മുഖത്ത് മാത്രം ഒതുങ്ങിപ്പോകുന്ന സൗന്ദര്യ സംരക്ഷണമാണ് നമ്മളിൽ പലർക്കും ഉള്ളത്. അതിന് വേണ്ടി പലത്തരിലുള്ള കെമിക്കൽ നിറഞ്ഞ വസ്തുക്കളും നാം ഉപയോഗിക്കാറുണ്ട്.. എന്നാല്‍, മുഖ സൗന്ദര്യ സംരക്ഷണം പോലെതന്നെ പ്രധാനമാണ് കൈകാലുകളുടെയും സംരക്ഷണം. മുഖം പോലെ പെട്ടെന്ന് വെളുപ്പിക്കാനോ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനോ കഴിയുന്ന ഒന്നല്ല കൈകാലുകൾ. കാരണം കൈയിലേയും കാലിലേയും ചർമ്മത്തിന് അൽപം കട്ടി കൂടുതലാണ് എന്നതു തന്നെ
മുഖത്തിനെന്നോണം പ്രാധാന്യം കാലുകൾക്കും നൽകണം. അതിനുള്ള ചില പൊടികൈകൾ നോക്കാം
1. ഇളം ചൂടുവെള്ളത്തിൽ ഷാംപൂ ചേർത്ത്, അതിലേയ്ക്ക് നാല് തുള്ളി നാരങ്ങാ നീര് ചേര്‍ത്തതിന് ശേഷം പാദങ്ങൾ മുക്കി വയ്ക്കാം. 30 മിനിറ്റ് ഇങ്ങനെ വയ്ക്കാം. ആഴ്ചയില്‍ രണ്ട് മുതല്‍ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് പാദങ്ങള്‍ മൃദുവും ഭംഗിയുള്ളതുമാക്കും.
2. നാരങ്ങാ നീരും ഗ്ലിസറിനും കടലമാവും തൈരില്‍ ചേര്‍ത്ത് പേസ്റ്റ് ആക്കി കാലുകളില്‍ പുരട്ടി 10 – 15 മിനിറ്റിനു ശേഷം വാഷ് ചെയ്യാം
3. ദിവസവും കുളികഴിഞ്ഞു രണ്ടു സ്പൂണ്‍ ഗ്ലിസറിനും നാരങ്ങാനീരും യോജിപ്പിച്ചു തേച്ചുപിടിപ്പിച്ചാല്‍ കാല്പാദം വിണ്ടു കീറില്ല.
4. കാലുകള്‍ക്ക് മസാജ് ആവശ്യമാണ്. ആഴ്ചയിലൊരിക്കലെങ്കിലും കാലുകള്‍ നന്നായി എണ്ണപുരട്ടി മസ്സാജ് ചെയ്യുക.
5. പാല്പ്പാടയില് നാരങ്ങാനീര് ഗ്ലിസറിന്‍ കസ്തൂരിമഞ്ഞള്‍ ഇവചേര്‍ത്തു പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ചര്‍മ്മം സോഫ്റ്റ് ആക്കാന്‍ ഇത് സഹായിക്കുന്നു.
6. പ്രത്യേകം ശ്രദ്ധിക്കുക, മുഖത്തിന് നൽകുന്ന എല്ലാ സൗന്ദര്യസംരക്ഷണവും കൈകൾക്കും കാലുകൾക്കും നൽകുക, വേനൽക്കാലത്ത് കാല് നന്നായി മറയുന്ന ചെരിപ്പുകൾ ധരിക്കുക, രാത്രി ഉറങ്ങുന്നതിന് മുൻപ് കൈകളിലും കാലുകളിലും ക്രീം പുരട്ടുക
Read also: ബ്ലാക്ക് ഹെഡ്സ് അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ഈ മൂന്ന് ഫേസ് പാക്കുകൾ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ