ഇന്ന് വാട്സ്ആപ്പ് ഉപയോഗിക്കാത്ത ആളുകൾ ഇല്ലെന്നുതന്നെ പറയാം. അത്രയ്ക്ക് വാട്സ്ആപ്പ് ഉപയോഗം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി പല ഫീച്ചറുകളും പുതിയതായി വാട്സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ വാട്സ്ആപ്പ് വോയിസ് കോളിൽ’ പുതിയ ഫീച്ചറുമായി എത്തിരിക്കുകയാണ്.
വാട്സ്ആപ്പിൽ നിങ്ങൾ സ്ഥിരമായി വിളിക്കുന്ന കോൺടാക്ടുകളെ ‘ഫേവറൈറ്റായി’ സജ്ജീകരിക്കാനുള്ള ഓപ്ഷനാണ് പരീക്ഷിക്കുന്നത്. കോൺടാക്റ്റ് ലിസ്റ്റിൽ ചുറ്റിക്കറങ്ങുന്നതിന് പകരം ഒറ്റ ടാപ്പിലൂടെ ഏറ്റവും ഇഷ്ടപ്പെടുന്നവരെ കോൾ ചെയ്യാം.
ചുവടെയുള്ള സ്ക്രീൻഷോട്ടിൽ കാണുന്നത് പോലെ, നിങ്ങൾക്ക് കോൺടാക്റ്റുകൾ തിരയാനും നിങ്ങളുടെ ഫേവറൈറ്റ് ലിസ്റ്റിൽ അവരുടെ പേരുകൾ ചേർക്കാനും കഴിയും. അങ്ങനെ സെറ്റ് ചെയ്യുന്ന കോൺടാക്റ്റുകൾ കോൾസ് ടാബിൻ്റെ മുകളിൽ ദൃശ്യമാകും. അതിൽ ടാപ് ചെയ്ത് നേരിട്ട് അവരെ കോൾ ചെയ്യാം.
വാട്സ്ആപ്പ് ഹോമിൽ ചില ചാറ്റുകൾ പിൻ ചെയ്ത് വെക്കാനുള്ള ഫീച്ചറിന് സമാനമാണിത്. നിലവിൽ കോൾസ് ടാബിൽ നിങ്ങൾ ചെയ്യുന്ന കോളുകളുടെ വിവരങ്ങൾ മാത്രമാണ് ദൃശ്യമാകുന്നത്. പുതിയ ഫീച്ചർ വരുന്നതോടെ ഇഷ്ടമുള്ള നമ്പറുകൾ ഇത്തരത്തിൽ ഏറ്റവും മുകളിലായി കാണാൻ കഴിയും.
read also….ഗോഡ്സെ അനുകൂല പോസ്റ്റ്, എസ് എഫ് യുടെ പരാതിയിൽ എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ കേസ്
WABetaInfo-യുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, iOS-നുള്ള WhatsApp ബീറ്റ #24.3.10.70 പതിപ്പിൽ, പ്രിയപ്പെട്ട കോൺടാക്റ്റുകൾ സജ്ജീകരിക്കാനുള്ള ഫീച്ചർ പരീക്ഷിക്കുകയാണ്. ഈ ഫീച്ചർ നിലവിൽ ബീറ്റ ബിൽഡുകളിൽ പോലും ലഭ്യമാക്കിയിട്ടില്ല, വൈകാതെ അവതരിപ്പിച്ചേക്കും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ