ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ 20 പദ്ധതികള്‍ ടോക്കണ്‍ പ്രൊഫിഷനായി സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയുട്ടുണ്ടെന്ന് യു. പ്രതിഭ എം.എല്‍.എ. അറിയിച്ചു. മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളെയും നഗരസഭയെയും ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം 10 കോടി, ടി.എം. ചിറ പാലം 30 കോടി, പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് ഹൈസ്‌കൂളിന് പുതിയ കെട്ടിടം അഞ്ച് കോടി, മലയന്‍ കനാല്‍ കരിപ്പുഴ തോട് തീരസംരക്ഷണവും സൗന്ദര്യവത്കരണവും 30 കോടി, ഭരണിക്കാവ് വയലില്‍കുന്നേല്‍ പുത്തന്‍ തറ പാലം രണ്ട് കോടി, കൃഷ്ണപുരം ടെക്കനിക്കല്‍ ഹൈസ്‌ക്കൂളിന് സ്റ്റേഡിയം അഞ്ച് കോടി, കായംകുളം ഗവണ്‍മെന്റ് യു.പി സ്‌കൂളിന് പുതിയ കെട്ടിടം മൂന്ന് കോടി,
ദേവികുളങ്ങര ജി.എസ്.ആര്‍.വി എല്‍.പി സ്‌കൂള്‍ മൂന്ന് കോടി, കായംകുളം ജില്ലാ ഓട്ടിസം സെന്ററിന് പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും 10 കോടി, കണ്ടല്ലൂര്‍ കാരാവള്ളി വാട്ടര്‍ സ്റ്റേഡിയം മൂന്ന് കോടി, കൃഷ്ണപുരം തയ്യില്‍ തെക്ക് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം മൂന്ന് കോടി, പത്തിയൂര്‍ തട്ടാവഴി പാലം രണ്ട് കോടി, ചെട്ടികുളങ്ങര കൂനങ്കുളങ്ങര ചിറയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം രണ്ട് കോടി, കായംകുളം ബി.എഡ് സെന്ററിന് പുതിയ കെട്ടിടം അഞ്ച് കോടി, കണ്ടല്ലൂര്‍ മാടമ്പില്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിന് പുതിയ കെട്ടിടം മൂന്ന് കോടി, വലിയ പെരുമ്പുഴ കരിപ്പുഴ ബണ്ട് റോഡ് പുനരുദ്ധാരണം 10 കോടി, ചെട്ടികുളങ്ങര വാര്‍ഡ് രണ്ട്, ക്രിമറ്റോറിയം രണ്ട് കോടി, കൃഷ്ണപുരം ശീലാന്തറ തോടിന്റെ തീരസംരക്ഷണവും ശീലാന്തറ പാലവും അഞ്ച് കോടി, ഭരണിക്കാവ് ഗവണ്‍മെന്റ് യു പി സ്‌കൂളിന് പുതിയ കെട്ടിടം മൂന്ന് കോടി, ചെട്ടികുളങ്ങര ഉലുവത്ത് സ്‌കൂളിന് പുതിയ കെട്ടിടം മൂന്ന് കോടി എന്നീ പദ്ധതികളാണ് സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക