1,000 കോടിയുടെ റോഡ് നിർമ്മാണ പ്രവർത്തനം, കേരളത്തിലെ മദ്യം കയറ്റുമതിക്ക് നടപടി. ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി.
കേരളാ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ 250 കോടി രൂപയുടെ വികസന പ്രവര്‍ത്തനം നടത്തുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ന്യൂറോ സയന്‍സില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി കേരളാ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ബ്രയിന്‍ കമ്പ്യൂട്ടിങ് ലാബ് സ്ഥാപിച്ചു.
നൊബേല്‍ സമ്മാന ജേതാവും ഗ്രാഫീന്റെ ഉപജ്ഞാതാവുമായ സാര്‍ ആന്ദ്രെ ഗെയിം ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരളയില്‍ വിസിറ്റിങ് പ്രൊഫസറായി ചേര്‍ന്നത് നേട്ടമാണ്.’ -ബാലഗോപാല്‍ പറഞ്ഞു.
‘സ്ഥാപിതമായി മൂന്നുവര്‍ഷത്തിനകം 200 കോടി രൂപയുടെ സഹായം ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളില്‍ നിന്ന് സമാഹരിക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 80-ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കുന്നതുവഴി ഹാര്‍ഡ് വെയര്‍ ഉത്പന്നങ്ങളുടെ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ക്യുബേറ്ററായി മാറാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് കഴിഞ്ഞു.’ -ധനമന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ