ഇപ്പോൾ ഒട്ടു മിക്ക രാജ്യങ്ങളിലും കാണപ്പെടുന്ന ഒന്നാണ് ഡോനട്സ്. ഇത് കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഫ്ളേവറുകളിൽ ഉണ്ടാക്കിയെടുക്കാൻ പറ്റും. ബ്രേക്ഫാസ്റ്റ് ആയോ സ്നാക്ക് ആയോ കഴിക്കാവുന്നതാണ്.
ആവശ്യമായ ചേരുവകൾ
മൈദാ-2&3/4 കപ്പ്
പാൽ-1 കപ്പ്
മുട്ട -1 വലുത്
പഞ്ചസാര -2 ടേബിൾ സ്പൂൺ
യീസ്റ്റ്-2 ടീസ്പൂൺ
ഉപ്പ് -ഒരു നുള്ള്
സൺഫ്ലവർഓയിൽ -വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് പാൽ, പഞ്ചസാര, മുട്ട, ഉപ്പ്, യീസ്റ്റ് ഇവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം മൈദാ ചേർത്ത് നന്നായി യോജിപ്പിച്ചു അതിലേക്ക് ബട്ടർ ചേർത്ത് വീണ്ടും നന്നായി കുഴച്ചെടുക്കുക.
മാവ് നല്ല സോഫ്റ്റ് ആയി കിട്ടുന്ന വരെ കുഴച്ചെടുക്കുക. ഒരു ബൗളിൽ കുറച്ചു എണ്ണ തൂവി അതിലേക്ക്
കുഴച്ച മാവ് വെച്ച് മൂടി 3,4 മണിക്കൂർ പൊങ്ങാൻ വെക്കണം.
പൊങ്ങിയ ശേഷം കൈ കൊണ്ട് കുഴച്ചു ചെറിയ ചെറിയ ബോൾസ് ഉണ്ടാക്കി എടുക്കുക.
ഇവയെ കൈ കൊണ്ട് പരത്തി മൂടി കൊണ്ട് ഉള്ളിൽ ഒരു തുള ഉണ്ടാക്കി (ഉഴുന്ന് വട പോലെ) എണ്ണയിൽ പൊരിച്ചെടുക്കുക.
ശേഷം ഇഷ്ടമുള്ള ഫ്ലേവറിൽ മുക്കി എടുത്താൽ ഡോനട്സ് റെഡി.
ചോക്ലേറ്റ് ആണ് ഇഷ്ടമെങ്കിൽ ചോക്ലേറ്റ് ഗണാഷേ ഉണ്ടാക്കി അതിൽ ടിപ് ചെയ്തെടുത്തു കുറച്ചു നേരം ഫ്രിഡ്ജിൽ വെച്ച ശേഷം കഴിക്കാം.
പ്ലെയിൻ ആയിട്ട് കഴിക്കാനാണ് ഇഷ്ടമെങ്കിൽ പഞ്ചസാരയിൽ മുക്കി എടുത്തും കഴിക്കാം.