യാത്രകളെ സ്നേഹിക്കുന്നവരുടെ സ്വപ്‌ന ഭൂമിയാണ് ലഡാക്ക്. ഒരിക്കലെങ്കിലും ലഡാക്കിലേക്ക് പോകണം ന്ന ആഗ്രവുമായി നടക്കുന്നവരായിരിക്കും മിക്ക യാത്രികരും. കാരണം മറ്റൊന്നുമല്ല ഇത്രയും മനോഹരമായ ഭൂമി കണ്ടില്ലെങ്കിൽ പിന്നെ യാത്രികരെന്നു പറഞ്ഞിട്ടെന്തു കാര്യം? ലഡാക്കൊരു അത്ഭുത ഭൂമിയാണ്. മഞ്ഞും, മലയും പല നിറത്തിലുള്ള ഒറ്റപ്പെട്ട വീടുകളും ലഡാക്കിന്റെ സൗന്ദര്യം കൂട്ടുന്നു
ഫുഗ്റ്റല്‍
പ്രകൃതിദത്തമായ ഒരു ഗുഹയ്ക്കു ചുറ്റുമായി നിര്‍മ്മിച്ചിരിക്കുന്ന ഈ ആശ്രമം ഹിമാലയത്തിലെ ബുദ്ധസന്യാസിമാരുടെ ഒരു കേന്ദ്രമാണ്.
കാല്‍നടയായി മാത്രമേ ഇവിടെ എത്താനാവൂ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ ആശ്രംമത്തില്‍ എത്താനായി
ഡോര്‍സംഗിനില്‍ നിന്നും പദുമിലേക്കുള്ള വഴിയിലൂടെ ഒരു ദിവസം യാത്ര ചെയ്യണം.
ഗ്രാമീണത
ലഡാക്കിലെ ഗ്രാമങ്ങളെയും ഗ്രാമീണ ജീവിതത്തെയും അടുത്തറിയാനുള്ള മികച്ച മാര്‍ഗ്ഗമാണ് ഗ്രാമങ്ങളിലെ താമസം. ലഡാക്കിലെ വികസനം ഒട്ടും ചെന്നെത്താത്ത ഇവിടുത്തെ താമസം നല്കുന്നത് തികച്ചും വ്യത്യസ്തമായ ഒരനുഭവമായിരിക്കും.
2015 നു ശേഷം മാത്രം വൈദ്യുതി എത്തിയ ഗ്രാമമെന്നു കേള്‍ക്കുമ്പോള്‍ അറിയാന്‍ കഴിയും അവിടുത്തെ വികസനത്തിന്റെയും സൗകര്യങ്ങഴളുടെയും അളവ്. സന്ദര്‍ശകരെ സ്വീകരിക്കുന്നതിലൂടെ വരുമാനം കണ്ടെത്തുന്ന ഈ ഗ്രാമം ലഡാക്കിനെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് മാറ്റിമറിക്കും.
ഹാന്‍ലെയിലെ ഇന്ത്യന്‍ നിരീക്ഷണ കേന്ദ്രം
സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും ഒറ്റപ്പെട്ടതുമായ വാനനിരീക്ഷണകേന്ദ്രമാണ് ലഡാക്കിലെ ഹാന്‍ലെയിലെ ഇന്ത്യന്‍ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം. സമുദ്രനിരപ്പില്‍ നിന്നും 4500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം വരണ്ട പ്രദേശമാണ്.
ചരിത്രപ്രാധാന്യമുള്ള ഇവിടെ 16-ാം നൂറ്റാണ്ടിലെ ഒരു കൊട്ടാരമുണ്ടായിരു്‌നു. പിന്നീട് ബുദ്ധവിഹാര കേന്ദ്രമായി മാറിയ ഇവിടെ ആധുനിക സൗകര്യങ്ങള്‍ വളരെ കുറവാണ്.
ശാന്തി സ്തൂപ
പീസ് പഗോഡ മിഷന്റെ ഭാഗമായി 1991 ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ശാന്തി സ്തൂപ ലഡാക്കിലെത്തുന്നവര്‍ കണ്ടിരിക്കേണ്ട കാഴ്ചയാണ്. ലോകസമാധാനം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശാന്തി സ്തൂപ നിര്‍മ്മിച്ചിരിക്കുന്നത്. ജപ്പാനിലെ ആളുകളും ഡാക്കിലെ ആളുകളും തമ്മിലുള്ള ബന്ധത്തെയും ഇത് കുറിക്കുന്നു.
പാന്‍ഗോങ് തടാകം
ഇന്ത്യയിലും ചൈനയിലുമായി സ്ഥിതി ചെയ്യുന്ന പാന്‍ഗോങ് തടാകം ഹിമാലയത്തില്‍ 13,900 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 134 കിലോമീറ്റര്‍ നീളമുള്ള ഈ തടാകം ആമിര്‍ഖാന്റെ സിനിമയായ ത്രി ഇഡിയറ്റ്‌സിന്റെ അവസാന രംഗത്തില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രശസ്തമായത്.
സോ മോറിറി
4522 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സോ മോറിറി തടാകം ലഡാക്കിലെ മികച്ച കാഴ്ചയാണ്. അരുവികളും മഞ്ഞും ചേര്‍ന്ന് നിലനിര്‍ത്തുന്ന ഈ തടാകത്തിലെ മുഖ്യപങ്കും അരുവികളുടേതാണ്.
read more Thanjavur ചോളന്റെ ചരിത്രമുറങ്ങുന്ന തഞ്ചയ്: ഒരിക്കലെങ്കിലും പോകണ്ടേ ഇവിടെക്ക്?