തടി കുറഞ്ഞില്ലങ്കിലും കുഴപ്പമില്ല ഈ ചാടി നിൽക്കുന്ന വയർ ഒന്ന് കുറഞ്ഞാൽ മതിയെന്നാണ് പലരുടെയും ആഗ്രഹം. ശരീരം അധികം വണ്ണം വച്ചിട്ടില്ലായെങ്കിലും പലരുടെയും വയർ പെട്ടന്ന് കൊഴുപ്പുകൾ കൊണ്ട് നിറയും. സ്ത്രീകളിലാകട്ടെ പ്രസവശേഷം വയർ കുറയാൻ ബുദ്ധിമുട്ടാണ്.വയറ്റിലടിയുന്ന കൊഴുപ്പിനെ വിസറൽ ഫാറ്റ് എന്നാണ് വിളിക്കുന്നത്.
വയറ്റിൽ കൊഴുപ്പ് അടിഞ്ഞു തുടങ്ങിയാൽ അവ പോകുവാൻ കൃത്യമായ ആരോഗ്യശൈലി, ഭക്ഷണം, വ്യായാമം തുടങ്ങിയവ പിന്തുടർന്നാൽ മതിയാകും. ചിലപ്പോൾ ജീവിത തിരക്കുകൾ മൂലം വ്യായാമത്തിനു സമയം കിട്ടണമെന്നില്ല.
കൊഴുപ്പിനെ ഉരുക്കി കളയാൻ ഏറ്റവും ഉചിതം വ്യായാമമാണ്. ഇവ ചെയ്യാൻ സമയം കിട്ടുന്നില്ല എന്നുണ്ടെങ്കിൽ കൊഴുപ്പിനെ കുറുക്കൻ വേണ്ടി പാനീയങ്ങൾ പരീക്ഷിക്കാവുന്നതാണ്. ശരീരത്തിന് മറ്റു ദോഷങ്ങളൊന്നും വരാത്ത തരത്തിൽ വീട്ടിൽ തന്നെ ചെയ്‌തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഈ കൊഴുപ്പുരുക്കം പാനീയം.
READ ALSO ഇടയ്ക്ക് കാലിൽ നീര് വരാറുണ്ടോ? അവഗണിക്കരുത് ഈ ലക്ഷണങ്ങളെ
ജീരകം
വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങളില്‍ പ്രധാനമാണ് പാനീയങ്ങള്‍. വെറും വയറ്റില്‍ കുടിയ്ക്കുന്ന പാനീയങ്ങള്‍ ചിലത് ഈ ഗുണം നല്‍കുമെന്ന് നാം പൊതുവേ പറഞ്ഞു കേള്‍ക്കാറുണ്ട്. വയര്‍ കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യകരമായ പല ഗുണങ്ങളും നല്‍കുന്നവയാണ് ഇത്. ഇത്തരം പാനീയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ജീരക വെള്ളം. ജീരകം പൊതുവേ കൊഴുപ്പലിയിച്ച് കളയാന്‍ മികച്ചതാണ്. ഇതിന് ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ദഹനം മെച്ചപ്പെടുത്തുവാനും ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താനും കഴിയുന്ന ഒന്നാണ് ജീരകം. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും ഇത് പൊതുവേ സഹായകമാണ്.
നാരങ്ങ
ഇതില്‍ ചേര്‍ക്കേണ്ട ഒരു ചേരുവയാണ് നാരങ്ങ. വെറും വയറ്റില്‍ നാരങ്ങാവെള്ളമെന്നത് പൊതുവേ തടി കുറയ്ക്കാന്‍ പറഞ്ഞു കേള്‍ക്കുന്ന ഒന്നാണ്. വൈറ്റമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളുമെല്ലാമുള്ള നാരങ്ങയ്ക്ക് പല പോഷക ഗുണങ്ങളുമുണ്ട്. ശരീരത്തിലെ കൊഴുപ്പ് നീക്കാന്‍ ഫലപ്രദമായ ഒരു വഴിയാണ് ചെറുനാരങ്ങ. വയറിന്റെ ആരോഗ്യത്തിനും ഇതേറെ നല്ലതാണ്. ചര്‍മ, മുടി സംരക്ഷണ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് ചെറുനാരങ്ങ.
നാരങ്ങാനീര്
ജീരകവെള്ളത്തില്‍ നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് വെറും വയറ്റില്‍ കുടിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണം നല്‍കും. ഇത് വയര്‍ കുറയ്ക്കാനും തടി കുറയ്ക്കാനുമുളള മികച്ച വഴിയാണ്.
ജീരക വെള്ളം തയ്യാറാക്കാം.
ജീരകം ഒരു ടേബിള്‍ സ്പൂണ്‍ രണ്ടു ഗ്ലാസ് വെള്ളത്തില്‍ തലേന്ന് തന്നെ ഇട്ടു വയ്ക്കുക. ഇത് പിറ്റേന്ന് ഇളം തീയില്‍ തിളപ്പിച്ച് വറ്റിച്ച് ഒരു ഗ്ലാസ് ആക്കുക. ഇത് ഊറ്റിയെടുത്ത് ഇളം ചൂടില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് കുടിയ്ക്കാം. വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം. വയര്‍ ഒതുങ്ങാന്‍, ശരീരത്തിലെ അമിത കൊഴുപ്പ് നീക്കാന്‍ ഇതേറെ ഗുണകരമാണ്.
തുടർച്ചായി ഒരാഴ്ച വെറും വയറ്റിൽ ഇവ കുടിച്ചാൽ വയർ കുറയുന്നത് നിങ്ങൾക്ക് അനുഭവിച്ചറിയാം
READ ALSO കാലിൽ ഈ അടയാളങ്ങളുണ്ടോ? ഡയബെറ്റിക്കിന്റെ ആരംഭമാണ് ; ശ്രദ്ധിക്കാതെ പോകരുത്