Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

എന്താണ് ‘കോര്‍സെയര്‍’ ഡ്രോണ്‍ ബോട്ട് ?: കടലില്‍ അമേരിക്കന്‍ യുദ്ധ തന്ത്രത്തിന്റെ നൂതനാശയം; രക്ഷിക്കാനും ശിക്ഷിക്കാനും കൂടുന്ന ഡ്രാഗണ്‍ ഡ്രോണ്‍ബോട്ട് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 10, 2026, 05:08 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആധുനിക ലോകത്തിന്റെ യുദ്ധ തന്ത്രങ്ങള്‍ മണിക്കൂറുകള്‍ കൊണ്ട് മാറിക്കൊണ്ടിരിക്കും. അത്യാധുനിക യുദ്ധോപകരണങ്ങള്‍ കൊണ്ട് ആക്രമിക്കാനും പ്രതിരോധിക്കാനും കഴിയുന്നവരാണ് വമ്പന്‍മാര്‍. സമകാലിക ലോകത്ത് യുദ്ധങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. ഇറാന്‍-ഇസ്രയേല്‍ യുദ്ധം, ഇസ്രയേല്‍-പമാസ്-ഗാസ-പാലസ്തീന്‍ യുദ്ധം, ഇറാന്‍ അമേരിക്കന്‍ യുദ്ധം, റഷ്യ ഉക്രെയിന്‍ യുദ്ധം തുടങ്ങി വലുതല്ലാത്ത, എന്നാല്‍, അധികാം വ്യാപിക്കാത്ത രൂക്ഷ യുദ്ധങ്ങള്‍ നടക്കുന്നുണ്ട്. പശ്ചിമേഷ്യന്‍ യുദ്ധമാണ് കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. എണ്ണയുടെ ലഭ്യതക്കുറവാണ് ഇതിനു കാരണം. ഹോര്‍മുസ് കടലിടുക്കു വഴിയുള്ള എണ്ണ വ്യാപാരം ഇറാന്‍ നിയന്ത്രിക്കുന്നതാണ്. ഇറാനെതിരേ ഇസ്രയേലും അമേരിക്കയും യുദ്ധം പ്രഖ്യാപിച്ചതോടെ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കി.

ഇതോടെ ലോകത്തെവിടെയും ഇന്ധനം കൊണ്ടുപോകാന്‍ കഴിയാതെ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ തങ്ങി. ഇത് ലോകത്തിന്റെ ആകെ ചലനത്തെ ബാധിച്ചു. തുടര്‍ന്ന് ഇറാനുമായി സന്ധിയോ, സമാധാന കരാറോ സ്ഥാപിക്കാന്‍ അമേരിക്ക മുന്‍കൈയ്യെടുത്തു. ഇതിനിടയില്‍ ഇറാന്‍ ആണവായുധം ഉണ്ടാക്കരുതെന്നും, യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണണെന്നും അമേരിക്ക നിര്‍ദ്ദേശിച്ചു. ഇത് തങ്ങളുടെ സ്വതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമായി ഇറാന്‍ കണ്ടു. ഇസ്രയേലിനെ സഹായിക്കാനെത്തിയ അമേരിക്കയുമായി ഇറാന്‍ നേരിട്ട് ഏറ്റുമുട്ടാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഹോര്‍മുസ് കടലിടുക്ക് ഇറാന്റെ അധീനതയില്‍ നിന്നും പിടിച്ചെടുക്കാന്‍ മൂന്നാം കപ്പല്‍പ്പടയെ അമേരിക്ക നിയോഗിച്ചു.

ഒരു കടല്‍ യുദ്ധത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും അമേരിക്ക ഹോര്‍മുസില്‍ സ്ഥാപിച്ചു. തുടര്‍ന്ന് അവിടെ േെപ്രാളിംഗും നടത്തിത്തുടങ്ങി. എന്നാല്‍, ഇറാന്റെ അധീനതയിലുള്ള പ്രദേശത്തേക്ക് കടക്കാനോ, അവിടെ നിന്നും ഇങ്ങോട്ടേക്കു വരാനോ പരസ്യപരം ആരും തയ്യാറായില്ല. അങ്ങെനയാണ് ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കന്‍ അധീന പ്രദേശത്ത് സൈനികര്‍ ഹെലിക്കോപ്ടറില്‍ പെട്രോളിംഗ് നടത്തവേ തകര്‍ന്ന് കടലില്‍ വീണത്. രാത്രിയില്‍ സംഭവിച്ച അപകടമായതിനാല്‍ കടലിന്റെ ഏതു ഭാഗത്താണെന്ന് കണ്ടെത്താനും, കപ്പല്‍പ്പടയ്ക്ക് അങ്ങോട്ടേക്കെത്തി രക്ഷിക്കാനും വലിയ ബുദ്ധിമുട്ടേറി. എന്നാല്‍, അവിടെയാണ് അമേരിക്കയുടെ പുതിയ യുദ്ധ തന്ത്രം ലോകം കണ്ടത്.

ആളില്ലാ ബോട്ട്, കടലില്‍ വീണ സൈനികരെ രക്ഷിച്ച് കപ്പലില്‍ എത്തിച്ചു. ഇതാണ്, കടല്‍ യുദ്ധത്തില്‍ അമേരിക്കയെ ഇനി സഹായിക്കാന്‍ പോകുന്ന വീരന്‍. ഇതോടെ ലോകം തിരയാന്‍ തുടങ്ങിയ പേരാണ് എന്താണ് ഈ ഡ്രോണ്‍ബോട്ട് എന്ന്. മനുഷ്യര്‍ നിയ്ന്ത്രിക്കാതെ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ നിയ്ന്ത്രണത്തിലാണ് ഇത് കടലില്‍ പറക്കുന്നത്. ടെക്‌സസിലെ ഓസ്റ്റിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘സാരോണിക് ടെക്‌നോളജീസ്’ വികസിപ്പിച്ചെടുത്ത 24 അടി നീളമുള്ള ഒരു ഓട്ടോണമസ് സര്‍ഫേസ് വെസല്‍ ആണ് കോര്‍സെയര്‍. സൈനികര്‍ക്ക് കടന്നുചെല്ലാന്‍ ഭയമുള്ള, കടുത്ത ശത്രു സാന്നിധ്യമുള്ള സമുദ്രമേഖലകളില്‍ പ്രവര്‍ത്തിക്കാനാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഇതിന്റെ സാങ്കേതിക സവിശേഷതകള്‍

  • വേഗവും ഇന്ധനവും: ഡീസല്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഈ ബോട്ടിന് മണിക്കൂറില്‍ 35 നോട്ട്‌സ് വേഗം കൈവരിക്കാനാകും.
  • പരിധി: 1,000 നോട്ടിക്കല്‍ മൈലിലധികം ദൂരം സഞ്ചരിക്കാന്‍ ഇതിന് ശേഷിയുണ്ട്.
  • ഭാരവാഹക ശേഷി: 1,000 പൗണ്ട് വരെയുള്ള പേലോഡുകള്‍ വഹിക്കാം.
  • സ്വയംനിയന്ത്രണം: റിമോട്ട് കണ്‍ട്രോള്‍ വഴി നിരന്തരം നിയന്ത്രിക്കേണ്ടതില്ല. കടലിലെ തടസ്സങ്ങളും മറ്റ് കപ്പലുകളും സ്വയം തിരിച്ചറിഞ്ഞ് സഞ്ചരിക്കാന്‍ ഇതിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധിക്കും. ഊര്‍ജവും ഇന്ധനവും സ്വയം മാനേജ് ചെയ്ത് ദിവസങ്ങളോളം കടലില്‍ ഒരേ സ്ഥാനത്ത് തുടരാന്‍ ഇതിനാകും. യുഎസ് നേവി 2021ലാണ് ബഹ്റൈന്‍ ആസ്ഥാനമായി ടാസ്‌ക് ഫോഴ്‌സ് 59 രൂപീകരിക്കുന്നത്. നിര്‍മിതബുദ്ധിയും ഡ്രോണ്‍ സാങ്കേതികവിദ്യകളും നാവികസേനയുടെ ഭാഗമാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. പേര്‍ഷ്യന്‍ ഗള്‍ഫ്, ചെങ്കടല്‍, ഒമാന്‍ ഉള്‍ക്കടല്‍ തുടങ്ങി തന്ത്രപ്രധാന മേഖലകളിലെ നിരീക്ഷണത്തിനായിരുന്നു ആദ്യ മുന്‍ഗണനയെങ്കിലും കഴിഞ്ഞ മാര്‍ച്ചോടെ കോര്‍സെയര്‍ ബോട്ടുകള്‍ എത്തിയതോടെ ഇവ പൂര്‍ണ സജ്ജമായ സൈനിക ഓപ്പറേഷനുകളിലേക്ക് കടന്നു.

യുദ്ധമുഖത്തെ മാറ്റം

ആകാശ ഡ്രോണുകളെക്കുറിച്ച് നാം ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും സമുദ്ര ഡ്രോണുകള്‍ ഇപ്പോള്‍ നാവിക യുദ്ധങ്ങളുടെ മുഖച്ഛായ മാറ്റുകയാണ്. യുക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ റഷ്യന്‍ യുദ്ധക്കപ്പലുകളെ തകര്‍ക്കാന്‍ യുക്രെയ്ന്‍ ചെറിയ സീ ഡ്രോണുകള്‍ ഉപയോഗിച്ചത് വലിയ വാര്‍ത്തയായിരുന്നു. കുറഞ്ഞ ചെലവില്‍ നിര്‍മിക്കാമെന്നതും സ്വന്തം സൈനികരുടെ ജീവന്‍ പണയപ്പെടുത്തേണ്ടി വരുന്നില്ലെന്നതുമാണ് ഡ്രോണ്‍ ബോട്ടുകളുടെ പ്രധാന ആകര്‍ഷണം. വരും നാളുകളില്‍ ആയിരക്കണക്കിന് കോര്‍സെയര്‍ ബോട്ടുകള്‍ സമുദ്രങ്ങളില്‍ വിന്യസിക്കാനാണ് പെന്റഗന്‍ പദ്ധതിയിടുന്നത്.

ReadAlso:

സമരങ്ങള്‍ ജന്തര്‍ മന്തറില്‍ എന്തിന് ?: രാജ്യ സുരക്ഷയോ അതോ ജനാധിപത്യ അവകാശ സംരക്ഷണമോ ?; പാറ്റകള്‍ കൈയ്യേറിയ ആ ഇടത്തിന്റെ പ്രത്യേകത എന്ത് ?

കൊച്ചു ഡോക്ടറുടെ വിക്രിയകള്‍: പെണ്‍ സഹപാഠികളുടെ ഫോട്ടോ മോര്‍ഫിംഗ്; കുട്ടി ഡോക്ടറുടെ ജോലി കൈയ്യോടെ പൊക്കി

വിതുമ്പിക്കരഞ്ഞ് പി.കെ. ശ്രീമതി: വ്യാജ വാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്നു; മനനഷ്ടത്തിന് കേസ് കൊടുക്കും

റാമിനെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന പോലീസ്: അപമാന ഭാരത്താല്‍ ജീവനൊടുക്കിയ നിതിന്‍ രാജിന്റെ മരണത്തിന് വിലയില്ല; ജാതി നാടകങ്ങളുടെ അരങ്ങില്‍ ആശ്വാസമായത് കോടതിയുടെ വാക്കുകള്‍ മാത്രം

റഷ്യ-ഉക്രെയിന്‍ യുദ്ധം: ഇന്ത്യാക്കാരുടെ മരണം നാലായി ?; യുദ്ധം ഏതായാലും, ആരൊക്കെ തമ്മിലായാലും എതിര്‍ക്കപെടേണ്ടത് ?; മകൊല്ലപ്പെട്ടതില്‍ മലയാളിയും

ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സാരോണിക് ടെക്‌നോളജീസ് എന്ന കമ്പനിയുടെ വളര്‍ച്ച അദ്ഭുതപ്പെടുത്തുന്നതാണ്. 2022 സെപ്റ്റംബറില്‍ ആരംഭിച്ച ഒരു കമ്പനി ചുരുങ്ങിയ കാലം കൊണ്ട് യുഎസ് നേവിയില്‍ നിന്ന് 392 മില്യണ്‍ ഡോളറിന്റെ പ്രൊഡക്ഷന്‍ കരാറാണ് സ്വന്തമാക്കിയത്. ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ഫണ്ടിങ്ങിലൂടെ കമ്പനിയുടെ ആകെ മൂല്യം 9.25 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മുന്‍ യുഎസ് നേവി സീല്‍ ഉദ്യോഗസ്ഥനായ ഡിനോ മാവ്‌റൂക്കാസ് ആണ് കമ്പനിയുടെ സിഇഒ. 1,300ലധികം ജീവനക്കാരുള്ള കമ്പനി ഇപ്പോള്‍ ചൈനയുടെ നാവിക ശേഷിയെ പ്രതിരോധിക്കാന്‍ യുഎസ് കപ്പല്‍ നിര്‍മാണ ശാലകള്‍ വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അടുത്തിടെ 180 അടി നീളമുള്ള, 150 മെട്രിക് ടണ്‍ ഭാരം ചുമക്കാന്‍ ശേഷിയുള്ള ‘മൊറോഡര്‍’ എന്ന ഭീമന്‍ ഡ്രോണ്‍ കപ്പലും സാരോണിക് പുറത്തിറക്കിയിട്ടുണ്ട്.

അപ്പാച്ചെ പൈലറ്റുമാരുടെ ഈ രക്ഷാപ്രവര്‍ത്തനം കേവലമൊരു യാദൃശ്ചിക ദൗത്യമല്ല. വരാനിരിക്കുന്ന യുദ്ധങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും എങ്ങനെയായിരിക്കുമെന്നതിന്റെ കൃത്യമായ സൂചനയാണിത്. മനുഷ്യന്റെ ചോരയും ജീവനും ബലികൊടുക്കാതെ, നിര്‍മിതബുദ്ധിയുടെ കരുത്തില്‍ കടലിലെ ഏത് കൊടുങ്കാറ്റിനെയും ശത്രുക്കളെയും നേരിടാന്‍ ഡ്രോണ്‍ ബോട്ടുകള്‍ക്ക് കഴിയുമെന്ന് ‘കോര്‍സെയര്‍’ തെളിയിച്ചു കഴിഞ്ഞു. സമുദ്ര സുരക്ഷയുടെ ചരിത്രം ഇനി കോര്‍സെയറിന് മുന്‍പും പിന്‍പും എന്ന് രേഖപ്പെടുത്തപ്പെടും.

 

Tags: CORSEYAR DRONE BOATAMERICAL COMPUTER BOATHORMUS STRAIGHTANWESHANAM NEWSIRAN-AMERICAN WAR

Latest News

ആത്മാർത്ഥത ചോദ്യം ചെയ്യുന്നത് വേദനിപ്പിച്ചു; ഡീൽ ഉണ്ടായിരുന്നെങ്കിൽ ഇത്ര ദിവസം നിരാഹാരം കിടക്കുമായിരുന്നോ ?, വികാരാധീനനായി സോനം വാങ് ചുക്

നിപയിൽ ആശ്വാസം; ഗുരുതരാവസ്ഥയായിരുന്ന രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ പുരോഗതി, വെന്റിലേറ്ററിൽ നിന്ന് മാറ്റി | Nipah: The health condition of the Ramanattukara native, who was in critical condition, has improved

‘രാജസ്ഥാൻ വിട്ടത് കരിയറിലെ വലിയ റിസ്ക് ‘ ; ആ തീരുമാനമെടുത്തത് കുടുംബത്തോടും ഭാര്യയോടും ഒരുപാട് ചർച്ച ചെയ്ത്: വെളിപ്പെടുത്തി സഞ്ജു സാംസൺ

അമ്മയിൽ വീണ്ടും രാജി; ആശ അരവിന്ദ് എക്സിക്യൂട്ടീവ് സ്ഥാനമൊഴിഞ്ഞു | Another resignation in AMMA; Asha Aravind steps down from executive post

കെടിഡിസി ഹോട്ടല്‍ ബുക്കിങ്ങിന്റെ മറവില്‍ തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ് | kerala/police-warn-of-fraud-under-the-guise-of-ktdc-hotel-bookings

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies