വളരെ എളുപ്പവും രുചികരവുമായ ലഘുഭക്ഷണം അല്ലെങ്കിൽ ഒരു പലഹാരമാണ് നേന്ത്രപ്പഴം റോസ്സ്റ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന നേന്ത്രപ്പഴം റോയ്സ്റ് തയ്യാറാക്കിയാലോ?
നേന്ത്രപ്പഴം റോസ്റ്റിനുള്ള ചേരുവകൾ
നേന്ത്രപ്പഴം – 2 വലുത്
പഞ്ചസാര – 2 മുതൽ 3 ടീസ്പൂൺ / ആവശ്യത്തിന്
നെയ്യ് – 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
പഴം തൊലി കളഞ്ഞ് വൃത്താകൃതിയിൽ മുറിക്കുക.
ഒരു പാനിൽ നെയ്യ് ചൂടാക്കുക. നെയ്യ് ചൂടായി വരുമ്പോൾ നേന്ത്രപ്പഴം ചേർത്ത് നന്നായി വഴറ്റുക.
ചെറുതായി നിറം മാറുന്നതുവരെ വേവിക്കുക.
ഇതിനു മുകളിൽ കുറച്ച് പഞ്ചസാര വിതറി വീണ്ടും നന്നായി വഴറ്റുക.
ശേഷം അടുപ്പിൽ നിന്നും മാറ്റി ചൂടാറിയതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റാം.
ടേസ്റ്റിയായിട്ടുള്ള നേന്ത്രപ്പഴം റോസ്സ്റ് റെഡി