ടെക്നോളജി ക്ലിനിക്: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ജില്ല വ്യവസായ കേന്ദ്രം ആലപ്പുഴയുടെ ആഭിമുഖ്യത്തില്‍ വിവിധ സംരംഭ മേഖലകളില്‍ രണ്ട് ദിവസത്തെ സാങ്കേതിക പരിശീലനം നല്‍കുന്ന ടെക്നോളജി ക്ലിനിക് സംഘടിപ്പിക്കുന്നു. ഡ്രൈ ഫ്രൂട്ട് പ്രോസസിംങ്ങ്, പാക്കേജിങ് ആന്‍ഡ് എക്സ്പോര്‍ട്സ് വിഷയങ്ങളിലാണ് പരിശീലനം.

പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ആലപ്പുഴ ജില്ല വ്യവസായ കേന്ദ്രത്തിലോ, താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലോ അപേക്ഷ നല്‍കുക. വിശദവിവരങ്ങള്‍ക്ക്: 8714395363,9495476958

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക