പലരുടെയും പ്രശ്നമാണ് താരൻ വിവിധകാരണങ്ങൾ കൊണ്ട് താരം ഉണ്ടാകാം. ചിലപ്പോഴൊക്കെ ആളുകളിൽ താരം ആത്മവിശ്വാസക്കുറവ് ഉണ്ടാക്കും. മുടിയിൽ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. എന്നാൽ മുടി തീരെ വരണ്ടതായിരിക്കുകയുമരുത്. തോർത്തും ചീപ്പും മാറി ഉപയോഗിക്കുന്നതാണ് താരൻ പകരാനുള്ള പ്രധാന കാരണം. ഇതൊഴിവാക്കുക. സ്വന്തമായി ചീപ്പും തോർത്തും ഉപയോഗിക്കാം.
താരനകറ്റാൻ ചില വീട്ടു വൈദ്യ ടിപ്പുകൾ
- മൂന്നു ദിവസത്തിലേറെ പഴക്കമുള്ള പുളിച്ച തൈര് അൽപ്പം ഉപ്പും ചേർത്ത് തലയിൽ തേക്കുക. ഒരു മണിക്കൂറിനുശേഷം കഴുകിക്കളയാം.
- ഉലുവ അരച്ച് മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ നാരങ്ങാനീരുമായി കൂട്ടിക്കലർത്തി തലയിൽ പുരട്ടി പതിനഞ്ചു മിനിറ്റുകഴിഞ്ഞു കഴുകിക്കളയുക.
- പച്ചിലത്താളികൾക്കും താരൻ അകറ്റാൻ കഴിവുണ്ട്. ചെമ്പരത്തിയുടെ തളിരിലകൾ ഒരു ദിവസം വെള്ളത്തിലിട്ട്വച്ച് അതേ വെള്ളത്തിൽ ഇലകൾ അരച്ചു പിഴിഞ്ഞെടുക്കുക. ഈ താളി ഉപയോഗിച്ചു തലമുടി കഴുകിയാൽ തലമുടിക്ക് തിളക്കമേറുകയും താരൻ നശിക്കുകയും ചെയ്യും.
read more കൈകാലുകളിലെ വിട്ടു മാറാത്ത തരിപ്പ് എന്തിന്റെ ലക്ഷണമാണ് ?