കൊല്‍ക്കത്ത: വിമാനയാത്രക്കിടെ സഹയാത്രികന്‍ മോശമായി പെരുമാറിയെന്ന പരാതിയുമായി യുവതി. സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരിയാണ് പരാതിയുമായി രംഗതെത്തിയത്.
ജനുവരി 31 നാണ് സംഭവം നടന്നത്. പരാതി ലഭിച്ചതിന് പിന്നാലെ തന്നെ കാബിന്‍ ക്രൂ വിഷയത്തില്‍ ഇടപ്പെട്ട് യാത്രക്കാരനെ മാറ്റിയിരുത്തുകയും ചെയ്തതായി സ്‌പെയ്‌സ് ജറ്റ് അധികൃതര്‍ അറിയിച്ചു. ഉദ്യോഗസ്തരുടെ മുന്നില്‍ വച്ച് യാത്രക്കാരന്‍ യുവതിയോട് മാപ്പ് പറഞ്ഞു.
യാത്രക്കാരനെതിരെ നടപടിയെടുക്കണമെന്ന് യുവതി പറഞ്ഞെങ്കിലും അവര്‍ പരാതി എഴുതി നല്‍കിയില്ലായെന്ന് അധികൃതര്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















