ഇടയ്ക്കിടെ വരാറുള്ള രോഗമാണ് ജലദോഷം. പലവിധ കാരണങ്ങൾ കൊണ്ട് ജലദോഷം വരാം. ഒരു വർഷത്തിൽ ഒരാൾക്ക് 2 തവണ വരെ ജലദോഷം വരുന്നത് സ്വാഭാവികമാണെന്നാണ് ഹെൽത്ത് റിപ്പോർട്ടുകൾ പറയുന്നത്.
റിനോ വൈറസുകളിലൂടെയാണ് ജലദോഷം പടർന്നു പിടിക്കുന്നത്.നിങ്ങളുടെ വായിലൂടെയോ കണ്ണിലൂടെയോ മൂക്കിലൂടെയോ വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നു. രോഗിയായ ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ വൈറസുകൽ വ്യാപിക്കുവാൻ സാധ്യതുണ്ട്. പ്രധാനമായും ജലദോഷം ഉള്ളൊരാൾ ഉപയോഗിച്ച ടവ്വൽ, പാത്രങ്ങൾ, ഫോൺ തുടങ്ങിയവ ഉപയോഗിക്കുന്നത് മൂലം വൈറസ് പടർന്നു പിടിക്കും.
ജലദോഷത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?
ക്ഷീണം, വിറയൽ, ശരീരവേദന, നെഞ്ചിലെ അസ്വസ്ഥത, പനിയും ശ്വാസതടസ്സവും, ചുമ, തൊണ്ടവേദന
ജലദോഷമത്തിനുള്ള പ്രതിവിധി എന്തൊക്കെയാണ് ?
ചൂട് വെള്ളം
ചൂട് വെള്ളം കുറച്ചു ഉപ്പും, മജൽ പൊടിയും ചേർത്ത് വായിൽ കൊള്ളുന്നത് ജലദോഷത്തിൽ നിന്നുമാശ്വാസം ലഭിക്കാൻ സഹായിക്കും
നാരങ്ങാനീര്
കുറച്ചു നാരങ്ങ നീരും, തേനും ചൂട് വെള്ളത്തിൽ കലർത്തി ഗാർഗ്ലിംഗ് വേണ്ടി ഉപയോഗിക്കുന്നതും നിങ്ങളെ സഹായിക്കും
ഡീഹൈഡ്രേഷൻ
ജലദോഷമോ, ചുമയോ ഉള്ളപ്പോൾ ശരീരം ഡീഹൈഡ്രേറ്റഡ് ആയിരിക്കുവാൻ അനുവദിക്കരുത്. ധാരാളം വെള്ളം കുടിക്കുക. ചെറുചൂട് വെള്ളം കുടിക്കുന്നതാകും ഉചിതം
ആവി പിടിക്കുക
ജലദോഷം മാറാൻ ഏറ്റവും ഉചിതമായ മാർഗ്ഗം ആവി പിടിക്കുക എന്നതാണ്. മൂന്നോ, നാലോ തുള്ളി യൂക്കാലിപ്സ്, അതല്ലങ്കിൽ കുറച്ചു വിക്ക്‌സ് എന്നിവ വെള്ളത്തിൽ കലർത്തിയതിനു ശേഷം ആവി പിടിക്കുക
റസ്റ്റ്
ജലദോഷം ആരംഭിക്കുമ്പോൾ തന്നെ കൃത്യമായി റസ്റ്റ് എടുക്കുക. ശരിയായ വിശ്രമം ശരീരത്തിൽ സൈറ്റോകൈനുകൾ എന്ന പ്രോട്ടീനുകൾ ഉണ്ടാക്കുന്നു, ഇത് വീക്കം, അണുബാധ എന്നിവയെ പ്രതിരോധിക്കും
ജലദോഷത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ കൃത്യമായ രീതിയിൽ കൈകാര്യം ചെയ്താൽ കൂടുതൽ വൈറസുകൾ ശരീരത്തിലേക്ക് വ്യാപിക്കുന്നത് തടയാം.
read more yawning ചില ദിവസങ്ങളിൽ എപ്പോഴും കോട്ടുവാ ഇടുന്നുണ്ടോ? കാരണമെന്താണ്?