ജോലിയുടെ തിരക്കൊക്കെ ഒഴിഞ്ഞു ആകെ കിട്ടുന്നൊരു ശനിയോ, ഞായറോ വീട്ടിൽ മടി പിടിച്ചിരിക്കുകയാണ് പലരും ചെയ്യുന്നത്. എന്നാൽ ഇനി വരുന്ന വീക്കെൻഡ് അങ്ങനെ മടി പിടിച്ചിരിക്കണ്ട. നിങ്ങൾക്കായി കായലിന്റെ ഒത്ത നടുക്കൊരു ആഹാര വണ്ടി കാത്തിരിക്കുന്നുണ്ട്.
കായലിന്റെ തണുപ്പും, മീൻ കുഞ്ഞുങ്ങളുടെ സ്വകാര്യം പറച്ചിലിനും സാക്ഷ്യം വഹിച്ചു കൊണ്ട് ആഹാരം കഴിക്കാം. അത്ര ദൂരെയൊന്നും പോകണ്ട തിരുവനന്തപുരത്തെ വേളി ടൂറിസ്റ്റ് വില്ലേജിലാണ് കായലിലൂടെ ഒഴുകി നടക്കുന്ന ആഹാര വണ്ടിയുള്ളത്.
പഞ്ചാരമണല്‍ നിറഞ്ഞ നെടുനീളത്തില്‍ കിടന്നിരുന്ന ഒരു വെളിമ്പ്രദേശമായിരുന്നു പണ്ട് വേളി. വലിയ കരിമ്പനകളാലും കാടുകളും ചുറ്റപ്പെട്ടിരുന്ന പ്രദേശം.
കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ ‘മയൂരസന്ദേശ’ത്തില്‍ വേളിക്കായലിന്റെ മനോഹരചിത്രം വരച്ചുകാട്ടിയിട്ടുണ്ട്. ”ചെല്ലാമെല്ലാവരുമറിയും വേളിയാം കായല്‍തന്നില്‍” എന്ന് മയൂരസന്ദേശത്തില്‍ കാണാം. വലിയ കോയിത്തമ്പുരാനും ബ്രിട്ടീഷ് റസിഡന്റായിരുന്ന ബല്ലാര്‍നും വേളിയില്‍ നായാട്ടു നടത്തിയിരുന്നതായി രേഖകളിൽ പറയപ്പെടുന്നുണ്ട്
പഴയകാലത്ത് ശൂന്യമായി പരന്നുകിടന്നിരുന്ന പ്രദേശങ്ങളെ വെളി എന്നു വിളിച്ചിരുന്നു. വെളി നീട്ടി ഉച്ചരിച്ചാല്‍ വേളിയാകുമെന്നും ഇതിനുദാഹരണമാണ് തിരുവനന്തപുരത്തെ വേളിയെന്നും സ്ഥലനാമചരിത്രകാരനായ വി.വി.കെ. വാലത്ത് അഭിപ്രായപ്പെട്ടുണ്ട്
തിരുവനന്തപുരത്ത് നിന്ന് പോകാന്‍ പറ്റിയ ഒരു വീക്കെന്‍ഡ് പിക്‌നിക്ക് പോയന്റാണ് വേളി ടൂറിസ്റ്റ് വില്ലേജ്. തിരുവനന്തപുരത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വേളിഗ്രാമത്തിലെ ഏറ്റവും പ്രധാന ആകർഷണം ഇവിടുത്തെ കായൽ തന്നെയാണ്
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് വേളി. വേളി കായലിന്റെ കരയിലുള്ള ഈ പ്രദേശം ഒരു വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ പ്രശസ്തമാണ്. വേളി ടൂറിസ്റ്റ് ഗ്രാമം ഇവിടെയാണ്. കടൽ കായലുമായി ഒന്നിച്ചു ചേരുന്ന പൊഴി വേളി വിനോദ സഞ്ചാര ഗ്രാമത്തിന്റെ ഭാഗമാണ്. ഒരു ചെറിയ മണൽത്തിട്ട കായലിനെയും കടലിനെയും വേർതിരിക്കുന്നു.
വേളി ആക്കുളം തടാകവും ഇവിടെയാണ്. ശംഖുമുഖം കടൽത്തീരം വേളിയുടെ അടുത്താണ്. കുട്ടികൾക്കായുള്ള ഒരു പാർക്ക്, ജലകായിക വിനോദങ്ങൾ, ഒരു ഉല്ലാസ പാർക്ക്, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ഭക്ഷണശാല, കടൽത്തിരവുമായി ബന്ധിപ്പിക്കുന്ന വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു പാലം, മനോഹരമായ ഉദ്യാനം എന്നിവ വേളിയിലുണ്ട്. പാർക്കിൽ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ നിർമ്മിച്ച പല ഭീമാകാരമായ ശില്പങ്ങളും സ്ഥാപിച്ചിരിക്കുന്നു.
വേളികായല്‍ അറബിക്കടലിനോട് ചേരുന്ന ഭാഗമാണ് കൂടുതല്‍ ആകര്‍ഷണം. കടലിനും കായലിനുമിടയിലായി വീതികുറഞ്ഞ ഒരു മണല്‍ത്തിട്ടയുണ്ട്. പൊഴിയെന്നാണ് ഈ മണല്‍തിട്ട അറിയപ്പെടുന്നത്. മഴക്കാലത്ത് ഈ മണല്‍തിട്ടമുറിഞ്ഞ് കായല്‍ജലം അറബികടലിലേക്ക് ചേരും.
ആക്കുളം
വേളിക്കായലിന്റെ ഭാഗമാണ് ആക്കുളം കായല്‍. വേളിക്കായാല്‍ കടലില്‍ ലയിക്കുന്ന ഭാഗമാണ് ആക്കുളം കായല്‍ എന്നറിയപ്പെടുന്നത്. വാട്ടര്‍ സ്‌പോര്‍ട്‌സുകളും, നീന്തലും ആസ്വദിക്കാനുള്ള സൗകര്യങ്ങളുണ്ട് ആക്കുളം ലേക്കില്‍. കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു പാര്‍ക്കും ഇവിടെയുണ്ട്. ഒഴുകുന്ന കഫേയും ഇവിടെയുണ്ട്.
സന്ദര്‍ശന സമയം
എല്ലാ ദിവസവും രാവിലെ 10 മണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് വേളി ടൂറിസ്റ്റ് ഗ്രാമത്തിലെ സന്ദര്‍ശന സമയം.
ബോട്ട് യാത്ര
ബോട്ട് യാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യം ഇവിടെയുണ്ട്. പെഡല്‍ബോട്ടുകളും തുഴബോട്ടുകളുമാണ് ഇവിടെയുള്ളത്. വേഗത ആഗ്രഹിക്കുന്നവര്‍ക്ക് മോട്ടോര്‍ ഘടിപ്പിച്ച സ്പീഡ് ബോട്ടിലും യാത്ര ചെയ്യാം.
കായലും കടലും
അറബിക്കടലിനോട് ചേരുന്ന വേളി കായല്‍. കായലിനേയും കടലിനേയും വേര്‍തിരിക്കുന്ന പൊഴി എന്ന് അറിയപ്പെടുന്ന മണല്‍തിട്ടയും കാണാം.
അസ്തമയം
വേളിക്കായലില്‍ നിന്നും അതിമനോഹരമായ അസ്തമയം കാണാൻ സാധിക്കും. സൂര്യന്റെ ഏറ്റവും സൗന്ദര്യമുള്ള മുഖം ഇതാണെന്നു പോലും തോന്നി പോകും.
ഒഴുകുന്ന ആഹാര വണ്ടി
വേളിയില്‍ കെ ടി ഡി സിയുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന ഒഴുകുന്ന ഭക്ഷണശാല. കായലില്‍ ആണ് ആഹാരവണ്ടി സ്ഥിതി ചെയ്യുന്നത്.
കുട്ടികളുടെ പാര്‍ക്ക്
വേളിയിലെ ആക്കുളം കായലിന് സമീപത്തുള്ള കുട്ടികളുടെ പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള ശംഖിന്റെ ഒരു ശില്‍പ്പം സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മറ്റനവധി കാഴ്ചകളും കാണാൻ സാധിക്കും
READ ALSO യാത്രികരുടെ സ്വർഗ്ഗ ഭൂമിയിലേക്ക് പോയാലോ?