തിരുവനന്തപുരം : വൈസ് ചാൻസലർ നിയമനത്തിനായുള്ള സേർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കണമെന്ന് വിസിമാരോട് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു മാസത്തിനുള്ളിൽ അറിയിക്കണമെന്നാണ് അന്ത്യശാസനം. നിർദേശം പാലിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്തുമെന്നും ഗവർണർ വ്യക്തമാക്കി.
















