പ്രതിരോധ ശേഷി കുറവാണെന്നു എങ്ങനെ മനസിലാക്കാം? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കു

ഒരു ശരീരത്തിന് ഏറ്റവും ആവിശ്യം പ്രതിരോധശേഷിയാണ്. പ്രതിരോധശേഷിയില്ലായ്മ ശരീരത്തിലേക്ക് അനേകം വൈറസും, ബാക്ടീരിയയും കടക്കാൻ മാർഗ്ഗങ്ങൾ ഒരുക്കും. ഇത് മൂലം പലവിധ രോഗങ്ങൾക്ക് നമ്മൾ അടിമയാകും. ഒരു ശരീരത്തിൽ പ്രതിരോധശേഷി കുറവാണെന്നു എങ്ങനെ മനസിലാക്കാം ? ഹെഴേ പറയുന്ന ലക്ഷണങ്ങൾ പരിശോധിക്കാം 

നിരന്തരമായ ദേഷ്യം

പലരും പല സ്വഭാവക്കാരാണ്. ചിലർ തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യപ്പെടും. എന്നാൽ ശരീരം ഈ അടയാളം കാണിക്കുന്നത് നമുക്ക് പ്രതിരോധശേഷി കുറഞ്ഞു എന്ന് അറിയിക്കാൻ വേണ്ടിയാണു അകാരണമായ ദേഷ്യങ്ങള്‍ ശരീരം നമുക്ക് നല്‍കുന്ന സൂചനയാണ്. ആരോഗ്യകരമായ ശരീരത്തില്‍ മാത്രമേ ശാന്തമായ മനസ്സും ഉണ്ടാവുകയുള്ളൂ. ശരീരത്തിനുണ്ടാകുന്ന തകരാറുകള്‍ മനസ്സിനെയും താറുമാറാക്കും. നിരന്തരമായ ദേഷ്യവും മാനസികമായ ബുദ്ധിമുട്ടുകളും നേരിടുന്ന പക്ഷം ശരീരത്തില്‍ സാധാരണ കാണപ്പെടുന്ന അണുബാധകളെ നിരീക്ഷിക്കേണ്ടതാണ്. സ്ഥിരം അണുബാധയുണ്ടാകുന്നുണ്ടെന്ന് കണ്ടെത്തിയാല്‍ ഡോക്ടറെ സമീപിക്കാന്‍ പിന്നെ വൈകരുത്.

ക്ഷീണം

ഉള്ളില്‍ മറഞ്ഞിരിക്കുന്ന അണുക്കളുമായി ശരീരം നിരന്തരം നടത്തുന്ന പോരാട്ടം ഊര്‍ജ്ജത്തെ വലിച്ചെടുക്കും. നന്നായി ഉറങ്ങിയിട്ടും നല്ല ആഹാരം കഴിച്ചിട്ടുമെല്ലാം മാറാതെ നില്‍ക്കുന്ന ക്ഷീണം പ്രതിരോധ സംവിധാനത്തിന്‍റെ വിള്ളലുകളെ കുറിച്ച് ശരീരം നല്‍കുന്ന സൂചനയായി കണക്കാക്കാം.

മുറിവുകള്‍

ചെറിയൊരു മുറിവോ പൊള്ളലോ ഒക്കെ കരിയാന്‍ കുറേ നാളുകള്‍ എടുക്കുന്നതായി തോന്നാറുണ്ടോ? പ്രശ്നം നിങ്ങളുടെ പ്രതിരോധ ശേഷിയുടേതാകാം. ശക്തമായ പ്രതിരോധ ശേഷിയുള്ളവരില്‍ മുറിവുകള്‍ പെട്ടെന്നുണങ്ങും.

ജലദോഷം

വര്‍ഷത്തില്‍ മൂന്നോ നാലോ തവണയൊക്കെ ജലദോഷ പനി പിടിപെടുന്നത് സാധാരണമാണ്. എന്നാല്‍ നിരന്തരം വരുന്ന ജലദോഷം കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന സൂചന നല്‍കുന്നു. ദുര്‍ബലമായ പ്രതിരോധശേഷിയുള്ളവര്‍ക്ക് എളുപ്പം ജലദോഷപ്പനി  പിടിപെടുന്നു. വലിയ അധ്വാനം ആവശ്യമായ എന്തെങ്കിലും പ്രവൃത്തി ചെയ്ത് കഴിയുമ്പോഴോ  മാനസികമായി വിഷമിപ്പിക്കുന്ന എന്തെങ്കിലും സാഹചര്യത്തിലൂടെ കടന്നു പോകേണ്ടി വരുമ്പോഴോ  ഒക്കെ ഇക്കൂട്ടര്‍ രോഗബാധിതരാകുന്നു.

ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ഡോക്ടറെ കണ്ട് പ്രതിരോധസംവിധാനത്തിന്‍റെ കരുത്ത് വിലയിരുത്തേണ്ടതാണ്. ഭക്ഷണം ഉള്‍പ്പെടെയുള്ള ജീവിതശൈലീ മാറ്റങ്ങളും സഹായകമാകും. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്ന പഴങ്ങളും സപ്ലിമെന്‍റുകളുമൊക്കെ ഈ ഘട്ടത്തില്‍ ഗുണം ചെയ്യുന്നതാണ്. വൈറ്റമിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളമുള്ള ഭക്ഷണം കഴിക്കുന്നതും പ്രതിരോധസംവിധാനത്തെ ബലപ്പെടുത്താന്‍ സഹായിക്കും.

read more Fat ചാടിയ വയറിലെ കൊഴുപ്പ് പെട്ടന്ന് അലിയും: ഇങ്ങനെ ചെയ്തു നോക്കു