ഇളനീർ ഇഷ്ടമില്ലാത്ത മലയാളികൾ ഇല്ല. ഒരുപാട് ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണിത്. കരിക്കു കൊണ്ട് എന്തുണ്ടാക്കിയാലും ഒരു പ്രത്യേക രുചി തന്നെ ആണല്ലേ. എളുപ്പത്തിൽ ഒരു ഇളനീർ ഷേക്ക് ഉണ്ടാക്കിയാലോ
ആവശ്യമായ ചേരുവകൾ
കരിക്ക് -2 എണ്ണം
വാനില ഐസ്ക്രീം -ഒരു സ്പൂൺ
ബദാം-6,7 എണ്ണം
പഞ്ചസാര-6 ടേബിൾ സ്പൂൺ
പാൽ -3/4 ലിറ്റർ
Read also: RECIPE | കുട്ടികളുടെ പ്രിയപ്പെട്ട ഡോനട്സ്
തയ്യാറാക്കുന്ന വിധം
ബദാം കുറച്ചു നേരം വെള്ളത്തിലിട്ട് വെച്ച് അതിന്റെ തൊലി കളഞ്ഞെടുക്കുക.
കരിക്കിന്റെ കഴമ്പും കരിക്ക് വെള്ളവും ഒരുമിച്ച് മിക്സിയുടെ ജാറിലേക്കിട്ട് അതിലേക്ക് ഐസ്ക്രീമും പഞ്ചസാരയും ബദാമും പാൽ കട്ട ആക്കിയതും ഇട്ട് നന്നായൊന്നു അരച്ചെടുക്കുക.
നമ്മുടെ ഇളനീർ ഷേക്ക് തയ്യാർ.