ആലപ്പുഴ: സംസ്ഥാന ബജറ്റില്‍ അരൂര്‍ മണ്ഡലത്തിനായി 20 കോടി രൂപയുടെ പദ്ധതികള്‍ അനുവദിച്ചെന്ന് ദലീമ ജോജോ എം.എല്‍.എ അറിയിച്ചു. പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കില്‍ ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി രണ്ട് കോടി, അരൂര്‍ എഫ്.എച്ച്.സി ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി മൂന്ന് കോടി, തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ കോപ്പായി- വല്യാറ പാലം അപ്രോച് റോഡ് നിര്‍മ്മാണത്തിനായി രണ്ട് കോടി, വളമംഗലം – കുത്തിയതോട് റോഡ് ബി.എം.ബി.സി നിലവാരത്തില്‍ നിര്‍മ്മിക്കുന്നതിനായി രണ്ട് കോടി, അരൂക്കുറ്റി പി. എച്ച്. സി ആരോഗ്യ രോഗി സൗഹൃദ കേന്ദ്രമാക്കാന്‍ ഒരുകോടി, അരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ മാലിന്യ സംസ്ക്കരണ ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മിക്കുന്നതിനായി 10 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക