ലക്ഷദ്വീപിൽ ടൂറിസം വികസിപ്പിക്കുമെന്ന് ധ​ന​മ​ന്ത്രി

ന്യൂഡൽഹി: ആ​ത്മീ​യ ടൂ​റി​സം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​ത് രാ​ജ്യ​ത്തി​ന് ​ഗു​ണം ചെ​യ്യു​മെ​ന്നും ല​ക്ഷ​ദ്വീ​പി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ വി​ക​സി​പ്പി​ക്കു​മെ​ന്നും ഇ​ട​ക്കാ​ല ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. ആ​ഗോ​ള​ത​ല​ത്തി​ൽ ബ്രാ​ൻ​ഡി​ങും വി​പ​ണ​ന​വും ഉ​ൾ​പ്പെ​ടെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ഏ​റ്റെ​ടു​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കും.

   സൗ​ക​ര്യ​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും ഗു​ണ​നി​ല​വാ​ര​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ റേ​റ്റി​ങ്ങി​നാ​യു​ള്ള ച​ട്ട​ക്കൂ​ട് സ്ഥാ​പി​ക്കും. ടൂ​റി​സം വി​ക​സ​ന​ത്തി​ന് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ദീ​ർ​ഘ​കാ​ല പ​ലി​ശ​ര​ഹി​ത വാ​യ്പ​ക​ൾ ന​ൽ​കും. ആ​ഭ്യ​ന്ത​ര ടൂ​റി​സം, തു​റ​മു​ഖ ക​ണ​ക്ടി​വി​റ്റി എ​ന്നി​വ​ക്കു​ള്ള പ​ദ്ധ​തി​ക​ൾ കൊ​ണ്ടു​വ​രു​മെ​ന്നും ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

 

Read also: ഇന്ത്യ സിമന്റ്സ് ഓഫിസുകളിൽ ഇ.ഡി പരിശോധന

 

   3,500 കോ​ടി​യു​ടെ നി​കു​തി കു​ടി​ശ്ശി​ക നോ​ട്ടീ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ന്നു

മു​ൻ​കാ​ല​ങ്ങ​ളി​ൽ ന​ൽ​കി​യ 1.11 കോ​ടി നി​കു​തി കു​ടി​ശ്ശി​ക നോ​ട്ടീ​സു​ക​ൾ പി​ൻ​വ​ലി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ഇ​ട​ക്കാ​ല ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചു. 3,500 കോ​ടി രൂ​പ​യു​ടെ നി​കു​തി കു​ടി​ശ്ശി​ക​യാ​ണ് ഒ​ഴി​വാ​ക്കു​ന്ന​ത്. ചെ​റു​കി​ട നി​കു​തി​ദാ​യ​ക​രു​ടെ ദു​രി​തം ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​ണ് ന​ട​പ​ടി​യെ​ന്ന് റ​വ​ന്യൂ സെ​ക്ര​ട്ട​റി സ​ഞ്ജ​യ് മ​ൽ​ഹോ​ത്ര പ​റ​ഞ്ഞു.

   വ​രു​മാ​നം, സ​മ്പ​ത്ത്, സ​മ്മാ​ന നി​കു​തി തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​ടി​ശ്ശി​ക പി​ടി​ക്കാ​നാ​ണ് നോ​ട്ടീ​സു​ക​ൾ അ​യ​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ ചി​ല​ത് 1962 വ​രെ പ​ഴ​ക്ക​മു​ള്ള​താ​ണ്. ആ​കെ, 35 ല​ക്ഷം കോ​ടി രൂ​പ​യു​ടെ 2.68 നി​കു​തി കു​ടി​ശ്ശി​ക നോ​ട്ടീ​സു​ക​ളാ​ണ് വി​വി​ധ ത​ല​ങ്ങ​ളി​ൽ ത​ർ​ക്ക​ത്തി​ലു​ള്ള​ത്.

   ഇ​തി​ൽ 2.1 കോ​ടി കു​ടി​ശ്ശി​ക​ക​ൾ 25,000 രൂ​പ​യി​ൽ താ​ഴെ​യു​ള്ള​വ​യാ​ണ്. 2010 മാ​ർ​ച്ച്​ 31 വ​രെ 25,000 രൂ​പ നി​കു​തി കു​ടി​ശി​ക ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഈ ​തു​ക അ​ട​ക്കേ​ണ്ട​തി​ല്ല. 2011-15 സാ​മ്പ​ത്തി​ക വ​ർ​ഷ​ങ്ങ​ളി​ലെ 10,000 രൂ​പ വ​രെ​യു​ള്ള നി​കു​തി കു​ടി​ശി​ക​യും​ വേ​ണ്ടെ​ന്നു വെ​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു