യാത്രയെന്നാൽ ലോകത്തെ അറിയുക എന്ന് കൂടിയുണ്ട്. ഇതേ വേ കാണാത്ത കാഴ്ചകൾ കാണാനും, കണ്ട കാഴ്ചകൾ വീണ്ടും കാണാനും നമ്മൾ യാത്ര പോകാറുണ്ട്. പല യാത്രികർക്കും പല ഇഷ്ട്ടങ്ങളാണ്. ഓരോരുത്തരുടെയും താത്പര്യങ്ങളനനുസരിച് യാത്രയ്ക്ക് തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളും മാറുന്നു. യാത്രയിൽ വല്യ സാധ്യതകളുള്ള ഇടമാണ് ചരിത്ര സ്ഥലങ്ങൾ. ചരിത്ര സ്ഥലങ്ങളിൽ ഏറ്റവും യാത്രികരെ ആകർഷിക്കുന്ന ഇടമാണ് തഞ്ജാവൂർ
ചെറുതും വലുതുമായ ഒട്ടേറെ കാഴ്‌ചകൾ ഉൾക്കൊള്ളുന്ന തഞ്ചാവൂരിൽ സാധാരണയിലും അധികം ടൂറിസ്‌റ്റുകൾ എത്തുന്നത് പലപ്പോഴും ക്ഷേത്രങ്ങൾ സന്ദർശിക്കാനാണ്. അടുത്ത് തന്നെയുള്ള മധുരയിലും തഞ്ചാവൂരിലുമായി ലക്ഷക്കണക്കിന് ആളുകളാണ് വർഷം തോറും എത്തുന്നത്. തഞ്ചാവൂരിൽ കാണേണ്ട ഇടങ്ങൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
തഞ്ചാവൂർ പെരിയ കോവിൽ (ബ്രിഹദീശ്വര ക്ഷേത്രം)
കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്ര നഗരമാണ് തഞ്ചാവൂർ. ഇന്നത്തെ തഞ്ചാവൂർ ജില്ല “തമിഴ്‌നാടിന്റെ അന്നപാത്രം” എന്നാണ് അറിയപ്പെടുന്നത്. ചെന്നൈയിൽ നിന്നു 200 കിലോമീറ്റർ അകലെയായാണ് തഞ്ചാവൂർ സ്ഥിതി ചെയ്യുന്നത്. രാജരാജേശ്വരക്ഷേത്രം അഥവാ ബൃഹദീശ്വരക്ഷേത്രത്തെ ചുറ്റി വളർന്നു വന്ന നഗരമാണ് തഞ്ചാവൂർ. അതുകൊണ്ട് തന്നെ ക്ഷേത്രനഗരങ്ങൾക്ക് ഏറ്റവും ഉത്തമ ഉദാഹരണമാണ് ഇത്.
ആയിരം വർഷത്തിൽ അധികം പഴക്കമുള്ളതാണ് പെരിയ കോവിൽ എന്ന ഈ നിർമ്മിതി. ഈജിപ്ഷ്യൻ പിരമിഡുകളുടെ നിർമ്മാണ രീതിയെ പുകഴ്ത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട കല്ലിൽ തീർത്ത അത്ഭുതങ്ങളിൽ ഒന്നാണിത്.
രാജരാജചോളനാണ് ക്ഷേത്രനിർമാണത്തിനു മുൻകയ്യെടുത്തത്. അതുകൊണ്ട് തന്നെയാണ് ഈ പേര് ക്ഷേത്രത്തിന് വന്നതും. ഒറ്റക്കല്ലിൽ ടൺ കണക്കിന് ഭാരമുള്ള മകുടം തന്നെ ഈ ഉത്തമസൃഷ്‌ടിയുടെ വ്യാപ്‌തി വെളിവാക്കുന്ന ഒന്നാണ്.
ബൃഹദീശ്വര ക്ഷേത്രത്തില്‍ നിന്നും തഞ്ചാവൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് നൂറോളം ഭൂഗര്‍ഭ വഴികള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. രാജരാജചോളന്റെ കൊട്ടാരത്തിലേക്കും മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കും ഇത്തരം വഴികള്‍ ഉണ്ട്. എന്നാല്‍ അവയില്‍ മിക്കവയും ഇന്ന് അടച്ചിട്ടിരിക്കുകയാണ്. ഭൂഗര്‍ഭ പാതയില്‍ വഴി തെറ്റിയാല്‍ അപകടമാണെന്നതാണ് ഇതിനു കാരണം
ഗംഗൈകൊണ്ട ചോളപുരം
ബൃഹദീശ്വര ക്ഷേത്രത്തോടൊപ്പം ഗംഗൈകൊണ്ട ചോളപുരത്തിന്റെ കാഴ്‌ചയും അതിന്റെ ചരിത്രവും എഞ്ചിനീയറിംഗും നിങ്ങളെ വിസ്‍മയിപ്പിക്കും. ഈ പ്രദേശത്തെ വാസ്‌തുവിദ്യാ, എഞ്ചിനീയറിംഗ് പ്രതിഭയുടെ സാക്ഷ്യം ചോള സാമ്രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളും.
നഗരത്തിൻ്റെ നാശത്തിൻ്റെ കാരണങ്ങൾ വ്യക്തമല്ല. വൻശാന്തിയുടെ അഭിപ്രായത്തിൽ, പതിമൂന്നാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ചോളരെ പരാജയപ്പെടുത്തിയ പാണ്ഡ്യന്മാർ അവരുടെ മുൻ പരാജയങ്ങൾക്ക് പ്രതികാരം ചെയ്യാൻ “നഗരത്തെ നിലംപരിശാക്കിയിരിക്കാം”.എന്നിരുന്നാലും, മറ്റ് ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടതും ഈ ക്ഷേത്രം ഒഴിവാക്കപ്പെട്ടതും എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.
read more ഒരു സോളോ ട്രിപ്പ് ആഗ്രഹിക്കുന്നുണ്ടോ ? ഇവിടേക്ക് പോയാലോ ?
പിൽക്കാല ചോളർ, പാണ്ഡ്യന്മാർ, വിജയനഗര സാമ്രാജ്യം എന്നിവിടങ്ങളിൽ നിന്നുള്ള 20 ഓളം ലിഖിതങ്ങൾ ഈ ക്ഷേത്രത്തിന് വിവിധ സമ്മാനങ്ങളും ഗ്രാൻ്റുകളും സൂചിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.
ഒരു ബദൽ സിദ്ധാന്തം നാശത്തെ റെയ്ഡുകളുമായും യുദ്ധങ്ങളുമായും ബന്ധിപ്പിക്കുന്നു, പ്രത്യേകിച്ച് തലസ്ഥാന നഗരവും നേരത്തെ ചോള സാമ്രാജ്യത്തിൻ്റെ ഭാഗമായിരുന്ന പ്രദേശങ്ങളും മധുരയ്‌ക്കൊപ്പം മുസ്ലീം കമാൻഡർ മാലിക്കിൻ്റെ നേതൃത്വത്തിലുള്ള ദില്ലി സുൽത്താനേറ്റിൻ്റെ സൈന്യവും ആക്രമണം നടത്തി
1311-ൽ കഫൂർ, തുടർന്ന് 1314-ൽ ഖുസ്രു ഖാൻ, 1327-ൽ മുഹമ്മദ് ബിൻ തുഗ്ലക്ക്. തുടർന്നുള്ള കാലഘട്ടത്തിൽ ഹിന്ദു രാജാക്കന്മാരും മുസ്ലീം സുൽത്താന്മാരും തമ്മിൽ ഡൽഹി സുൽത്താനത്ത് പിരിഞ്ഞ് പുതിയ ഭരണം രൂപീകരിച്ചു.
സരസ്വതി മഹൽ ലൈബ്രറി
തഞ്ചാവൂരിൽ കാണേണ്ട മറ്റൊരു ഇടമാണ് ഇത്. 16-17 നൂറ്റാണ്ടിലാണ് ഇത് സ്ഥാപിക്കപ്പെട്ടത് എന്നത് ഈ ലൈബ്രറിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. തഞ്ചാവൂരിലെ നായക് ഭരണാധികാരികൽ ഉണ്ടാക്കിയ ഈ ലൈബ്രറി പിന്നീട് മറാത്ത രാജാവായ സെർഫോജി രണ്ടാമനാണ്പരിഷ്‌കരിച്ചത്.
തഞ്ചാവൂർ മറാത്ത പാലസ് കോംപ്ലക്‌സിനുള്ളിലാണ് സരസ്വതി മഹൽ ലൈബ്രറി മ്യൂസിയം സ്ഥിതി ചെയ്യുന്നത്. മഹാരാജ സെർഫോജി രണ്ടാമൻ്റെ താളിയോല പേപ്പർ കയ്യെഴുത്തുപ്രതികളുടെയും പുസ്തകങ്ങളുടെയും പെയിൻ്റിംഗുകളുടെയും ശ്രദ്ധേയമായ ശേഖരം ഇവിടെയുണ്ട്.
പതിനാറാം നൂറ്റാണ്ടിൽ ഒരു സ്വകാര്യ ശേഖരണമായി ആരംഭിച്ചത്, സെർഫോജി രണ്ടാമൻ്റെ പണ്ഡിത താൽപ്പര്യങ്ങൾക്ക് നന്ദി, താമസിയാതെ വിവരങ്ങളുടെ കലവറയായി മാറി. മിക്ക കൈയെഴുത്തുപ്രതികളും സംസ്‌കൃതത്തിലാണെങ്കിലും, ഗണ്യമായ എണ്ണം തെലുങ്ക്, തമിഴ് കൈയെഴുത്തുപ്രതികളും ഉണ്ട്. 60000-ലധികം താളിയോല കൈയെഴുത്തു പ്രതികളുടെയും പേപ്പറുകളുടെയും അപൂർവ ശേഖരവും ഈ ലൈബ്രറിയുടെ ഭാഗമാണ്, ഇത് പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നു.
ശേഖരത്തിൽ നിന്ന് അപൂർവ കൈയെഴുത്തുപ്രതികൾ പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങളും ഇത് നടത്തുന്നു, മിക്ക പ്രവർത്തനങ്ങളും കമ്പ്യൂട്ടർവൽക്കരിച്ചിട്ടുണ്ട്. ശ്രദ്ധേയമായ ശേഖരം കൂടാതെ, മനോഹരമായ ചുവർ ചിത്രങ്ങളുമിവിടെയുണ്ട്
ഇതിന് പുറമെ ചെറുതും വലുതുമായ ഒട്ടേറെ കേന്ദ്രങ്ങൾ ഇവിടെ വേറെയുമുണ്ട്. വിജയനഗര കോട്ട, ശിവഗംഗ ഗാർഡൻ, ബംഗാരു കാമാക്ഷി അമ്മൻ ക്ഷേത്രം, ഷ്വാർട്സ് ചർച്ച്, സ്വാമി മല ക്ഷേത്രം, തഞ്ചൈ മാമൻ കോവിൽ എന്നിങ്ങനെ ഒട്ടേറെ കേന്ദ്രങ്ങൾ ഇവിടെയുണ്ട്. കൂടാതെ നൂറ് കിലോമീറ്റർ അടുത്ത് തന്നെ മറ്റൊരു ചരിത്ര നഗരമായ മധുരയും സ്ഥിതി ചെയ്യുന്നു.
തഞ്ചാവൂർ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തുകയില്ല കാരണം ഓരോ യാത്രികരെയും അത്ഭുതപ്പെടുത്തുന്ന ഒട്ടനവധി കാഴ്ചകൾ ഇവിടെ നിലനിൽക്കുന്നു .
read more Pondichery പോണ്ടിച്ചേരിയെ അടുത്തറിയാം: പോണ്ടിച്ചേരിയിൽ കാണേണ്ടതെന്തെല്ലാം?