തിരുവനന്തപുരം: ജയിലുകളിൽ തയ്യാറാക്കി പുറത്തുവിൽക്കുന്ന 21 ഇനം ഭക്ഷണങ്ങൾക്ക് വിലകൂട്ടി. മൂന്ന് രൂപമുതൽ 30 രൂപവരെയാണ് കൂട്ടിയത്. ചപ്പാത്തിയുടെ വില വർധിപ്പിച്ചിട്ടില്ല.
സാധനങ്ങളുടെ വിലവർധനയെ തുടർന്ന് ഭക്ഷണനിർമാണ യൂണിറ്റുകളിൽനിന്നുള്ള ഉത്‌പന്നങ്ങൾക്ക് വില വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് രണ്ടുവർഷംമുമ്പ് ജയിൽ അധികൃതർ സർക്കാരിന് കത്ത് നൽകിയിരുന്നു. ഇത് സർക്കാർ അംഗീകരിക്കുകയായിരുന്നു.


പുതിയ വില (ബ്രാക്കറ്റിൽ പഴയ വില)
ചിക്കൻ കറി- 30 (25), ചിക്കൻ ഫ്രൈ- 45 (35), ചില്ലി ചിക്കൻ- 65 (60), മുട്ടക്കറി- 20 (15), വെജിറ്റബിൾ കറി- 20 (15), ചിക്കൻ ബിരിയാണി- 70 (65), വെജിറ്റബിൾ ഫ്രൈഡ്‌റൈസ്- 40 (35), മുട്ട ബിരിയാണി- 55 (50), അഞ്ച് ഇഡ്ഡലി, സാമ്പാർ, ചമ്മന്തിപ്പൊടി- 35 (30), ഇടിയപ്പം അഞ്ചെണ്ണം- 30 (25), പൊറോട്ട (നാലെണ്ണം)- 28 (25), കിണ്ണത്തപ്പം- 25 (20), ബൺ- 25 (20), കോക്കനട്ട് ബൺ- 30 (25), കപ്പ് കേക്ക്- 25 (20), ബ്രഡ്- 30 (25), പ്ലംകേക്ക് 350 ഗ്രാം- 100 (85), പ്ലം കേക്ക് 750 ഗ്രാം- 200 (170), ചില്ലി ഗോപി-25 (20), ഊൺ- 50 (40), ബിരിയാണി റൈസ്- 40 (35).
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















