രാവിലെ ചായ കുടിക്കുന്നത് എല്ലാ മലയാളികൾക്കുമൊരു ശീലമാണ്. ഒരു ഗ്ലാസ് ചായയും, കയ്യിൽ ഒരു ഫോണുമാണ് ഇപ്പോഴത്തെ ട്രെൻഡ്. ചായ കുടിക്കുക എന്നതൊരു ശീലമായി മാറിയിരിക്കുകയാണ് എല്ലാവർക്കും.
ഒരു ദിവസം അഞ്ചും, ആരും ചായ കുടിക്കുന്നവർ നമുക്കിടയിലുണ്ട്. പക്ഷെ ചായ ഇങ്ങനെ കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണോ? വെറും വയറ്റിൽ ചായ കുടിച്ചാലുണ്ടാകുന്ന ദൂഷ്യവശങ്ങൾ എന്തെല്ലാം? പരിശോധിക്കാം.
ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായമാനുസരിച്ചു, എല്ലാ ദിവസവും രാവിലെ ചായ കുടിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. രാവിലെ വയറിലേക്ക് ചെന്നെത്തുന്ന ചായ ആസിഡ് ഉണ്ടാക്കും.
രാവിലെ തന്നെ വയറിൽ കാണപ്പെടുന്ന ആസിഡുകൾ ദഹനത്തിന് സാരമായി ബാധിക്കുകയും ചെയ്യും ഇത് മെറ്റബോളിസത്തിന്റെ കൃത്യമായ പ്രവർത്തനത്തിന് തടസ്സം നേരിടുന്നു. ഇവ ദഹന വ്യവസ്ഥയെ സാരമായി ബാധിക്കും. മാത്രമല്ല നെഞ്ച് എരിച്ചിൽ, വയറ്റിൽ ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും
ചായയുടെ ദൂഷ്യഫലങ്ങൾ
ദഹനം
ഒഴിഞ്ഞ വയറ്റിൽ ചായ കുടിക്കുന്നത് ദഹനത്തിനെ ബാധിക്കും. ചായ ഒരു ഡൈയൂററ്റിക് ആണ്, ഇത് നിങ്ങളെ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതിനും കാരണമാകുന്നു
തലവേദന
നല്ല കടുത്ത തലവേദന വരുമ്പോഴായിരിക്കും നിങ്ങളൊരു കപ്പ് ചായ കുടിക്കുന്നത്. എന്നാൽ വെറും വയറിൽ ചായ കുടിക്കുന്നതിനു പകരം വെള്ളം കുടിച്ചാൽ തലവേദനയ്ക്ക് ആശ്വാസമുണ്ടാകും.
ഡീഹൈഡ്രേഷൻ
വെറും വയറിൽ ചായ കുടിക്കുന്നത് ഡീഹൈഡ്രേഷന് കാരണമാകുന്നു. ഇവ ഇടയ്ക്കിടെ വെള്ളം കുടിയ്ക്കാൻ പ്രേരിപ്പിക്കുന്നു
പോഷകങ്ങൾ
ചായയിൽ ടാനിൻ എന്ന ഒരു മൂലകമുണ്ട്, ഇത് ഭക്ഷണത്തിൽ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്നു; കഫീന് പോഷകങ്ങളുടെ ആഗിരണം കുറയ്ക്കാൻ കഴിയും.
അസിഡിറ്റി
ചായ നിങ്ങളുടെ ആമാശയത്തിലെ അസിഡിറ്റിക്ക് കാരണമാകുന്ന ആൽക്കലൈൻ, ബാലൻസ് എന്നിവയെ തടസ്സപ്പെടുത്തുന്നു .ഇത് മൂലം നെഞ്ച് എരിച്ചിലും ഉണ്ടാകുന്നു
പ്രഭാതഭക്ഷണത്തോടൊപ്പമോ അല്ലെങ്കിൽ ചില ലഘുഭക്ഷണങ്ങളോടൊപ്പമോ നിങ്ങൾക്ക് ചായ കുടിക്കാം. വെറും വയറ്റിൽ ചായ കുടിക്കുന്നത് ഒഴിവാക്കുന്നത് ആരോഗ്യത്തെ മെച്ചപ്പടുത്തും.
read more Gas വയറിൽ ഗ്യാസ് വരാറുണ്ടോ? വയറിലെ ഗ്യാസ് ഒഴിവാക്കാൻ ഈ കാര്യങ്ങൾ മാത്രം ചെയ്താൽ മതി