കോഴിക്കോട്: പേരാമ്പ്ര മരുതേരിയിൽ മൂന്നു വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. മരുതേരി പുന്നച്ചാലിലെ വലിയപറമ്പിൽ ആൽബിൻ–ജോബിറ്റ ദമ്പതികളുടെ മകൾ അനീറ്റയെയാണ് വീടിനകത്തെ ശുചിമുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കുഞ്ഞിനെ ഉറക്കിക്കിടത്തി മാതാവ് തുണി അലക്കാന്‍ പോയി, തിരിച്ചെത്തിയപ്പോഴാണ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം ആൽബിന്റെ മാതാപിതാക്കൾ അടുത്ത മുറിയിലുണ്ടായിരുന്നെങ്കിലും അപകടം നടന്നത് അറിഞ്ഞില്ല.
ഉടന്‍തന്നെ പേരാമ്ബ്രാ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പേരാമ്ബ്ര പൊലീസ് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.