് ഗോമ്പ എന്നും അറിയപ്പെടുന്ന ഇത് ലേഹില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ ല്‍ഹാ ലാമാ ചാങ്ചുബ് ഓഡിന്റെ മൂത്ത സഹോദരനായ ഓഡ് ഡി പണി കഴിപ്പിച്ചതാണ് ഈ ആശ്രമം.
മാഗ്നറ്റ് ഹില്‍
ലഡാക്കില്‍ ലേയ്ക്ക് സമീപത്തായാണ് മാഗ്നറ്റ് ഹില്‍ സ്ഥിതി ചെയ്യുന്നത്. കാന്തിക പ്രഭയുള്ള മലയാണ് ഇതെന്നാണ് വിശ്വാസം. ഇതിന് അടുത്ത്കൂടെ പോകുന്ന കാറുകള്‍ ഈ മലയില്‍ നിന്ന് പുറപ്പെടുന്നത് കാന്തിക ശക്തിയില്‍ ആകര്‍ഷിക്കപ്പെടാറുണ്ട് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇത് ഒരു ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ആണ്.
ഷേ ഗോമ്പ
ലേഹിന്റെ തെക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ഗോമ്പ 15 കിലോമീറ്റര്‍ അകലെയാണ്. ഡെല്‍ഡന്‍ നംഗ്യാല്‍ എന്ന രാജാവാണ് ഇത് സ്ഥാപിച്ചത്. ചെമ്പിനാലും സ്വര്ണത്തിനാലും തീര്‍ത്ത വലിയ ബുദ്ധമത പ്രതിമ ഇവിടെയുള്ളത് ലഡാക്കിലെ രണ്ടാമത്തെ വലിയ ബുദ്ധപ്രതിമയായാണ് അറിയപ്പെടുന്നത്.
സാന്‍സ്കാര്‍
ജമ്മുകശ്മീരിന്റെ വടക്കുഭാഗത്ത് കാര്‍ഗില്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് സന്‍സ്കാര്‍. കനത്ത മഞ്ഞുവീഴ്ചയുണ്ടാകുന്നതിനാല്‍ ഈ പ്രദേശം എട്ടുമാസവും പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ട് കിടക്കും. സുമുദ്രനിരപ്പില്‍ നിന്ന് 4401 മീറ്ററും 4450 മീറ്ററും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന രണ്ട് തടാകങ്ങളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.
പാങ്കോങ്ങ് സോ
പാങ്കോങ്ങ് സോ എന്നും അറിയപ്പെടുന്ന ഈ തടാകം സമുദ്രനിരപ്പില്‍ നിന്ന് 4350 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 130 കിലോമീറ്റര്‍ നീളത്തിലും 7 കിലോമീറ്റര്‍ വീതിയിലും ഈ തടാകം പരന്ന് കിടക്കുന്നു.
ഇങ്ങനെ നിരവധി കാഴ്ചകളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
READ MORE Thanjavur ചോളന്റെ ചരിത്രമുറങ്ങുന്ന തഞ്ചയ്: ഒരിക്കലെങ്കിലും പോകണ്ടേ ഇവിടെക്ക്?