തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന പ്രഖ്യാപനം നാം വീണ്ടും കേൾക്കുകയാണ്. എന്നാൽ, കേരളത്തിൽ അത് നടപ്പാക്കില്ലെന്നു നേരത്തെ എൽ.ഡി.എഫ് സർക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴും അതേ നിലപാടിൽ മാറ്റമില്ല. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശാഭിമാനി സാഹിത്യ പുരസ്കാര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതര- ജനാധിപത്യ- റിപ്പബ്ലിക്കായ രാജ്യത്തെ മതരാഷ്ട്രമെന്ന നിലയിലേക്ക് മാറ്റാനുള്ള ശ്രമം അതിവേഗത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. ബാബരി മസ്ജിദ് ഹിന്ദുത്വ വര്‍ഗീയ വാദികളാല്‍ തകര്‍ക്കപ്പെട്ടു. അവിടെത്തന്നെ കേന്ദ്രമാക്കി പിന്നെയും വര്‍ഗീയ- രാഷ്ട്രീയ കൊടുങ്കാറ്റ് ഉയര്‍ത്താന്‍ കഴിയുമോയെന്ന് ഭരണനേതൃത്വത്തിന്റെ കാര്‍മികത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അധികാരവും പൗരോഹിത്വവും കൂട്ടുചേര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന ദുരന്തഫലങ്ങള്‍ എന്തൊക്കെയാണെന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ ചരിത്രത്തില്‍ എമ്പാടുമുണ്ട്. ആ പ്രാകൃത കാലത്തേക്ക് നാടിനെ നയിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചില സാംസ്‌കാരിക പ്രവർത്തകർ വർഗീയതയോട് കൂട്ടുചേരുന്നുണ്ട്. അത് അഭിമാനമായാണ് അവർ കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















