ബെംഗളൂരു: ഡിജിറ്റൽ പേയ്‌മെന്റിൽ ആർ ബി ഐ നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടർന്ന് Paytm ൻ്റെ ഓഹരികൾ 20% ഇടിഞ്ഞു. സെൻട്രൽ ബാങ്കിന്റെ നിയന്ത്രണം ബിസിനസിനെ ബാധിക്കുമെന്ന ഭയം ശമിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങൾക്കിടയിലും നിക്ഷേപകരുടെ വികാരത്തെ ബാധിച്ചുവെന്ന് റിപ്പോർട്ട്.
തുടർച്ചയായി രണ്ടാം ദിവസവും എക്‌സ്‌ചേഞ്ച് ഏർപ്പെടുത്തിയ ട്രേഡിങ്ങ് ബാൻഡിൻ്റെ അടിയിൽ പേടിഎം ഓഹരികൾ 487 രൂപയായിരുന്നു, ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. ഈ ആഴ്ച ഇതുവരെ കമ്പനിയുടെ ഓഹരികൾ 36% ഇടിഞ്ഞു.
“നിങ്ങളുടെ പ്രിയപ്പെട്ട ആപ്പ് ഫെബ്രുവരി 29 ന് ശേഷം പതിവുപോലെ പ്രവർത്തിക്കും,” Paytm സിഇഒ വിജയ് ശേഖർ ശർമ്മ ആപ്പ് ഉപയോക്താക്കളുളോട് അഭ്യർത്ഥിച്ചുകൊണ്ട് എക്സിൽ കുറിച്ചു. എല്ലാ വെല്ലുവിളികൾക്കും ഒരു പരിഹാരമുണ്ട്, നമ്മുടെ രാജ്യത്തെ ഉത്തരവുകൾ പൂർണമായി പാലിക്കാൻ ഞങ്ങൾ ആത്മാർത്ഥമായി പ്രതിജ്ഞാബദ്ധരാണ്,” ശർമ്മ കൂട്ടിച്ചേർത്തു.
READ ALSO…ഇ.ഡിയുടെ അറസ്റ്റ് ; ഹേമന്ത് സോറൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി
കമ്പനിയുടെ പ്രധാന പേയ്‌മെൻ്റ് ബിസിനസിൽ നിന്നുള്ള വരുമാനത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തി, മാർച്ച് മുതൽ തങ്ങളുടെ അക്കൗണ്ടുകളിലോ ജനപ്രിയ ഡിജിറ്റൽ വാലറ്റുകളിലോ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് നിർത്താൻ പേടിഎം പേയ്‌മെൻ്റ് ബാങ്കിനോട് റിസർവ് ബാങ്ക് (ആർബിഐ) ബുധനാഴ്ച ഉത്തരവിട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു