സാമ്പത്തിക വികസനം ഉണ്ടാവുന്ന, കേരളത്തിന്റെ ഭാവിക്ക് ഗുണം ചെയ്യുന്നതായിരിക്കും ബജറ്റ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുമുള്ള ശ്രമമാണ് ബജറ്റിലൂടെ നടത്തുക. ബജറ്റ് പ്രഖ്യാപനത്തിലൂടെ…
വെറ്റിനറി സർവകലാശാലയ്ക്ക് 57 കോടി
കാർഷിക സർവകലാശാലയ്ക്ക് 75 കോടി
നാളികേര വികസനപദ്ധതിക്കായി 65 കോടി
വിഷരഹിത പച്ചക്കറികള്‍ക്കായി 78.45 കോടി
നെല്ലുല്‍പാദന പദ്ധതികള്‍ക്കായി 93.6 കോടി രൂപ
വിളപരിപാലത്തിന് 535.9 കോടി രൂപ
കാര്‍ഷികമേഖലയ്ക്ക് 1698.30 കോടി രൂപ
2.36 ലക്ഷം തൊഴിലവസരങ്ങള്‍ കാര്‍ഷികമേഖലയില്‍ സൃഷ്ടിച്ചു
മത്സ്യത്തൊഴിലാളികളുടെ വരുമാന പരാധീനതകൾ 5 വർഷത്തിൽ പരിഹരിക്കും
ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ബിരുദം നേടിയാൽ ഓക്സഫോർഡ് സർവകലാശാലയിൽ പിഎച്ച്ഡിക്ക് ചേരാം
വയോധികര്‍ക്കായി കെയര്‍ സെന്റര്‍
സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം കേന്ദ്രങ്ങള്‍
സ്റ്റാർട്ടപ്പ് മിഷൻ വർക്ക് നിയർ ഹോം വ്യാപിപ്പിക്കാൻ 10 കോടി
വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കും
സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി 50000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു
ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങില്‍ കേരളത്തിന് ടോപ്പ് പെര്‍ഫോമന്‍സ് പുരസ്‌കാരം ലഭിച്ചു
25 സ്വകാര്യ വ്യവസായ പാർക്ക്
എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയ്ക്ക് 71 കോടിയുടെ ആസ്ഥാന മന്ദിരം
എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ മൂന്ന് മികവിന്റെ കേന്ദ്രങ്ങള്‍
ക്യാമ്പസുകൾ സംരംഭകരെ ഉത്പാദിപ്പിക്കുന്നു
വായ്പ എടുക്കാൻ ഡിജിറ്റൽ സർവകലാശാലയ്ക്ക് അനുമതി
ഡിജിറ്റല്‍ സര്‍വകലാശാലക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍
ഡിജിറ്റല്‍ സര്‍വകലാശാല സ്ഥിരം സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്ക് പത്തുകോടി രൂപ
ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി
ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ പിന്തുണ
ക്ഷേമരാഷ്ട്ര സങ്കൽപത്തിലുള്ള കേരള മാതൃക തകർക്കാൻ ശ്രമം
കേരളീയത്തിന് പത്തുകോടി രൂപ
വിഴിഞ്ഞത്ത് നിക്ഷേപം ആകര്‍ഷിക്കാന്‍ മാരിടൈം ഉച്ചകോടി
തനത് വരുമാനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച
മന്ത്രിമാരുടെ എണ്ണം ചെലവ് യാത്ര ആരോപണങ്ങളിൽ കഴമ്പില്ല
നികുതിപിരിവില്‍ നികുതി വകുപ്പിന് അഭിനന്ദനം
നാലുവര്‍ഷം കൊണ്ട് നികുതിവരുമാനം ഇരട്ടിയായി
തനത് വരുമാനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച
ധൂർത്ത് വെറും ആരോപണം
ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടില്ല
30000 കോടിയുടെ വർധനയാണ് ചെലവിൽ
ട്രഷറി മുഴുവൻ സമയവും പ്രവർത്തന സജ്ജം
ആഗോള നിക്ഷേപ സംഗമം ഉടന്‍
വികസന ക്ഷേമപ്രവർത്തനങ്ങൾ എന്ത് വിലകൊടുത്തും തുടരും
കേന്ദ്രത്തിന്റെ അവഗണന തുടര്‍ന്നാല്‍ കേരളത്തിന് പ്ലാന്‍ ബി
യുക്രൈൻ പലസ്തീൻ യുദ്ധം കേരളത്തെ ബാധിച്ചു
ടൂറിസം മേഖലയ്ക്കായി കൂടുതല്‍ പദ്ധതികള്‍
ടൂറിസം സ്റ്റാര്‍ട്ടപ്പ് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും
കെ റെയിലുമായി മുന്നോട്ട്
കാർഷിക മേഖലയെ ഉത്തേജിപ്പിക്കും
തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ പദ്ധതികള്‍
തീരദേശ പാതകള്‍ അതിവേഗം പൂര്‍ത്തിയാക്കും
പ്രവാസികളെയും സ്വകാര്യ നിക്ഷേപകരേയും ആകർഷിക്കും
വിഴിഞ്ഞത്ത് ആയിരം കോടിയുടെ നിക്ഷേപം
വിഴിഞ്ഞത്തെ ഫോക്കസ് ചെയ്ത് ബജറ്റ്
വിഴിഞ്ഞം കേന്ദ്രീകരിച്ച് വലിയ വ്യവസായ കേന്ദ്രം
വിഴിഞ്ഞം തുറമുഖം മെയ് മാസത്തില്‍ തുറക്കും
കേന്ദ്രത്തിനെതിരേ ബജറ്റിൽ രൂക്ഷ വിമർശനം
പുതുതലമുറ നിക്ഷേപ പദ്ധതികൾ, സ്റ്റാർട്ട് അപ്പുകൾക്ക് സഹായം
അടുത്ത മൂന്നുവര്‍ഷം പ്രതീക്ഷിക്കുന്നത് മൂന്നുലക്ഷം കോടിയുടെ നിക്ഷേപം
കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റും
ദാരിദ്ര്യ നിര്‍മാജനത്തില്‍ കേരളം മുന്നില്‍
ബജറ്റ് അവതരണം തുടങ്ങി
സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ബജറ്റെന്ന് ധനമന്ത്രി
കേരളത്തിന്റെ വളര്‍ച്ച 6.6%
ദേശീയ വളര്‍ച്ചയേക്കാള്‍ കുറവ്
പ്രതിശീര്‍ഷ വരുമാനം 1.74 ലക്ഷം രൂപ
നികുതി വരുമാനം കൂടി
റവന്യുചെലവും കടബാധ്യതകളുടെ അനുപാതവും കുറഞ്ഞു
നികുതി വിഹിതം സഹായ ധനം എന്നിവയായി കേന്ദ്രത്തില്‍നിന്ന് ലഭിച്ച വിഹിതം കുറഞ്ഞു
2022-23ല്‍ ലഭിച്ചത് 45,638.54 കോടി. 4.6 ശതമാനം കുറവ്
മൊത്തവരുമാനം 1.35 ലക്ഷം കോടി
നെല്‍ക്കൃഷിയുടെ വിസ്തൃതി കുറഞ്ഞു