കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനാദാസിന്റെ കൊലപാതകത്തില്‍ ചില സംശയങ്ങളുണ്ടെന്ന് വന്ദനയുടെ പിതാവ്. സിബിഐ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തത് എന്തിനാണെന്ന് മനസ്സിലാക്കുന്നില്ലെന്നും വന്ദനയുടെ പിതാവ് മോഹന്‍ദാസ് മാധ്യമങ്ങളോട് പറഞ്ഞു. വന്ദനയുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും. കൃത്യമായ അന്വേഷണത്തിന് പുറത്തുനിന്നുള്ള ഏജന്‍സിതന്നെ വേണമെന്നും മോഹന്‍ദാസ് പറഞ്ഞു.
‘സര്‍ക്കാര്‍ എന്തിനാണ് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് ജഡ്ജിമാരും ചോദിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് അത്തരമൊരു അന്വേഷണമാണ് താത്പര്യമെങ്കില്‍ അതിന് അനുവദിച്ചുകൊടുക്കേണ്ടതല്ലേയെന്നും ആരാഞ്ഞു. പിന്നെയും സര്‍ക്കാര്‍ എതിര്‍ത്തതെന്തിനെന്ന് മനസ്സിലാകുന്നില്ല’, മോഹന്‍ദാസ് പറഞ്ഞു. അക്രമമുണ്ടായി നാലര മണിക്കൂറോളം തന്റെ മകള്‍ക്ക് ചികിത്സ ലഭിച്ചില്ലെന്നും എഫ്‌ഐആറില്‍ തിരുത്തല്‍ വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















